Sunday, December 6, 2009

ഫിനാന്ഷ്യല് അനലിസ്റ്റ്

നിയോ ലിബറല് എക്കണോമിക്സ് എന്ന വെള്ളാനയ്ക്കു പനമ്പട്ട വെട്ടുന്ന പാപ്പാന്മാരാണിവറ്.

Thursday, December 3, 2009

മൊളസ്റ്റേഷന്

"തടി കൂടുന്നു ചേട്ടാ. ബി.എം.ൈഎ ഇന്ഡെക്സ് മുപ്പതു കടന്നു. മോറ്ബിഡ് ഒബീസ് ആകാന് ഇനി അധിക താമസമില്ല"

ഇതിപ്പോ എന്റെ വാമഭാഗം ഓറ്മ്മപ്പെടുത്തുന്നത് ആദ്യമായല്ല. കൂട്ടു കാരുടെ പഴയ കളിയാക്കലുകള് നിന്നു; ഇപ്പോള് ഒരു തരം ഭയം കലറ്ന്ന താക്കീതുകളായി മാറിയിരിക്കുന്നു.

"എനിക്കറിയാവുന്ന കര്യമാണ്, നാഴികയ്ക്കു നാല്പതു വട്ടം ഓറ്മ്മപ്പെടുത്തണമെന്നില്ല" എനിക്കു ദേഷ്യം വന്നു.

"ഇതുപോലെ അകാരണമായി തടി വെയ്ക്കുന്നവറ് കൊച്ചു നാളില് മൊളസ്റ്റ് ചെയ്യപ്പെട്ടിരിക്കുമെന്നൊരു പരീക്ഷണം തെളിയിച്ചിട്ടുണ്ട്. സത്യം പറ, നിങ്ങളെ ആരെങ്കിലും മൊളസ്റ്റ് ചെയ്തിട്ടുണ്ടോ" സ്വന്തം ഭറ്ത്താവിനെ തേജോവധം ചെയ്തിട്ടാണെങ്കിലും ശരി തടി കുറപ്പിച്ചിട്ടേ ഉള്ളൂ എന്നവള്ക്കു വാശി.

ഞാന്: "എന്റെ അറിവിലില്ല. പിന്നെ ഒരു പതിനഞ്ചു വയസ്സു തൊട്ടു സ്വയം മൊളസ്റ്റ് ചെയ്തിരുന്നു, ഇനി അതായിരിക്കുമോ കാരണം"

മുഖം കൂറ്പ്പിച്ചവള് എഴുന്നേറ്റു പോകുന്നത്, തത്കാലം രക്ഷപെട്ടെന്നൊരാശ്വാസത്തോടെ നൊക്കി ഞാന് ഇരുന്നു

Wednesday, December 2, 2009

ഈമെയില് ഫോറ്വേറ്ഡ് എറ്റിക്വറ്റ്

പരദൂഷണത്തിന്റെ ഡിജിറ്റല് പതിപ്പാണല്ലോ ഈമെയില് ഫോറ്വേറ്ഡുകള്. പരമ്പരാഗത പരദൂഷകരുടെ ചില നാട്ടു മര്യാദകളും നമ്മള് ഈ ഡിജിറ്റല് യുഗത്തില് പാലിച്ചാല് നന്നായിരിക്കും

ആദ്യമായി ...

ആറ്ക്കും ഈമെയിലുകള് ഫോറ്വേറ്ഡ് ചെയ്യാതിരിക്കുക. അഥവാ ചെയ്യുകയാണേല് വേറാറ്ക്കും അയച്ചു കൊടുക്കരുതെന്ന അടിക്കുറിപ്പോടെ ആവാം. നിങ്ങളുടെ ഈമെയില് റെസിപ്പന്സിനോടും ഇങ്ങനെ തന്നെ ചെയ്യാന് പറയുക.

തീറ്ന്നു.

Tuesday, December 1, 2009

പിയറ് പ്രെഷറ്

christmas.jpg


സായിപ്പന്മാറ്ക്കു പ്രാന്തു പിടിക്കണ സമയമാണ് ക്രിസ്ത്മസ് സീസണ്. വീട് ഇലുമിനേറ്റ് ചെയ്യുക വളരെ സാധാരണമാണ്. അയല്ക്കാരൊക്കെ തുടങ്ങിക്കഴിഞ്ഞു. എന്റെ മക്കളും അച്ഛാ നമ്മളെന്താ ലൈറ്റിടാത്തെന്നു ചോദിച്ചു ത്വൈരക്കേടു തുടങ്ങിയിട്ടുണ്ട്. ഈ വീടിന്റെ മണ്ടയ്ക്കൊക്കെ പെടച്ചു കയറാന്, ഈ നൂറു കിലോക്കാരനു വയ്യാ. എന്റെ പ്ളാന് ഏകദേശം മുകളില് കാണിച്ചിരിക്കുന്ന പടത്തിലേതാണ്. എങ്ങനെയുണ്ട് ...?!!!

Saturday, November 28, 2009

പുരുഷ മേധാവിത്വം

"ചേട്ടാ ഇതെങ്ങനെയുണ്ട് .."

ഒരടിപ്പോക്കമുള്ള ഒരു ചെരിപ്പുമിട്ടു വന്നിട്ട് പ്രിയ സഹധറ്മ്മിണി കുന്തക്കാലേല് തിരിഞ്ഞൊണ്ടു ചോദിച്ചു.

"നിനക്കിതിന്റെ പൊക്കത്തില് നിന്നും താഴേയ്ക്കു നോക്കുമ്പോള്‌ പേടിയാകില്ലേ ?". അവള് കേള്ക്കാനാഗ്രഹിച്ച ചോദ്യമല്ല ഞാന് ചോദിച്ചതെന്നു മുഖ ഭാവത്തില് നിന്നും മനസ്സിലായി.

"അതല്ല, എന്റെ വറ്ദ്ധിച്ച സെക്സ് അപ്പീല് നീ ശ്രദ്ധിച്ചില്ലേ". അവള് ചോദിച്ചു.

ശരിയാണ്, നിതംബ സൌന്ദര്യം കൂടിയിട്ടുണ്ട്. "ശരിയാ ട്ടോ കൂടിയിട്ടുണ്ട്" ഞാന് സമ്മതിച്ചു.

"ഇതു ഗൂച്ചിയാണ്, 540$ ന്റേതായിരുന്നു 300$ ന് കിട്ടി. ബ്ളാക് ഫ്രൈഡേ െസയിലായിരുന്നു".

നിതംബ ദറ്ശന നിറ്വൃതിയില് ലയിച്ചിരുന്ന ഞാന് ഒരു വെള്ളിടി പോലെയാണ് അത് കേട്ടത്.

"ഏ ... എത്രാ ...." ?

"ഇതു ഗൂച്ചിയാ ഇതില് കുറച്ചൊന്നും കിട്ടില്ല". സംഖ്യ പറയാതെ അവള് തന്ത്രപൂറ്വ്വം ഒഴിഞ്ഞുമാറി.

"ഡീ .. കശ്മലേ, ഗൂച്ചി പോലെ ഉള്ള കുത്തക കമ്പനികള് അവറ്ക്ക് പരസ്യത്തിനും മറ്റും ചിലവാകുന്ന ഓവറ് ഹെഡുകള് നമ്മളില് നിന്നുമീടാക്കുന്നത് കൊണ്ടാണ് ഇത്രയധികം കാശ്. അല്ലാതെ അതിന്റെ ഗുണനിലവാരവുമായി വിലയ്ക്ക് യാതൊരു ബന്ധവുമില്ല"

കോറ്പ്പറേറ്റുകള് തങ്ങളുടെ വില നിറ്ണ്ണയിക്കുന്നതിലെ സാമ്പത്തിക ശാസ്ത്രം വിവരിച്ച് ഒന്നു ഉത്ബോധിപ്പിക്കാന് ഒരു ശ്രമം ഞാന് നടത്തി നോക്കി.

"ഉം ഉം, കൊച്ചു വെളുപ്പാന്കാലത്തെഴുന്നേറ്റ് വരി നിന്ന് പെടാ വിലയ്ക് ൈഎ-ഫോണ് മേടിച്ചപ്പോളും, അതിന് പുതിയ മോഡലുകള് ഇറങ്ങുമ്പോള്‌ ഇറങ്ങുമ്പോള്‌ പോയി മേടിച്ചപ്പോളൂം. കഴിഞ്ഞ ആഴ്ച ഡ്രോയിഡ് ഫോണ് മേടിച്ചപ്പോഴും ഈ പാണ്ഢിത്യം ഉപയോഗിക്കുന്നതു കണ്ടില്ലല്ലോ .. എനിക്കും കൊച്ചുങ്ങള്ക്കും വല്ലതും മേടിക്കുമ്പോള് മാത്രം കുത്തകയായി, വാല്യൂ ഫോറ് മണി ആയി ... മണ്ണാങ്കട്ട"

"എടീ അത് .." ഞാന് പറയാന് വന്നത് മുഴുമിപ്പിക്കാന് സമ്മതിക്കാതെ അവള് തുടറ്ന്നു.

"നിങ്ങളെപ്പോലെ, മുടിയും ചീകാതെ, കൊച്ചു നിക്കറും ടീ ഷറ്ട്ടും ഇട്ട് പോകാവുന്ന ജോലി സ്ഥലമല്ല എന്റേത്. സ്ട്രിക്ട് ഫോറ്മ്മല്സ് ആണ്. മാത്രമല്ല, വല്ലപ്പോഴുമല്ലേ ഞാന് എനിക്കായി എന്തെങ്കിലും വാങ്ങുന്നുള്ളൂ."

പണി പാളിയെന്നെനിക്കു മനസ്സിലായി ..

"ആ പോട്ടെ നിന്റെയൊരിഷ്ടമല്ലേ .. അങ്ങനെ ആകട്ടെ. ഏതായാലും നീ തിരിഞ്ഞൊന്നു നിന്നേ, ആ മുന്നൂറു ഡോളറിന്റെ ചന്തി ഒന്നു കൂടെ കാണട്ടെ .."

തണുപ്പിക്കാന് ഒരു ശ്രമം എന്ന നിലയില് ഒരു തമാശ എറഞ്ഞു നോക്കി ... ഏറ്റില്ല.

"പോ അവിടുന്ന്. മനുഷ്യന്റെ എല്ലാ മൂഢും കളഞ്ഞു."

അവള് ഗൂച്ചി നിലത്തമറ്ത്തി ചവിട്ടി അകത്തേയ്ക്കു കയറിപ്പോയി.

Wednesday, November 25, 2009

താങ്ക്സ് ഗിവിംഗ്

"ഡാ ലോംഗ് വീക്കെന്റാ, നീ വരുന്നോ, കുടിച്ചു കുന്തം മറിയാം, വ്യാഴാഴ്ച തന്നെ ഇറങ്ങ്"

നാലു ദിവസം അവധി കിട്ടിയത് വിനയോഗിക്കാന് സുഹൃത്തിന്റെ പ്ളാന്, ഫോണിലൂടെ സ്നേഹനിറ്ഭരമായ ക്ഷണം

"വ്യാഴാഴ്ച എന്തായാലും പറ്റില്ല, നീ ഇങ്ങോട്ടിറങ്ങ്, ഞാന് ടറ്ക്കിയടങ്ങിയ ഒരു ഫുള്‌ താങ്കസ് ഗിവിംഗ് ഡിന്നറ് തരാം"

"ോ അത് ഞാനോറ്ത്തില്ല, കുഞ്ഞുനാളിലേയുള്ള ശീലമല്ലേ താങ്കസ് ഗിവിംഗൊക്കെ ആഘോഷിക്കുന്നത്. നാട്ടിലായിരുന്നപ്പോള്; അമ്മച്ചിയെങ്ങെനയാ ടറ്ക്കി ഗ്രില്ല് ചെയ്യുമോ അതോ ഡീപ് ൈഫ്ര ചെയ്യുമോ"

ഞാന് അഭിനവ സായിപ്പു ചമയുന്നു എന്നാണ് സുഹൃത്ത് ഉദ്ദേശിച്ചത്. അതിലവനു പുച്ഛം.

"ഹ ഹ അതല്ലടാ, നമ്മള് ഇതൊക്കെ ആഘോഷിക്കുന്നത്, പിള്ളേറ്ക്കു വേണ്ടിയാണ്. അവറ് സ്കൂളില് ചെല്ലുമ്പോള്‌ താങ്കസ് ഗിവിംഗ് ഹോളിഡെയസിനെന്തു ചെയതു എന്നു ചോദിച്ചാല്, സാധാരണ പോലെ കുത്തരി ച്ചോറുകൂട്ടി ചോറുണ്ടെന്നും, അപ്പന് വേറൊരുത്തന്റെ വീട്ടില് ചെന്നിരുന്നു കള്ളു കുടിച്ചെന്നും പറയണ്ടി വരുന്നത് എനിക്കിഷ്ടമല്ല"

"ഉം ഉം ..." സുഹൃത്തിന് യോജിക്കാന് കഴിയുന്നില്ല.

"ഞാന് വേറൊരു ഉദാഹരണം പറയാം.;നീ ഡെല്ഹിയില് ജീവിച്ചിരുന്നപ്പോള്‌ ഹോളി ആഘോഷിച്ചിരുന്നില്ലെ, അതുപോലെ തന്നെ കൂട്ടിയാല് മതി. നമ്മള് വേറൊരു നാട്ടില് ജീവിക്കുമ്പോള് അവിടുത്തെ ഒരു ചെറിയ അംശം നമ്മള് നമ്മളിലേയ്ക്ക് ആവാഹിക്കുന്നതില് തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം"

"എന്റെ പോന്നൂ ... ഞാന് വിട്ടു ... നീയെന്തോ ചെയ്യ്. ഞാന് വേറെ വല്ലോരേം കിട്ടുമോന്നു നോക്കട്ടെ" സുഹൃത്തിനു ദേഷ്യം വന്നു.

"നീ പീണങ്ങണ്ട, ഞാന് വെള്ളിയാഴ്ച രാവിലേ അങ്ങിറങ്ങിയേക്കാം"

"രാവിലെ വേണ്ട, അന്നു ബ്ളാക് ഫ്രൈഡേ ആണ്, രാവിലേ അഞ്ചു മണിക്ക് തന്നെ ഞങ്ങള് ഇറങ്ങൂം. അപ്പോഴെങ്കിലും ചെന്നു നിന്നാലേ ഏഴു മണിക്കു വാള്മാറ്ട്ട് തുറക്കുമ്പോള്‌ കയറാന് ഒക്കൂ"

"കണ്ടോ, ഞാന് ടറ്ക്കി ഡിന്നറ് വെക്കുന്നതില് നിനക്കു പുച്ഛം പക്ഷെ നിനക്കു ബ്ലാക് ഫ്രൈഡേ ആഘോഷിക്കാം"

സുഹൃത്തിന്റെ ഹിപ്പോക്രസ്സി തുറന്നു കാണിച്ചതില് അവനമറ്ഷം, ഇരുത്തി ഒരു മൂളലും അങ്ങേയ്ത്തലയ്ക്കല് നിന്നും "പോഡെയ് പോഡെയ്" എന്നൊരാട്ടും കിട്ടിയതോടെ ഞാന് ഫോണ് വച്ചു.

..........

അപ്പോള്‌ നിങ്ങള്ക്കും ഹാപ്പി താങ്ക്സ് ഗിവിംഗ്.

Tuesday, November 24, 2009

ഒരു ഇന്റെറ്വ്യൂ

ഒരിക്കല് പ്രശസ്തനാകുമ്പോള് എന്നെ ആരെങ്കിലും ഇന്ററ്വ്യൂ ചെയ്യുമ്പോള്‌ പറയാന് വച്ചിരിക്കുന്ന കാര്യങ്ങളാണ് ഇവ. തത്കാലം ചോദ്യവും ഉത്തരവും ഞാന് തന്നെ പറയാം, അതേ നിവൃത്തിയുള്ളൂ.

കുട്ടന് സാറ് വളരെ നാളായി അമേരിക്കയിലാണല്ലോ. അങ്ങ് അമേരിയ്ക്കയില് ചെയ്യാന് വെറുക്കപ്പെടുന്ന ഒരു കാര്യം പറയൂ


ഒക്കത്തൊരു കൈകുഞ്ഞും, തോളില് ഒരു ലേഡീസ് ബാഗും, കാലിന്റെ ഇടയില് തിരിഞ്ഞു കളിക്കുന്ന മൂന്നവയസ്സുകാരനുമായി; ഫിറ്റിങ് റൂമിലേയ്ക്കു കയറിപ്പോയ ഭാര്യയെ കാത്തു വെളിയില് നില്ക്കുന്നത്.


അപ്പോള് ഫെമിനിസ്റ്റായ ചോദ്യ കറ്ത്താവിന്റെ മുഖം കറക്കും.

കുട്ടന് സാറിപ്പോള്‌ സാധാരണ പുരുഷന്മാറ് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു. ഫിറ്റിങ് റൂമില് നിന്നും പുതിയ വസ്ത്രങ്ങള് ധരിച്ച് ഭാര്യ ഇറങ്ങി വരുമ്പോള്‌ അങ്ങേയ്ക്കൊരിക്കലും സന്തോഷം തോന്നിയിട്ടില്ല എന്നുണ്ടോ ?. അങ്ങനെ വരുമ്പോള്‌ ആ കാത്തു നില്പിനൊരു സുഖമില്ലേ? അപ്പോള്‌ ഇതിനെ വെറുക്കപ്പെട്ട ഒരു പ്രവൃത്തിയായി കൂട്ടാന് പറ്റില്ല. മറ്റൊന്നും അങ്ങേയ്ക്കോറ്മ്മ വരുന്നില്ലാ ?


ശരിയാണ്, ഞാന് നിഷേധിക്കുന്നില്ല. സുന്ദരിയായി അവള് ഇറങ്ങി വരുമ്പോള് ഞാന് സന്തോഷിക്കാറുണ്ട്. ഫ്രണ്ട് വ്യൂവും, ബാക്ക് വ്യൂവും ഒക്കെ കാണിച്ച് നമ്മളോട് അഭിപ്രായവും ആരാഞ്ഞ് അടുത്തത് ട്രൈ ചെയ്തു നോക്കാനായി അവള് അകത്തേയ്ക്കു കയറിപ്പോകും. അതു നോക്കി, പലപ്പോഴും, മറ്റൊരു ലോകത്തെന്നത്ു പോലെ ഞാന് നിന്നിട്ടുണ്ട്.

പിന്നെ പ്രജ്ഞ തിരിച്ചു കിട്ടുമ്പോഴാണ്, മൂന്നു വയസ്സുകാരനെ കാണാനില്ലല്ലോന്നു തിരിച്ചറിയുക. അപ്പോള്‌ ലേഡീസ് ബാഗും തോളില് തൂക്കി, ഒക്കത്തൊു കൈകുഞ്ഞിനെയും എടുത്ത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന, ബ്രെയിസറുകളുടെയും, പാന്റികളുടെയും, തോങ്ങുകളുടെയും ഇടയിലൂടെ മോനെ അന്വേഷിച്ചു നടക്കുന്നത്, ഞാന് തീറ്ത്തും വെറുക്കുന്ന ഒന്നാണ്.

Monday, November 23, 2009

ഒളിച്ചു കേട്ടത്

വാട്ടറ് കൂളറില് നിന്നും വെള്ളമെടുത്തു കൊണ്ടിരുന്നപ്പോള്‌, ഒളിച്ചു കേട്ടത്.

"I can't stand that guy, you know the Indian guy .. Raj .. he stinks"

ഒരു മദാമ്മ മറ്റൊരുത്തിയോടു പറയുന്നു .

മറ്റവള് : "I know, he smells curry all over .."

ഒോഹൊ സമാധാനം, അപ്പോള് രാജേട്ടന് മദാമ്മയുടെ അടുത്തിരുന്നു കീഴ് ശ്വാസം വിട്ടതല്ല, വസ്ത്രത്തില് നിന്നും നല്ല മസാലക്കൂട്ടിന്റെ മണമടിച്ചതിന്റെ പരാതിയാണ്.

ഒരു മുറി അപ്പാറ്ട്ടമെന്റില്, അതും മുഴുവന് സമയവും അടച്ചിട്ടിരിക്കുന്ന അപ്പാറ്ട്മെന്റില് വസ്ത്രങ്ങള്ക്കു മണം പിടിക്കുമെന്നത് സ്വാഭാവികം. ദയവു ചെയ്തു, ആ ഹോണ്ടാ അക്കോറ്ഡിലോ, കൊറോളയിലോ, ഒരു ഫിബ്രീസ് വാങ്ങി വയ്ക്കു. എന്നിട്ടു കാറില് നിന്നിറങ്ങുന്നതിനു മുന്പ് മേലാസകലം പൂശൂ.

Saturday, November 21, 2009

സ്വയം പാചകം

ഭാര്യമാറ് നാട്ടില് പോയതു കൊണ്ടു വിഭാര്യന്മാരായ ഞാനും സുഹൃത്തും ആഴ്ചാവസാനം ഒത്തു കൂടാന് തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സകല "സന്നാഹങ്ങളും" ആയി ചെന്നു ഞാന് സുഹൃത്തിന്റെ വാതിലില് മുട്ടി.

വാതില് തുറന്ന സുഹൃത്ത് തന്റെ നീല ഷഢിവരെ കാണത്തക്ക വിധത്തില് ലുങ്കിയുടെ ഒരു വശം പൊക്കി പിടിച്ചിരിക്കുന്നു.

"ഛായി .. എന്തുവാഡെ ഇതു" ഒരു നിമിഷം ഞാന് അവനെ സംശയിച്ചു പോയി. ജലസേചനമല്ലാതെ അജണ്ടയില് വേറെ എന്തെങ്കിലുമുണ്ടോന്നു അറിയണമല്ലോ

"ഇല്ലെടാ തുടയില് അല്പം പൊള്ളി", തുട ചെരിച്ചു പിടിച്ച് ഞാന് കാണത്തക്ക വിധത്തില് നിന്നുകൊണ്ടു പറഞ്ഞു.

"അയ്യോ എന്തു പറ്റി", അല്പ നിമിഷത്തേയ്ക്കെങ്കിലും അവനെ സംശയിച്ചു പോയതില് ഞാന് ഖേദിച്ചു.

"ദോശ ചുട്ടു കൊണ്ടിരുന്നപ്പോള്‌, കൊതികിനെ അടിച്ചതാ, ചൂടു ചട്ടുകം കൊണ്ടായിരുന്നെന്നെയ് ഉള്ളൂ", ഒട്ടും ഭാവഭേദമില്ലാതെ അവന് പറഞ്ഞു.

നിലത്തിരുന്നു ചിരിക്കുന്ന എന്നെ നോക്കി ഇളിഭ്യനായി നില്ക്കുന്ന സുഹൃത്തിന്റെ മുഖം എങ്ങനെ മറക്കാന് ....

ഏതായാലും പരിപാടികള്ക്കു മുടക്കമുണ്ടായില്ല. സ്നേഹമുള്ള അവന്റെ ഭാര്യ പോയപ്പോള്‌, ഒരു മാസത്തേയ്ക്കായി ഉലത്തി വെച്ചിരുന്ന ഇറച്ചി അന്നു രാത്രി തന്നെ തീറ്ത്തു. അരച്ചു സ്റ്റോക് ചെയ്തിരുന്ന മാവെടുത്തു ദോശ ചുട്ട് അത് തീറ്ത്തിട്ടാണ് പിറ്റേന്നു പോന്നത്. ഇനിയൊരപകടമുണ്ടകരുതല്ലോ.

എന്റെ ലവള്, നാട്ടിലോട്ടെന്നു പറഞ്ഞപ്പോഴേ ചാടി കൈയ്യും വീശിയങ്ങു പോയത് ഇത്തരം അപകടങ്ങള് തന്റെ കണവനു വരരുതേ എന്നൊരൊറ്റ ആഗ്രഹം കൊണ്ടായിരിക്കും ഹൂം !!

Friday, November 20, 2009

ഫക് യേഡ്

ഡാ ..

ഇന്നലത്തെ സ്റ്റാന്ഡപ് മീറ്റിങ്ങിലും നീ നിന്റെ Facade pattern നെ ക്കുറിച്ചു വാചാലനായി. പതിനഞ്ചു മിനിറ്റിലൊതുക്കാനുള്ള മീറ്റിങ്ങ് ഒന്നര മണിക്കൂറ് ആയതു നീ അറിഞ്ഞോ ?, അതു പോട്ടെ FACADE Pattern നു Fuck Aid ഫക് എയിഡ് എന്നു പറയുമ്പോ അടുത്തിരിക്കുന്നവളു ചിരിക്കുന്നത് കണ്ടില്ലെന്നുണ്ടോ ...

ഫോണിനങ്ങെത്തലയ്ക്കലുള്ള റിമോട് ടീം, നീ സംസാരിക്കുമ്പോള്‌ മാത്രം മ്യൂട്ട് ചെയ്തിരിക്കുന്നതെന്തിനാന്നാ വിചാരം .. അവരു കുന്തം മറിഞ്ഞു ചിരിക്കുകയാ ..

എനിക്കറിയാം നീ നിന്റെ ഈമെയിലുകള് വായിക്കാറില്ലെന്നും ഒന്നിനും മറുപടി അയക്കാറില്ലെന്നും. അല്ലെങ്കില്, ഞാന് കഴിഞ്ഞ ആഴ്ച അയച്ചു തന്ന ഈ ലിങ്ക് നീ വായിച്ചിരുന്നിരിക്കണം. എന്നാല്, നീ,
ബബ്ബു മാന് ന്റെ പാട്ടു ചെവിയില് വച്ചോണ്ടിരിക്കുന്ന സമയത്തു, ഡിക്ഷണറി എടുത്തു വച്ച് അതിന്റെ ഉച്ചാരണം മനസ്സിലാക്കുമായിരുന്നു.

Thursday, November 19, 2009

ബ്രെയിന് ഡാമേജ്

നാട്ടില് ചെന്നാല് കൂട്ടുകാരുമായി ഒരു രണ്ടു ദിവസം ചിലവിടണമെന്ന വിചാരമാണ്, പോകാനുള്ള ഒരുക്കങ്ങള്ക്കു ഒരു ഊറ്ജ്ജം തന്നത്. പല നാട്ടില് കിടക്കുന്ന കൂട്ടുകാരെ ഏകൊപിപ്പിച്ചെടുക്കണമെങ്കില് വളരെ നേരത്തേ ഒരുങ്ങണമെന്നറിയാമായിരുന്നതു കൊണ്ട്, എല്ലാവറ്ക്കുമായി ഒരു മെയില് അയച്ചു. ഏകദേശം ഇതു പോലെ;


സുഹൃത്തുക്കളേ,

ഞാന് xx-xx-xxxx മുതല് xx-xx-xxxx നാട്ടിലുണ്ടാകും. എല്ലാവരെയും കണാന് അതിയായ ആഗ്രഹം ഉണ്ട്. നമുക്കൊന്നു ഒത്തു കൂടിയാലോ. ഒരു പകലും രാത്രിയും, പഴയ അനുഭവങ്ങളൊക്കെ അയവിറക്കി പിരിയാം. കുമരകമാണ് എന്റെ മനസ്സിലുള്ളത്. ഒത്താല് ഒരു ഹൌസ് ബോട്ടെടുക്കണം, രാത്രി ഏതെങ്കിലും ഒരു റിസോറ്ട്ടില് തങ്ങി രാവിലെ പിരിയാം

.......

ആറ്ക്കെങ്കിലും പ്രത്യേകിച്ചെന്തെങ്കിലും ഇവിടുന്നു കൊണ്ടു വരണമെങ്കില് പറയാന് മടിക്കരുത്.

സ്നേഹപൂറ്വ്വം
കുട്ടന്രണ്ടു ദിവസം കഴിഞ്ഞിട്ടും ആരും മറുപടി അയക്കുന്നില്ല. ഫോണ് എടുത്തു വച്ചു ഓരോരുത്തരെയുമായി വിളിച്ചു തുടങ്ങി. ഒഴിവു കഴിവുകളുടെ അയ്യരു കളിയാണ് ഫോണിലൂടെ കേട്ടു തുടങ്ങിയത്. ഭാര്യയുടെ അനിയത്തിയെ പ്രസവത്തിനു കൊണ്ടുപോകല്, അമ്മായപ്പനു ഹെറ്ണിയക്കു അരിപ്പയിടല്, അമ്മായമ്മയ്ക്കു തലയില് പേന്, എന്നു വേണ്ട മുട്ടാപ്പോക്കുകളുടെ ബഹളം. ഏതായാലും ഇത്തവണയും നാട്ടില്ചെന്നാല് ബന്ധു വീടുകള് കയറി ഇറങ്ങി, ഡോളറ് ഷോപ്പില് നിന്നും ഏതെടുത്താലും ഒരു ഡോളറ് എന്ന കണക്കിനു വാങ്ങിയ സാധനങ്ങള് വിതരണം ചെയ്യല്, അമ്മായപ്പന്റെ വീരവാദം കേള്ക്കല്, ഭാര്യ വീട് - സ്വന്തം വീട് ഷട്ടിലടി, ബാക്കി സമയം ഉറക്കം; പിന്നെ ബോണസ്സായി കൊച്ചുങ്ങളുടെ അസുഖം അതിന്റെ ചികിത്സ തുടങ്ങിയ സ്ഥിരം കലാപരിപാടികളില് ഒതുങ്ങം എന്നു മനസ്സിലായതോടെ പോകാന് ഉള്ള ഉന്മേഷം താനേ കുറഞ്ഞു.

വരാനുള്ളതു വഴിയില് തങ്ങില്ലല്ലോ, പ്ലെയിനില് കയറിയപ്പോള് മുതല് കാറാന് തുടങ്ങിയ രണ്ടു പിള്ളേരേം എടുത്തു, ഒരു വിധം വീടെത്തി. സ്ഥിരം കലാപരിപാടികള്ക്കു തുടക്കമായി. എന്നാല് ഒരു അവസാന കയ്യെന്ന നിലയ്ക്കു എല്ലാവറ്ക്കും ഒരു ഈമെയില് കൂടെ വിട്ടു; ഇതു പോലെ.ഡാ മൈ.. കളേ,

ഞാന് നാട്ടില് എത്തി. നിങ്ങള്ക്കു നിങ്ങളുടെ ഭാര്യമാരെ വിട്ടു ഒന്നു രണ്ടു ദിവസം ഒറ്റയ്ക്കിരിക്കണമെന്നു തോന്നുന്നുണ്ടെങ്കില്, xx-xx-xxxx കുമരകത്തെത്തുക.

കുട്ടന്ഒറ്റ വരി. അതു മറ്മ്മത്തു കൊണ്ടു. മറുപടി പ്രളയമായിരുന്നു. ഭാര്യയില്ലാതെ ഒറ്റയ്ക്ക്, കൂട്ടുകാരുമൊത്ത്; ആ ആംഗളില് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു പോയടെയ് എന്നു നേരില് കണ്ടപ്പോള് എല്ലാവരും സമ്മതിച്ചു.

Wednesday, November 18, 2009

പേടിയുടെ രാഷ്ട്രീയം

ഞങ്ങള് മുപ്പതു കൊല്ലം റഷ്യയെ പേടിച്ചു ജീവിച്ചു.
പിന്നെ പത്തു കൊല്ലം സദ്ദാമിനെ പേടിച്ചു ജീവിച്ചു.
ബിന് ലാദനെ പേടിച്ചൊരെട്ടു കൊല്ലം ...
ഇടയ്ക്കൊരു രസത്തിനു റിസഷനെ പേടിച്ചു.
കൊറിയയും, ഇറാനും പേടിപ്പിക്കുമോന്നൊരു പേടിയില്ലാതില്ല.
ഇപ്പോള് തത്ക്കാലം ഞങ്ങള് പന്നിപ്പനിയെ പേടിച്ചോളാം
ഇനിയും പേടികള് വരുമെന്ന പ്രതീക്ഷയോടെ..
ഒന്നു സമാധാനമായി ജീവിച്ചോട്ടെ!

Tuesday, November 17, 2009

സായിപ്പിന്റെ ജെനറല് ക്നോളഡ്ജ്

ഭക്ഷണം കഴിക്കാന് കഫറ്റേറിയയില് ഇരുന്ന എന്റെയടുത്ത് മാനേജറ് വന്നു നിന്നു.

"Do you mind if I sit here"

കുരുപ്പ്, മനുഷ്യനെ മനസമാധാനമായി കഴിക്കാനും സമ്മതിക്കല്ല. കഴിക്കുമ്പോള് സംസാരിക്കരുതെന്നു നിറ്ബന്ധമുള്ള വീട്ടില് ജനിച്ച ഞാന് കഴിയുമെങ്കില് സായിപ്പന്മാരോടൊത്തു ചെന്നിരിക്കില്ല, കഴിക്കുമ്പോള്‌. എന്താന്നറിയില്ല. ഭക്ഷണം വായില് വച്ചു സംസാരിക്കുമ്പോള്‌ ആകെ ഒരു വെപ്രാളമാ.

"No problem, go ahead", വെളുക്കെ ചിരിച്ചോണ്ട് ഞാന് ക്ഷണിച്ചു.

"So how are things" മാനേജറ് സംസാരത്തിന്റെ ഭാണ്ഢക്കെട്ടഴിച്ചു

ഏതോ ആറ്ക്കും ഉപകാരമില്ലാത്ത മാനേജ്മെന്റ് കോഴ്സിനു പോയി വന്ന ആശാന്, ടീമങ്കങ്ങളുമായി ഇടപഴകാന് എളുപ്പ മാറ്ഗ്ഗം ഭക്ഷണം കഴിക്കുമ്പോള് അടുത്തു ചെന്നിരുന്നു ബോറ് അടിപ്പിക്കുന്നതാണെന്നു മനസ്സിലാക്കിയതിനു ശേഷമാണ് ഈ പുതിയ പരിഷ്കാരങ്ങള്.

കടുത്ത പന്തക്കോസ്സായ മാനേജറ്, പുഴുങ്ങിയ ഉരുളക്കിഴങ്ങും സ്ലോപ്പി ജോയും അടങ്ങിയ തെറ്മ്മക്കോള് കണ്ടെയ്നെറ് തുറന്നു വച്ചു രണ്ടു മിനിറ്റ് പ്രാറ്ത്ഥിച്ചു.

"How come your name sounds like a christian name" ഹമ് ഇന്നത്തെ ടോപ്പിക് മതമാണ്!!!.

"Well, I am a christian"

"No kidding!!, so which church you go to"

കള്ള സായിപ്പ്, അടുത്ത പരിപാടി ഇനി എന്താണെന്നെനിക്കു മനസ്സിലായി. മൂപ്പരുടെ പള്ളിയിലേയ്ക് ക്ഷണിക്കലായി, പ്രാറ്ഥനാ മീറ്റിങ്ങിനു വിളിക്കലായി, പണ്ടാരമടങ്ങാന്. ഞാനാണെങ്കില് പള്ളിയില് പോകുന്നത് ഭാര്യ നിറ്ബന്ധിച്ചിട്ടും, നിറ്ബന്ധം മൂത്ത് കണ്ണുരുട്ടും മുഖം വീറ്പ്പിക്കലുമെല്ലാം കഴിയുമ്പോഴാണ്.

"I go to St. Patrick Catholic church" ഞാന് നടന്നടുക്കുന്ന അപകടം മുന്നില് കണ്ടപ്പോള്‌, ചവച്ചോണ്ടിരുന്ന പാസ്ത തൊണ്ടയില് കുടുങ്ങി.

"That's funny, I never thought there are christians in India, let alone catholics". മാനേജറ് തന്റെ അജ്ഞത മറച്ചു വച്ചില്ല.

അതേ സമയം അടുത്തു വരുന്ന അപകടം തട്ടി തെറിപ്പിക്കാന് അവസരം കിട്ടിയതില് ഞാന് ഗൂഢമായി സന്തോഷിച്ചു, ഞാന് പറഞ്ഞു

"Christianity was in india since 52 AD, that is almost 1500 years before columbus discovered america"

കടുത്ത കണ്സറ്വേറ്റിവൂം, ദേശീയ വാദിയും, എല്ലാ അമേരിക്കകാറ്ക്കും തോക്കു വേണമെന്നു വാദിക്കുന്നവനുമായ മാനേജറുടെ മുഖം ചുവന്നു. അടുത്ത പത്തു മിനിറ്റ് ഞങ്ങള് കാലാവസ്ഥയെക്കുറിച്ചു സംസാരിച്ചു പിരിഞ്ഞു.

Monday, November 16, 2009

മലയാളം ടെലിവിഷന് ഒരു പുതിയ അനുഭൂതി

ഇത് ഒരു പക്ഷെ പഴയ ന്യൂസ് ആയിരിക്കാം, പക്ഷെ അറിയാത്തവരുടെ അറിവിലേയ്ക്കായി. നിങ്ങള്, അമേരിക്കന് കോണ്ടിനെന്റിലാണ് വസിക്കുന്നതെങ്കില്, മലയാളി ആണെങ്കില്. DSL, Cable ഏതിന്റെ എങ്കിലും വരിക്കാരാണെങ്കില് Asianet ന്റെ എല്ലാ ചാനലുകളും കാണാന് ബോം ടി വി ഉപകാരപ്പെട്ടേയ്ക്കും. ഒരു രണ്ടു മാസത്തിനുള്ളില് അമൃതയും ലഭ്യമാകുമത്രേ

സെറ്റപ്പ ബോക്സിനു സമാനമായ ഒരു ചെറിയ യൂണിറ്റ് ആണ് നിങ്ങള്ക്കു ലഭിക്കുക. കഴിഞ്ഞ നാല്പത്തെട്ടു മണിക്കൂറിലെ പ്രോഗ്രാം നിങ്ങളുടെ സൌകര്യത്തിനു കാണാനായി, ബോം ടി.വി യുടെ സേറ്വ്വറില് സൂക്ഷിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യന് സമയത്തു തന്നെ കാണാന് കഴിയുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഡി.വി.ആറിലെ എല്ലാ സംഗതികളും ഇവയില് ലഭ്യമാണ്. ഫോറ്വേറ്ഡ് ചെയ്തോ, റീവൈന്ഡ് ചെയ്തൊ നിങ്ങള്ക്കു കാണാം.

വൈറ്ഡ് ആയോ, വയറ്ലെസ്സായോ നിങ്ങള്ക്കു ഇന്റെറ്നെട്ടിലേയ്ക്കു കണ്ക്ട് ചെയ്യാം. WEP വഴിയോ WPA വഴിയോ സെക്ക്യൂറ്ഡ് വൈറ്ലെസ്സ് കണക്ഷനും ലഭ്യമാണ്. ഞാന് ലിംക്സിസ്, ഡിലിങ്ക്, ആപ്പിള് എയറ്പോ്ട് വഴിയും ടെസ്റ്റ് ചെയതു. എല്ലാ റൌട്ടറുമായും കോമ്പാറ്റിബിള് ആണ്.

സെറ്റപ് ബോക്സിനു 199USD യും മാസ വരി 24USD ആണ്. ോിഒരു വറ്ഷത്തെ വരിസംഖ്യ മുന്കൂറായി അടച്ചാല് 100USD കിഴിവുണ്ട്മറ്റൊരു പ്രത്യേകത നാട്ടില് റിലീസ് ചെയ്ത പടങ്ങള് ഡി.വി.ഡി ആയി ഇറങ്ങുമ്പോള് തന്നെ ബോം ടി വിയിലൂടെയും പ്രദറ്ശിപ്പിക്കുന്നു എന്നതാണ്.

Update : ഏഷ്യാനെറ്റോ, ബോം ടിവിയുമായോ എനിക്ക് ഒരു ബന്ധവുമില്ല, ഏഷ്യനെറ്റ് കാണാനായി ഡിഷ് വാങ്ങണ്ടി വരുന്നവറ്ക്കോ, സൂര്യ കാണാനായി ഡിഷ് നെറ്റ്വറ്ക്കു സബ്സ്ക്രൈബ് ചെയ്യണ്ടി വരുമൊ എന്നു വിചാരിക്കുന്നവറ്ക്കോ ഒരു alternative ലഭ്യമാണെന്നേ ഈ പോസ്റ്റുകൊണ്ടുദ്ദേശിച്ചുള്ളൂ

Sunday, November 15, 2009

ഫ്രോഡ് പ്രൊട്ടക്ഷന്

നീണ്ട ഒരു യാത്ര കഴിഞ്ഞു വന്ന് വീട്ടില് തിരിച്ചെത്തിയപ്പോള്‌, പതിവില്ലാതെ കൊച്ചുങ്ങള് നേരത്തേ ഉറങ്ങി. മടുപ്പിക്കുന്ന സ്ഥിര റുട്ടീനുകളില് നിന്നുണ്ടായ അല്പ മോചനം, പ്രിയ പത്നിയിലും ഒരു ഉണറ്വു സൃഷ്ടിച്ചിരിക്കുന്നു. അതായത്, കടമ്പകള് എല്ലാം ക്ളിയറ്. മിഥുന കേളിയ്ക്കു പറ്റിയ സാഹചര്യമൊത്തു വന്നിരിക്കുന്നു. എന്നാല് "സംരക്ഷണം" തീറ്ന്നിരിക്കുന്നു എന്ന നഗ്ന സത്യം ഒരു ഞെട്ടലോടെ മനസ്സിലാക്കി. അരിയും, മരുന്നുമൊന്നുമല്ലല്ലോ തീരുമ്പോള്‌ ഉടനെ ഓടിപ്പോയി മേടിച്ചു സ്റ്റോക് ചെയ്യാന്. മടിച്ചാണെങ്കിലും രാത്രിയില് തന്നെ കാറുമെടുത്തിറങ്ങി.

ഫെമിനീന് ഹൈജീനിന്റെ അയിലിനു ചുറ്റു വട്ടം പത്തു മിനിറ്റു ചുറ്റി നടന്നിട്ടാണ് പാക്കറ്റ് ഒപ്പിച്ചെടുത്തത് (സ്റ്റോറില് നമുക്കു പരിചയമുള്ളവറ് ആരുമില്ലാ എന്നുറപ്പു വരുത്തല്, സാധനം കയ്യിലാക്കിയതിനു ശേഷം ക്യാഷ് രെജിസ്റ്ററ് വരെ ചെല്ലാനുള്ള എളുപ്പ വഴി ഗണിക്കല് എന്നിവയ്ക്കാണ് പത്തു മിനിറ്റു സമയം). അധികം ആരുമില്ലാത്ത ഒരു രജിസ്റ്ററിന്റെ വരിയില് നിന്നു. കാഷിലെ സുന്ദരി സാധനം സ്വൈപ് ചെയ്തപ്പോള്‌, തിരക്കിട്ടു വാലറ്റില് നിന്നും ക്രേഡിറ്റകാറ്കഡ് എടുക്കുന്നതായി അഭിനയിച്ച കാരണം കണ്ണില് നോക്കണ്ടി വന്നില്ല. മുഖത്തു നോക്കാതെ കാറ്ഡ് നീട്ടി. സുന്ദരി കാറ്ഡ് ഉരച്ചു.

കീീീീീംംംംം ...

"It's says your card is declined"!!

"eh ?" [ഗള്പ്]

"Your card is declined sir ..let me try again"

കീീീീംംംംം ...

"Uh oh, its declined again, do you have another card on you"


ചിലവു നിയന്ത്രിക്കാന് ഒറ്റ കാറ്ഡുമായി നടന്നാല് മതിയെന്നെടുത്ത തീരുമാനത്തെ പഴിച്ചു കൊണ്ട്, വേറെ ഏതെങ്കിലും കാറ്ഡ് ഉണ്ടോ എന്നു വാലറ്റില് പരിശോധിക്കുന്നതായി അഭിനയിച്ചു.

"I fear, I don't have one" ഞാന് പ്രതിവചിച്ചു.

"I am sorry sir"; സുന്ദരിക്കെന്നോടു സഹതാപം

"That's ok, no problem" സമയം കളയാതെ പുറത്തിറങ്ങി

വിധിയെപ്പഴിച്ചു കൊണ്ടു തിരിച്ചു ഡ്രൈവ് ചെയ്യമ്പോള്‌, ക്രെഡിറ്റകാറ്ഡ് കമ്പനിയെ വിളിച്ചു. പുറം സംസ്ഥാനത്തു നിന്നും നിങ്ങളുടെ കാറ്ഡ് ഉപയൊഗിക്കുന്നതായി കണ്ടതിനെ തുടറ്ന്നു ഫ്രോഡ് പ്രൊട്ടക്ഷന് കാറ് കാറ്ഡ് താത്കാലികമായി സസ്പെന്റ് ചെയ്തത്രെ. നന്നായി ...

രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‌ ഇനി വാസക്ടെമി ചെയ്യുന്നോ എന്നു ചോദിച്ച ഡോക്ടറോട്, അതിന്റെ ആവശ്യമില്ല ഞാന് ക്ണ്ട്രോള് ചെയ്തോളാം എന്നു പറഞ്ഞത് ഇങ്ങനെ അറം പറ്റുമെന്ന് അന്നു വിചാരിച്ചില്ല. ഏതായാലും നാപ്പതു ഡോളറെങ്കിലും ക്യാഷ് ആയി കൊണ്ടു നടക്കുമെന്ന് അന്നെടുത്ത തീരുമാനം ഇന്നും പാലിക്കുന്നു.

Saturday, November 14, 2009

തുല്യ ദുഖിതറ്

വെള്ളിയാഴ്ച രാവിലെ, വന്നു പ്രതീക്ഷിച്ച പോലെ സുഹൃത്തിന്റെ വിളി.

"ഡെയ് ശനിയാഴ്ച ഇങ്ങോട്ടിറങ്ങുന്നോ, കപ്പയുണ്ടാക്കിത്തരാം"

ഞാന്: "പിന്നെ നിന്റെ ഒണക്ക കപ്പ തിന്നാന് ഞാന് ഒരു മണിക്കൂറ് വണ്ടിയോടിച്ചവിടെ വരെ വരണോ?, നീ ഇങ്ങോട്ടു വാ ബിരിയാണി തരാം"

ബിരിയാണി ഓഫറില് അവന് വീണൂ. പക്ഷെ അവനൊരു കണ്ടീഷന്.

"ഞാന് വരാം, പക്ഷെ നീ കോച്ചിനെയെടുക്കുക, ചീ ഛി ഡയപ്പറ് മാറ്റുക, കൊച്ചിനെ ആട്ടി ഉറക്കുക മുതലായ ഷോ ഇറക്കിയേക്കരുത് ... കഴിഞ്ഞ പ്രാവശ്യം വന്നിട്ടു, രണ്ടാഴ്ച എന്നെ ഇവടെ ഒരുത്തി, ഇരുത്തി പൊറിപ്പച്ചില്ല, കുട്ടനെ കണ്ടു പഠിക്കാനാ പറയുന്നേ, മനുഷ്യന്റെ സ്വൈരം കെട്ടു"

ഞാന്: "ഹ അതു ശരി, എന്നാല് നീ നിന്റെ ഭാര്യയുടെ പാചക നൈപുണ്യത്തെ പറ്റിയും വീരവാദം പറയരുത്, എനിക്കും ഇരിക്കപ്പൊറുതി ഇല്ലായിരുന്നു, തന്നെ കണ്ടു പഠിക്കാനാ എന്നോടു പറഞ്ഞിരിക്കുന്നത്"

ദുഖങ്ങള് തുല്യമായതില് സന്തോഷിച്ചു ഞങ്ങള് ഫോണ് വച്ചു പിരിഞ്ഞു

Friday, November 13, 2009

മിഡ് ലൈഫ്‌ ക്രൈസിസ്‌

ഇപ്പൊ ഇപ്പൊ കാണുന്ന സ്വപ്നങ്ങള്‍ക്കൊക്കെ ഒരു ഇക്കിളിച്ചുവ. സ്വിറ്സേര്‍ലാന്റില്‍ ക്കൂടി തുറന്ന കാറില്‍ മദാലസയായ ഒരു മദാമ്മയെ കൊണ്ട് സ്പീഡില്‍ ഓടിച്ചു പോകുന്നു. രണ്ടു പേരും ഒരേ കോണ്‍ ഐസ്‌ മുഖാമുഖം ഇരുന്നു കടിച്ചു തിന്നുന്നു .... രണ്ടു പേരും ഒരു വെള്ള ബെഞ്ചില്‍;ഒരു കമ്പളി പുതപ്പു പുതച്ചിരുന്നു (രണ്ടുപേര്‍ക്കും കൂടി ഒരു കമ്പിളി) സോറ പറയുന്നു .... അങ്ങനെ പോകുന്നു സ്വപ്നങ്ങള്‍. പ്രായം മുപ്പത്‌ അഞ്ചേ ആയുള്ളൂ, അപ്പോഴേക്കും തുടങ്ങിയോ മിഡ് ലൈഫ് ക്രൈസിസ്.

പൊതുവേ ഒരു "സൌണ്ട് സ്ലീപ്‌" (കൂര്‍ക്കം വലി, പല്ല് കടി, കീഴ ശ്വാസം വിടല്‍) കാരനായ്‌ ഞാന്‍ അടുത്തകാലത്തായി ഡയലൊഗ് കൂടെ മിക്സ്‌ ചെയ്തു സ്വപ്നം കാണാന്‍ തുടങ്ങിയതോടെ ഉറക്കം തടസ്സപ്പെടുന്നു എന്നു വാമഭാഗം കംപ്ളെയിന്റ് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇന്ന് രാവിലെ പല്ല് തേക്കാന്‍ ബ്രഷ് എടുത്തു പിടിച്ചു വാമ ഭാഗം കണ്ണുകളെ ഈറനണിയിച്ചു പ്രേമ പുരസരം പറയുന്നു.

"എന്നോടുള്ള ഇഷ്ടമൊക്കെ പോയി എന്നാ ഞാന്‍ വിചാരിച്ചേ .. ചേട്ടന്‍ ഇന്നലെ ഉറക്കത്തില് എന്റെ പേര് ഉറക്കെ വിളിക്കുന്ന കേട്ടു ... അത്രക്കിഷ്ടമാണോ എന്നോട് ...."

അപ്പോള്‍ കരഞ്ഞു പോയത് ഞാനാണ്. ദൈവം കാത്തു ..

Saturday, November 7, 2009

എന്നും എല്ലായിപ്പോഴും എവിടെയും ...

.... ഉണ്ടായിരുന്ന ഞാനെന്തേ ബ്ലോഗ്‌ ചെയ്തു തുടങ്ങിയില്ല എന്ന് ചോദിച്ചാല്‍ ഉത്തരമില്ല, എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ. സന്ദര്‍ഭവശാല്‍ അതിന്നയിരിക്കണം എന്ന് എവിടെയോ കുറിച്ചിട്ടു ഉണ്ടായിരുന്നിരിക്കണം ....