കഴിഞ്ഞ ആഴ്ചകളില്‍ ജോലി സ്ഥലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ (ലെ ഓഫ് എന്നും പറയാം) ആണ് ഈ പോസ്ടിനാധാരം.
ജോലി നഷ്ടപ്പെട്ട പലരും, ഇനി ഒരു ജോലി കണ്ടു പിടിക്കുന്ന ബുദ്ധിമുട്ട് ഓര്‍ത്തല്ല മറിച്ചു, അത് വരെ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്താണ് ആകുലപ്പെടുന്നത് എന്ന് മനസ്സിലായി. അതായത്, ഒരു മാസം ശമ്പളം കിട്ടിയില്ലെങ്കില്‍ വീട് വരെ നഷ്ടപ്പെട്ടു പോകും എന്ന ഗതിയിലാണ് പലരെയും കണ്ടത്.
സാമ്പത്ത്യക മാനേജ്മെന്റില്‍, പൊള്ളുന്ന ചില അനുഭവങ്ങളില്‍ നിന്നും, ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇവ പാലിച്ചാല്‍ ഏതു സാമ്പത്ത്യക മാന്ദ്യത്തിലും നിങ്ങള്ക്ക് പിടിച്ചു നില്ക്കാന്‍ കഴിയും.
1. കിട്ടുന്ന നെറ്റ് ശമ്പളം മൂന്നായി പകുക്കുക
2. മൂന്നില്‍ ഒന്ന് നിങ്ങള്‍ വീട് വാടക/അടവ് എന്നതിനുപയോഗിക്കുക
3.ഒരു ഭാഗം വീട്ടു ചിലവിനു വിനയോഗിക്കുക (കാറിനുള്ള അടവും ഇതില്‍ പെടും)
4. അവശേഷിക്കുന്ന മൂനില്‍ ഒന്ന് നിക്ഷേപിക്കുക.
ഇത്രയും ആയാല്‍ നിങ്ങള്ക്ക് സാമ്പത്തികമായി ഡിസിപ്ലിന്‍ ആണെന്ന് പറയാം. ഈ നാല് നിയമങ്ങളെ അടിസ്ഥാന നിയമങ്ങള്‍ എന്ന് പേരിട്ടു വിളിക്കാം.
ഇനി ...
1. ഒരു സമയം, ആര് മാസത്തെ ശമ്പളം ബാങ്കില്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമായ രീതിയില്‍ നിലനിര്‍ത്തുക
2. വീടിന്റെ വിലയുടെ ഇരുപതു ശതമാനം ഡൌണ്‍ പയ്മെന്റ്റ് കൊടുക്കാന്‍ സാധിക്കുന്നില്ലേല്‍ വീട് വാങ്ങാതിരിക്കുക. വാങ്ങിയാല്‍ തന്നെ, മുകളില്‍ കൊടുത്തിരിക്കുന്ന നാല് അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പിക്കുക.
3. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
4. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
5. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
ഇത്രയും ആയാല്‍ ഒരു ലെ ഓഫിനും നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല, തോല്‍പ്പിക്കാന്‍ ആവില്ല .......
No comments:
Post a Comment