വെള്ളിയാഴ്ച രാവിലെ, വന്നു പ്രതീക്ഷിച്ച പോലെ സുഹൃത്തിന്റെ വിളി.
"ഡെയ് ശനിയാഴ്ച ഇങ്ങോട്ടിറങ്ങുന്നോ, കപ്പയുണ്ടാക്കിത്തരാം"
ഞാന്: "പിന്നെ നിന്റെ ഒണക്ക കപ്പ തിന്നാന് ഞാന് ഒരു മണിക്കൂറ് വണ്ടിയോടിച്ചവിടെ വരെ വരണോ?, നീ ഇങ്ങോട്ടു വാ ബിരിയാണി തരാം"
ബിരിയാണി ഓഫറില് അവന് വീണൂ. പക്ഷെ അവനൊരു കണ്ടീഷന്.
"ഞാന് വരാം, പക്ഷെ നീ കോച്ചിനെയെടുക്കുക, ചീ ഛി ഡയപ്പറ് മാറ്റുക, കൊച്ചിനെ ആട്ടി ഉറക്കുക മുതലായ ഷോ ഇറക്കിയേക്കരുത് ... കഴിഞ്ഞ പ്രാവശ്യം വന്നിട്ടു, രണ്ടാഴ്ച എന്നെ ഇവടെ ഒരുത്തി, ഇരുത്തി പൊറിപ്പച്ചില്ല, കുട്ടനെ കണ്ടു പഠിക്കാനാ പറയുന്നേ, മനുഷ്യന്റെ സ്വൈരം കെട്ടു"
ഞാന്: "ഹ അതു ശരി, എന്നാല് നീ നിന്റെ ഭാര്യയുടെ പാചക നൈപുണ്യത്തെ പറ്റിയും വീരവാദം പറയരുത്, എനിക്കും ഇരിക്കപ്പൊറുതി ഇല്ലായിരുന്നു, തന്നെ കണ്ടു പഠിക്കാനാ എന്നോടു പറഞ്ഞിരിക്കുന്നത്"
ദുഖങ്ങള് തുല്യമായതില് സന്തോഷിച്ചു ഞങ്ങള് ഫോണ് വച്ചു പിരിഞ്ഞു
നമ്മള് ആത്മാറ്ഥമായ ചെയ്യുന്ന പലതും മറ്റുള്ളവറ്ക്കു ദോഷമായി വന്നേയ്കാാം !!
ReplyDeleteഹഹഹ്. ശരിയാണ്.
ReplyDeleteഹ ഹ, അത് നന്നായി. :)
ReplyDeleteരസിച്ചു...നന്നായി.
ReplyDelete:)
ReplyDeletethats a good one
ReplyDeleteഹഹഹ കലക്കി ട്ടാ
ReplyDelete