"ഡാ ലോംഗ് വീക്കെന്റാ, നീ വരുന്നോ, കുടിച്ചു കുന്തം മറിയാം, വ്യാഴാഴ്ച തന്നെ ഇറങ്ങ്"
നാലു ദിവസം അവധി കിട്ടിയത് വിനയോഗിക്കാന് സുഹൃത്തിന്റെ പ്ളാന്, ഫോണിലൂടെ സ്നേഹനിറ്ഭരമായ ക്ഷണം
"വ്യാഴാഴ്ച എന്തായാലും പറ്റില്ല, നീ ഇങ്ങോട്ടിറങ്ങ്, ഞാന് ടറ്ക്കിയടങ്ങിയ ഒരു ഫുള് താങ്കസ് ഗിവിംഗ് ഡിന്നറ് തരാം"
"ോ അത് ഞാനോറ്ത്തില്ല, കുഞ്ഞുനാളിലേയുള്ള ശീലമല്ലേ താങ്കസ് ഗിവിംഗൊക്കെ ആഘോഷിക്കുന്നത്. നാട്ടിലായിരുന്നപ്പോള്; അമ്മച്ചിയെങ്ങെനയാ ടറ്ക്കി ഗ്രില്ല് ചെയ്യുമോ അതോ ഡീപ് ൈഫ്ര ചെയ്യുമോ"
ഞാന് അഭിനവ സായിപ്പു ചമയുന്നു എന്നാണ് സുഹൃത്ത് ഉദ്ദേശിച്ചത്. അതിലവനു പുച്ഛം.
"ഹ ഹ അതല്ലടാ, നമ്മള് ഇതൊക്കെ ആഘോഷിക്കുന്നത്, പിള്ളേറ്ക്കു വേണ്ടിയാണ്. അവറ് സ്കൂളില് ചെല്ലുമ്പോള് താങ്കസ് ഗിവിംഗ് ഹോളിഡെയസിനെന്തു ചെയതു എന്നു ചോദിച്ചാല്, സാധാരണ പോലെ കുത്തരി ച്ചോറുകൂട്ടി ചോറുണ്ടെന്നും, അപ്പന് വേറൊരുത്തന്റെ വീട്ടില് ചെന്നിരുന്നു കള്ളു കുടിച്ചെന്നും പറയണ്ടി വരുന്നത് എനിക്കിഷ്ടമല്ല"
"ഉം ഉം ..." സുഹൃത്തിന് യോജിക്കാന് കഴിയുന്നില്ല.
"ഞാന് വേറൊരു ഉദാഹരണം പറയാം.;നീ ഡെല്ഹിയില് ജീവിച്ചിരുന്നപ്പോള് ഹോളി ആഘോഷിച്ചിരുന്നില്ലെ, അതുപോലെ തന്നെ കൂട്ടിയാല് മതി. നമ്മള് വേറൊരു നാട്ടില് ജീവിക്കുമ്പോള് അവിടുത്തെ ഒരു ചെറിയ അംശം നമ്മള് നമ്മളിലേയ്ക്ക് ആവാഹിക്കുന്നതില് തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം"
"എന്റെ പോന്നൂ ... ഞാന് വിട്ടു ... നീയെന്തോ ചെയ്യ്. ഞാന് വേറെ വല്ലോരേം കിട്ടുമോന്നു നോക്കട്ടെ" സുഹൃത്തിനു ദേഷ്യം വന്നു.
"നീ പീണങ്ങണ്ട, ഞാന് വെള്ളിയാഴ്ച രാവിലേ അങ്ങിറങ്ങിയേക്കാം"
"രാവിലെ വേണ്ട, അന്നു ബ്ളാക് ഫ്രൈഡേ ആണ്, രാവിലേ അഞ്ചു മണിക്ക് തന്നെ ഞങ്ങള് ഇറങ്ങൂം. അപ്പോഴെങ്കിലും ചെന്നു നിന്നാലേ ഏഴു മണിക്കു വാള്മാറ്ട്ട് തുറക്കുമ്പോള് കയറാന് ഒക്കൂ"
"കണ്ടോ, ഞാന് ടറ്ക്കി ഡിന്നറ് വെക്കുന്നതില് നിനക്കു പുച്ഛം പക്ഷെ നിനക്കു ബ്ലാക് ഫ്രൈഡേ ആഘോഷിക്കാം"
സുഹൃത്തിന്റെ ഹിപ്പോക്രസ്സി തുറന്നു കാണിച്ചതില് അവനമറ്ഷം, ഇരുത്തി ഒരു മൂളലും അങ്ങേയ്ത്തലയ്ക്കല് നിന്നും "പോഡെയ് പോഡെയ്" എന്നൊരാട്ടും കിട്ടിയതോടെ ഞാന് ഫോണ് വച്ചു.
..........
അപ്പോള് നിങ്ങള്ക്കും ഹാപ്പി താങ്ക്സ് ഗിവിംഗ്.
നമ്മള് വേറൊരു നാട്ടില് ജീവിക്കുമ്പോള് അവിടുത്തെ ഒരു ചെറിയ അംശം നമ്മള് നമ്മളിലേയ്ക്ക് ആവാഹിക്കുന്നതില് തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം
ReplyDeleteഇതൊന്നും ഇല്ലാത്ത നാട്ടിലായതിനാലാവും ഒന്നും മനസ്സിലായില്ല.
ReplyDeleteവ്യാഴാഴ്ച ടര്‍ക്കിയെ മുറിച്ചില്ലെങ്കില്‍ പിന്നെയെന്തോന്ന് താങ്ക്സ് ഗിവിങ്?
ReplyDeleteഇത്തവണ വാള്‍മാര്‍ട്ട് വ്യാഴാഴ്ച തുറന്നാല്‍ പിന്നെ വെള്ളിയാഴ്ച രാത്രിയേ അടയ്ക്കൂ എന്ന്. കഴിഞ്ഞ തവണ ന്യൂയോര്‍ക്കിലെ വാള്‍മാര്‍ട്ടില്‍ വാതില്‍ തുറന്ന പയ്യന്‍ ചതഞ്ഞ് മരിച്ചതിനാലാണത്രേ ഈ മാറ്റം! പഴയ പോലെ ക്യൂ നില്‍ക്കണ്ടി വരില്ല :)
അവിടത്തെ ആചാരങ്ങള്‍ അറിയാത്തതിനാല്‍ ..താങ്ക്സ് ഗിവിംഗ് അറിയില്ല ....ന്നാലും ഞാന്‍ ഒരു കമെന്റ് ഗിവിംഗ് ..ഓക്കേ
ReplyDelete