Sunday, November 15, 2009

ഫ്രോഡ് പ്രൊട്ടക്ഷന്

നീണ്ട ഒരു യാത്ര കഴിഞ്ഞു വന്ന് വീട്ടില് തിരിച്ചെത്തിയപ്പോള്‌, പതിവില്ലാതെ കൊച്ചുങ്ങള് നേരത്തേ ഉറങ്ങി. മടുപ്പിക്കുന്ന സ്ഥിര റുട്ടീനുകളില് നിന്നുണ്ടായ അല്പ മോചനം, പ്രിയ പത്നിയിലും ഒരു ഉണറ്വു സൃഷ്ടിച്ചിരിക്കുന്നു. അതായത്, കടമ്പകള് എല്ലാം ക്ളിയറ്. മിഥുന കേളിയ്ക്കു പറ്റിയ സാഹചര്യമൊത്തു വന്നിരിക്കുന്നു. എന്നാല് "സംരക്ഷണം" തീറ്ന്നിരിക്കുന്നു എന്ന നഗ്ന സത്യം ഒരു ഞെട്ടലോടെ മനസ്സിലാക്കി. അരിയും, മരുന്നുമൊന്നുമല്ലല്ലോ തീരുമ്പോള്‌ ഉടനെ ഓടിപ്പോയി മേടിച്ചു സ്റ്റോക് ചെയ്യാന്. മടിച്ചാണെങ്കിലും രാത്രിയില് തന്നെ കാറുമെടുത്തിറങ്ങി.

ഫെമിനീന് ഹൈജീനിന്റെ അയിലിനു ചുറ്റു വട്ടം പത്തു മിനിറ്റു ചുറ്റി നടന്നിട്ടാണ് പാക്കറ്റ് ഒപ്പിച്ചെടുത്തത് (സ്റ്റോറില് നമുക്കു പരിചയമുള്ളവറ് ആരുമില്ലാ എന്നുറപ്പു വരുത്തല്, സാധനം കയ്യിലാക്കിയതിനു ശേഷം ക്യാഷ് രെജിസ്റ്ററ് വരെ ചെല്ലാനുള്ള എളുപ്പ വഴി ഗണിക്കല് എന്നിവയ്ക്കാണ് പത്തു മിനിറ്റു സമയം). അധികം ആരുമില്ലാത്ത ഒരു രജിസ്റ്ററിന്റെ വരിയില് നിന്നു. കാഷിലെ സുന്ദരി സാധനം സ്വൈപ് ചെയ്തപ്പോള്‌, തിരക്കിട്ടു വാലറ്റില് നിന്നും ക്രേഡിറ്റകാറ്കഡ് എടുക്കുന്നതായി അഭിനയിച്ച കാരണം കണ്ണില് നോക്കണ്ടി വന്നില്ല. മുഖത്തു നോക്കാതെ കാറ്ഡ് നീട്ടി. സുന്ദരി കാറ്ഡ് ഉരച്ചു.

കീീീീീംംംംം ...

"It's says your card is declined"!!

"eh ?" [ഗള്പ്]

"Your card is declined sir ..let me try again"

കീീീീംംംംം ...

"Uh oh, its declined again, do you have another card on you"


ചിലവു നിയന്ത്രിക്കാന് ഒറ്റ കാറ്ഡുമായി നടന്നാല് മതിയെന്നെടുത്ത തീരുമാനത്തെ പഴിച്ചു കൊണ്ട്, വേറെ ഏതെങ്കിലും കാറ്ഡ് ഉണ്ടോ എന്നു വാലറ്റില് പരിശോധിക്കുന്നതായി അഭിനയിച്ചു.

"I fear, I don't have one" ഞാന് പ്രതിവചിച്ചു.

"I am sorry sir"; സുന്ദരിക്കെന്നോടു സഹതാപം

"That's ok, no problem" സമയം കളയാതെ പുറത്തിറങ്ങി

വിധിയെപ്പഴിച്ചു കൊണ്ടു തിരിച്ചു ഡ്രൈവ് ചെയ്യമ്പോള്‌, ക്രെഡിറ്റകാറ്ഡ് കമ്പനിയെ വിളിച്ചു. പുറം സംസ്ഥാനത്തു നിന്നും നിങ്ങളുടെ കാറ്ഡ് ഉപയൊഗിക്കുന്നതായി കണ്ടതിനെ തുടറ്ന്നു ഫ്രോഡ് പ്രൊട്ടക്ഷന് കാറ് കാറ്ഡ് താത്കാലികമായി സസ്പെന്റ് ചെയ്തത്രെ. നന്നായി ...

രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‌ ഇനി വാസക്ടെമി ചെയ്യുന്നോ എന്നു ചോദിച്ച ഡോക്ടറോട്, അതിന്റെ ആവശ്യമില്ല ഞാന് ക്ണ്ട്രോള് ചെയ്തോളാം എന്നു പറഞ്ഞത് ഇങ്ങനെ അറം പറ്റുമെന്ന് അന്നു വിചാരിച്ചില്ല. ഏതായാലും നാപ്പതു ഡോളറെങ്കിലും ക്യാഷ് ആയി കൊണ്ടു നടക്കുമെന്ന് അന്നെടുത്ത തീരുമാനം ഇന്നും പാലിക്കുന്നു.

5 comments:

  1. മകനുറങ്ങണം ജോലിതീരണം
    മലര്‍മിഴിക്കഹോ മൂഡുമാറണം
    അതുകഴിഞ്ഞിടില്‍ സ്നേഹനാടകം
    മിഥുനകേളിയില്‍ വിഘ്നമെത്രയോ!

    സന്തോഷിന്റെ കടമ്പകളുടെ ലിസ്റ്റ് അപൂറ്ണ്ണമാണ്. അദൃശ്യമായ എത്രയോ വിഘ്നങ്ങള് ബാക്കി ...

    ReplyDelete
  2. haha .. ithaa paRayaNe, alpam cash kaiyyil karuthaNamennu.

    ReplyDelete
  3. ഇനിയെങ്കിലും രണ്ടെണ്ണം സ്റ്റോക്കില്‍ വക്കണേ.. അല്ലേല്‍ കഥ കൂടുതല്‍ നീട്ടത്തിലാകും!

    ReplyDelete
  4. ഞാന്‍ ചക്രം കയ്യിലില്ലാതെ വീട്ടിന്റെ പൊറത്തോട്ട് എറങ്ങൂല്ല. പലചരക്ക്കടേല്‍ ആണേല്‍ കൊഴപ്പമില്ല, വല്ല കാപ്പിക്കടയിലും ക്യാറി തിന്നേച്ച് ഇത് കൊടുക്കുമ്പ വര്‍ക്കീല്ലെങ്കി .. ഇപ്പഴത്തെ കാലത്ത് അരിയാട്ടുന്നത് പോലും മോട്ടറ് വച്ചിട്ടല്ലേ, ലവന്മാര്‍ കക്കൂസ് തന്നെ കഴുകിക്കുമല്ലോ.

    ReplyDelete