Wednesday, February 2, 2011

മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുന്നവറ്

"ജയേട്ടനു നെഞ്ചു വേദന, ആശുപത്രിയില് െകാണ്ടു േപാകുവാ .. 911 വിളിച്ചു ആംബുലന്സൊക്കെ വന്നിട്ടുണ്ട് "

രാത്രി പത്തിനു പരിഭ്രമത്തോടെ ജയന്റെ ഭാര്യ വിളിച്ചു. മറിച്ചൊന്നും പറയുന്നതിനു മുന്പ് േഫാണ് കട്ട് ചെയ്തു. ഒരു വയസ്സുള്ള േമാനും, അമേരിക്കയില് വന്നിട്ടധികമാകാത്ത ഭാര്യയും ഉള്ള ജയനു സഹായം വേണമെന്നുറപ്പുള്ളതു െകാണ്ട്, വണ്ടിയെടുത്തിറങ്ങി. കുട്ടികളില്ലാത്ത ഒരു സുഹൃത്തിനെ ഭാര്യയുമായി േഹാസ്പിറ്റലില് എത്താന് ഏറ്പ്പാടാക്കുകയും ചെയ്തു.

ഡ്രൈവ് ചെയ്യുമ്പോള്‌, വെറും, ഇരുപത്താറ് വയസ്സുള്ള ഒരു മനുഷ്യന് ഹാറ്ട്ട് അറ്റാക് വരുന്നതെങ്ങനെ എന്നുള്ള ആലോചനയിലായിരുന്നു. അവിചാരിതമായി ജയനെ പരിചയപ്പെട്ടതും, വയസ്സിനു വളരെ ഇളയതായിട്ടും; ബാച്ചിലറായിരുന്നിട്ടും ഞങ്ങള് കിഴവന്മാരുടെ സെറ്റില് ജയന് ഉള്പ്പെട്ടതും. അവന് കല്യാണം കഴിച്ചു തിരിച്ചു വന്നതുമെല്ലാം അറിയാതെ ഓറ്ത്തുപോയി. താനില്ലാതായാല് തന്റെ കുടുമ്പത്തിനെന്തു വരുമെന്നുള്ള ചിന്തയില് ആലോചനയെത്തിയപ്പോള്‌, എയ് കുഴപ്പമൊന്നും കാണാന് സാദ്ധ്യതയില്ലെന്ന നിഗമനത്തിലെത്താന് ശ്രമിച്ചു.

ഒരു മണിക്കൂറെടുത്തു േഹാസ്പിറ്റലിലെത്താന്. ഏറ്പ്പാടാക്കിയ സുഹൃത്തും ഭാര്യയും അവിടെ എത്തിയിട്ടുണ്ട്.

"ആളെ കണ്ടോ" ഞാന് േചാദിച്ചു.

"ഇല്ല, എമേറ്ജന്സി റുമില് അന്വേഷിച്ചു, അവറ്ക്കൊരു പിടിയുമില്ല" സുഹൃത്തു പറഞ്ഞു.

"വാ നമുക്കൊന്നുകൂടെ അന്വേഷിക്കാം"

ജയന്റെ ലാസ്റ്റ് നെയിമെന്തോ, പുളിയറക്കോണകം എന്നൊ മറ്റോ ആണ്. ഫസ്റ്റ് നെയിം ന്യൂമറോളജി അനുസരിച്ചു JAIAN എന്നൊ മറ്റോ ആണെന്നന്നാ അറിഞ്ഞത്. ആളെ എമറ്ജന്സി റൂമിലെ കമ്പ്യൂട്ടറില് കണ്ടു പിടിക്കാന് കുറെ താമസമെടുത്തു.

"അവറ് വന്നിട്ടു തിരിച്ചു േപായല്ലോ" േനഴ്സു പറഞ്ഞു.

"േങ .."!!

ജയന്റെ ഭാര്യയെ േഫാണില് വിളിച്ചു.

"അതെയ് കുട്ടേട്ടാ, ഞങ്ങളെ തിരിച്ചയച്ചു, കുഴപ്പമൊന്നുമില്ല, വിളിച്ചു പറയാന് മറന്നു േപായി, സോറി"

ജയ ഭാര്യയുടെ സ്വരത്തില് സന്തോഷം. േങ, മൂന്നു മണിക്കൂറില് മാറിയ ഹാറ്ട്ട അറ്റക്കോ?

"അതെയ്, ഞങ്ങളാ വഴി വരാം, പാതിരാത്രി കഴിഞ്ഞു ഇച്ചിരി കാപ്പിയിട്" ജയന്റെ വീട്ടിലേയ്്ക്കായി അടുത്ത യാത്ര.

വീട്ടില് ചെന്നപ്പോള്‌, കഥാനായകന് േസാഫയില് ഇളിഭ്യ ചിരിയുമായി ഇരിക്കുന്നു.

"േഡാക്ടറെ കണ്ടില്ലെ"

"കണ്ടു"

"എന്നിട്ട്"

"എന്നിട്ടെന്താക്കാനാ, ഇകെജി എടുത്തു, ബ്ലഡ് ഗ്യാസ് ലെവല് ചെക് ചെയ്തു, ഹാറ്ട്ടറ്റാക്കല്ല"

"അപ്പോ നെഞ്ചു വേദന വന്നതോ"

"അതു ഗ്യാസായിരുന്നു, വീട്ടില് ചെന്നൊരു വളി വിട്ടാല് മാറിക്കോളുമെന്നു പറഞ്ഞു"

തികട്ടി വന്ന ദേഷ്യം ഒരു കണക്കിനു തടുത്തു നിറുത്തി.

സംഭവം നടന്നിട്ട്, ഇപ്പോ മൂന്നു െകാല്ലം കഴിഞ്ഞു. അതിനു ശേഷം ജയനു രണ്ടറ്റാക്കു കൂടി വന്നു. ഇപ്പോള്‌, കഴുത്തിലെവിടെയൊ ഒരു മുഴ ക്യാന്സറാണെന്ന സംശയത്തില് അമേരിക്കയില് തെക്കു വടക്കു ഡോക്ടറ്മാരെക്കണ്ടു നടക്കുന്നു. പാവം അവന്റെ ഭാര്യയും കൊച്ചും.

Sunday, January 16, 2011

മുയലുകള്

ദാണ്ട്രാ ഒരു മുട്ടന് മുയല്
ഏ എവിടെ ?
അങ്ങോട്ടു േനാക്ക്
ആ കണ്ടു
ആ മുയിലിനു െകാമ്പുണ്ടല്ലോ!!
ശരിയാ, ഒന്നല്ല മൂന്നെണ്ണം
അയ്യേ ഒരു ഭംഗീമില്ല
അതിന്റെ െതാലിയെന്താ ഇങ്ങനെ കട്ടിപിടിച്ച്
ശരിയാ, ഒരു മാതിരി കാണ്ടാമൃഗത്തിന്റെ മാതിരി.
ദേ വേറോ രണ്ണം
ആണ്ട്രാ മറ്റൊന്ന്
ഇവിടെ മുഴുവന് മുയലുകളാടാ
ഇതിപ്പൊ പല നിറമുണ്ടല്ലൊ
ദേ ചുമന്നിട്ടൊന്ന്
ഇവിടെ േനാക്ക് പച്ച ഒരെണ്ണം
ഇതു കാവി കളറല്ലെ ?
അളിയാ, ഇതു മുയല് അല്ലളിയാ
പിന്നെന്ത് ?
ഇതു ട്രൈസെറാപ്റ്റസ് മറ്റൊ ആണ്.
ദൈവമേ നമ്മളിപ്പ എവിടാ ?
പ്രീഹിസ്റ്റോറിക് കാലഘട്ടത്തില് വീണു േപായതാടാ!!
ഈ ബസ്സെന്നു പറഞ്ഞപ്പ, ടൈം ട്രാവല്സ് ആണെന്നു പറഞ്ഞില്ലല്ലോ
നീ േലാഗൌട്ട്, േലാഗൌട്ട്
ഒക്കെ
അമ്മോ സമാധാനമായി

Thursday, January 6, 2011

അറിവിന്റെ ഭാരം

മൂത്ത േമാനിപ്പൊള് തപ്പി തടഞ്ഞാണെലും വായിക്കാന് പഠിച്ചു. ഇപ്പൊ എന്തും ഏതും കാണുന്നതും ഒക്കെ വായി്കുക എന്നതാണ് പുതിയ േഹാബി.

കൃസ്തമസ്സിന് സാന്റ െകാടുത്ത സമ്മാനങ്ങളില് ഒന്ന് ഒരു ലാവ ലാമ്പ് ആയിരുന്നു. അതിലെ ഇന്സ്ട്രക്ഷന്സ് വായിക്കുന്ന തിരക്കിലായി ആശാന്. അതില് ഇങ്ങനെ എഴുതിയിരുന്നു.

"Careless use of this device could cause injuries or even death"

കുഞ്ഞു മുഖത്ത് ആശങ്ക ഇരച്ചു കയറുന്നത് ഞാന് കണ്ടു.

"I might as well don't want to use it" സാധനം നിലത്തു വച്ച് ആശാന് അടുത്ത സമ്മാനം തുറക്കാനായി േപായി.

അറിവ് മനുഷ്യനെ ഭീരുവാക്കുേമാ ?.

റിസ്കും, കാല്കുലേറ്റഡ് റിസ്കും തമ്മിലുള്ള വത്യാസത്തെക്കുറിച്ചൊരു ക്ളാസ്സ് െകാടുത്തത് ഒന്നും അവനതു ഉപയോ ഗിക്കാനുള്ള ധൈര്യം നല്കിയില്ല.

Wednesday, January 5, 2011

അമ്മായമ്മയ്ക് സ്നേഹപൂറ്വ്വം

പ്രിയപ്പെട്ട മമ്മി,

ഹാപ്പി ന്യൂ യിയറ്. സുഖമെന്നു കരുതുന്നു.

ഞാന് അയച്ച പപ്പടക്കെട്ട് കിട്ടിക്കാണും എന്നു കരുതുന്നു. അമേരിക്കയില് കിട്ടാത്ത സാധനമല്ല പപ്പടം എന്നു തെളിയിക്കാനാണ് അതു പാഴ്സലായി അയച്ചു തന്നത്. ഇനിയെങ്കിലും, ബന്ധുക്കള്, സുഹൃത്തുക്കള് ആരെങ്കിലും അമേരിക്കയിലേയ്ക്കുു വരുമ്പോള് അവരെ പപ്പടം ചുമപ്പിച്ച് ബുദ്ധിമുട്ടിക്കരുത്.

നിറുത്തുന്നു
എന്നു
കുട്ടന്.

Tuesday, January 4, 2011

െചാട്ടയിലെ ശീലം

"ഹലോ, മിസ്റ്ററ് കുട്ടനല്ലെ"

"അതെ"

"േപാലീസ് സ്റ്റേഷനില് നിന്നാണ് വിളിക്കുന്നത്, മിസ്റ്ററ് പിള്ള താങ്കളുടെ സുഹൃത്താണോ"

"അല്ലല്ലൊ, എനിക്കങ്ങനെ ഒരാളെ പരിചയമേ ഇല്ല ..."

"േപടിക്കണ്ട, മിസ്റ്ററ് പിള്ള കുഴപ്പത്തിലൊന്നും അകപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് ചെറിയ ഒരു ആക്സിഡന്റ് പറ്റിയതാണ്, ആരെയെങ്കിലും അറിയിക്കണമോ എന്നു േചാദിച്ചപ്പോള് താങ്കളുടെ േപരു പറഞ്ഞു"

"ഒാ അത്രയയെ ഉള്ളോ എന്നാല് മിസ്റ്ററ് പിള്ളയെ ഞാന് അറിയും" <ചമ്മിയ ചിരി>

"എന്നാല് ---- അഡ്രസ്സില് വന്നാല് കാണാം"

വറ്ഷങ്ങള്ക്കു മുന്പുണ്ടായ ഒരു സംഭാഷണമാണ്. ചെറുപ്പത്തില്, േപാലീസിനെ കണ്ടാല് കച്ചിത്തുറുവിനടിയില് ഒളിച്ചിരുന്ന ഞാന് പെട്ടെന്നു േപാലീസ് സ്റ്റേഷനില് നിന്നും േഫാണ് വന്നപ്പോള് പഴയ ഓറ്മ്മയില് കച്ചിത്തുറു തപ്പി പോയി. അതാണ്, ആത്മാറ്ത്ഥ സുഹൃത്തും, സഹമുറിയനുമായിരുന്നവനെ അറിയുകയേ ഇല്ലെന്ന് ആണയിട്ടത്.

Sunday, January 2, 2011

സംപൂറ്ണ്ണന്

സ്ത്രീ പൂറ്ണ്ണതയിലെത്തുന്നത് അവള് മാതാവാകുമ്പോഴാണ്.

എന്നാല് പുരുഷന്റെ പൂറ്ണ്ണതയിലേയ്ക്കുള്ള പ്രയാണത്തിന് വിവിധ അവസ്ഥാന്തരങ്ങള് അവശ്യമാണ്. മാതാവിന്റെ സ്നേഹം, സഹോദരിയുടെ, കാമുകിയുടെ, ഭാര്യയുടെ, മകളുടെ സ്നേഹം പല കാലഘട്ടങ്ങളിലായി അവന് അനുഭവിച്ചിരിക്കണം. എന്നാല് എല്ലാ പുരുഷനും ഇതു സാദ്ധ്യമായെന്നു വരില്ല.

പിന്നെ ഒരു കുറുക്കു വഴി, ഭാര്യയെ അമ്മയായും, സഹോദരിയായും, കാമുകി ആയും, മകളായും അനുഭവിക്കാന് പഠിക്കുകയെന്നതാണ്. സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്, ഈ ബഹുമുഖ വ്യക്തിത്വങ്ങള് അലിയിച്ചാണ്. അവസരത്തിനനുസരിച്ച് ആ മിശ്രിതത്തില് നിന്നും, ആവശ്യമായവ േവറ്തിരിച്ചെടുക്കാനുള്ള കഴിവ് പുരുഷന് ആറ്ജ്ജിക്കുന്നിടത്താണ് ആ പഠനം അവസാനിക്കുക.

ഞാന് പഠിച്ചു െകാണ്ടിരിക്കുന്നു ....

Monday, December 20, 2010

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ .....

കഴിഞ്ഞ ആഴ്ചകളില്‍ ജോലി സ്ഥലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ (ലെ ഓഫ്‌ എന്നും പറയാം) ആണ് ഈ പോസ്ടിനാധാരം.

ജോലി നഷ്ടപ്പെട്ട പലരും, ഇനി ഒരു ജോലി കണ്ടു പിടിക്കുന്ന ബുദ്ധിമുട്ട് ഓര്‍ത്തല്ല മറിച്ചു, അത് വരെ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്താണ് ആകുലപ്പെടുന്നത് എന്ന് മനസ്സിലായി. അതായത്, ഒരു മാസം ശമ്പളം കിട്ടിയില്ലെങ്കില്‍ വീട് വരെ നഷ്ടപ്പെട്ടു പോകും എന്ന ഗതിയിലാണ് പലരെയും കണ്ടത്.

സാമ്പത്ത്യക മാനേജ്മെന്റില്‍, പൊള്ളുന്ന ചില അനുഭവങ്ങളില്‍ നിന്നും, ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇവ പാലിച്ചാല്‍ ഏതു സാമ്പത്ത്യക മാന്ദ്യത്തിലും നിങ്ങള്ക്ക് പിടിച്ചു നില്ക്കാന്‍ കഴിയും.

1. കിട്ടുന്ന നെറ്റ് ശമ്പളം മൂന്നായി പകുക്കുക
2. മൂന്നില്‍ ഒന്ന് നിങ്ങള്‍ വീട് വാടക/അടവ് എന്നതിനുപയോഗിക്കുക
3.ഒരു ഭാഗം വീട്ടു ചിലവിനു വിനയോഗിക്കുക (കാറിനുള്ള അടവും ഇതില്‍ പെടും)
4. അവശേഷിക്കുന്ന മൂനില്‍ ഒന്ന് നിക്ഷേപിക്കുക.

ഇത്രയും ആയാല്‍ നിങ്ങള്ക്ക് സാമ്പത്തികമായി ഡിസിപ്ലിന്‍ ആണെന്ന് പറയാം. ഈ നാല് നിയമങ്ങളെ അടിസ്ഥാന നിയമങ്ങള്‍ എന്ന് പേരിട്ടു വിളിക്കാം.

ഇനി ...

1. ഒരു സമയം, ആര് മാസത്തെ ശമ്പളം ബാങ്കില്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമായ രീതിയില്‍ നിലനിര്‍ത്തുക
2. വീടിന്റെ വിലയുടെ ഇരുപതു ശതമാനം ഡൌണ്‍ പയ്മെന്റ്റ്‌ കൊടുക്കാന്‍ സാധിക്കുന്നില്ലേല്‍ വീട് വാങ്ങാതിരിക്കുക. വാങ്ങിയാല്‍ തന്നെ, മുകളില്‍ കൊടുത്തിരിക്കുന്ന നാല് അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പിക്കുക.
3. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
4. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
5. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക

ഇത്രയും ആയാല്‍ ഒരു ലെ ഓഫിനും നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല, തോല്‍പ്പിക്കാന്‍ ആവില്ല .......