Sunday, January 16, 2011

മുയലുകള്

ദാണ്ട്രാ ഒരു മുട്ടന് മുയല്
ഏ എവിടെ ?
അങ്ങോട്ടു േനാക്ക്
ആ കണ്ടു
ആ മുയിലിനു െകാമ്പുണ്ടല്ലോ!!
ശരിയാ, ഒന്നല്ല മൂന്നെണ്ണം
അയ്യേ ഒരു ഭംഗീമില്ല
അതിന്റെ െതാലിയെന്താ ഇങ്ങനെ കട്ടിപിടിച്ച്
ശരിയാ, ഒരു മാതിരി കാണ്ടാമൃഗത്തിന്റെ മാതിരി.
ദേ വേറോ രണ്ണം
ആണ്ട്രാ മറ്റൊന്ന്
ഇവിടെ മുഴുവന് മുയലുകളാടാ
ഇതിപ്പൊ പല നിറമുണ്ടല്ലൊ
ദേ ചുമന്നിട്ടൊന്ന്
ഇവിടെ േനാക്ക് പച്ച ഒരെണ്ണം
ഇതു കാവി കളറല്ലെ ?
അളിയാ, ഇതു മുയല് അല്ലളിയാ
പിന്നെന്ത് ?
ഇതു ട്രൈസെറാപ്റ്റസ് മറ്റൊ ആണ്.
ദൈവമേ നമ്മളിപ്പ എവിടാ ?
പ്രീഹിസ്റ്റോറിക് കാലഘട്ടത്തില് വീണു േപായതാടാ!!
ഈ ബസ്സെന്നു പറഞ്ഞപ്പ, ടൈം ട്രാവല്സ് ആണെന്നു പറഞ്ഞില്ലല്ലോ
നീ േലാഗൌട്ട്, േലാഗൌട്ട്
ഒക്കെ
അമ്മോ സമാധാനമായി

Thursday, January 6, 2011

അറിവിന്റെ ഭാരം

മൂത്ത േമാനിപ്പൊള് തപ്പി തടഞ്ഞാണെലും വായിക്കാന് പഠിച്ചു. ഇപ്പൊ എന്തും ഏതും കാണുന്നതും ഒക്കെ വായി്കുക എന്നതാണ് പുതിയ േഹാബി.

കൃസ്തമസ്സിന് സാന്റ െകാടുത്ത സമ്മാനങ്ങളില് ഒന്ന് ഒരു ലാവ ലാമ്പ് ആയിരുന്നു. അതിലെ ഇന്സ്ട്രക്ഷന്സ് വായിക്കുന്ന തിരക്കിലായി ആശാന്. അതില് ഇങ്ങനെ എഴുതിയിരുന്നു.

"Careless use of this device could cause injuries or even death"

കുഞ്ഞു മുഖത്ത് ആശങ്ക ഇരച്ചു കയറുന്നത് ഞാന് കണ്ടു.

"I might as well don't want to use it" സാധനം നിലത്തു വച്ച് ആശാന് അടുത്ത സമ്മാനം തുറക്കാനായി േപായി.

അറിവ് മനുഷ്യനെ ഭീരുവാക്കുേമാ ?.

റിസ്കും, കാല്കുലേറ്റഡ് റിസ്കും തമ്മിലുള്ള വത്യാസത്തെക്കുറിച്ചൊരു ക്ളാസ്സ് െകാടുത്തത് ഒന്നും അവനതു ഉപയോ ഗിക്കാനുള്ള ധൈര്യം നല്കിയില്ല.

Wednesday, January 5, 2011

അമ്മായമ്മയ്ക് സ്നേഹപൂറ്വ്വം

പ്രിയപ്പെട്ട മമ്മി,

ഹാപ്പി ന്യൂ യിയറ്. സുഖമെന്നു കരുതുന്നു.

ഞാന് അയച്ച പപ്പടക്കെട്ട് കിട്ടിക്കാണും എന്നു കരുതുന്നു. അമേരിക്കയില് കിട്ടാത്ത സാധനമല്ല പപ്പടം എന്നു തെളിയിക്കാനാണ് അതു പാഴ്സലായി അയച്ചു തന്നത്. ഇനിയെങ്കിലും, ബന്ധുക്കള്, സുഹൃത്തുക്കള് ആരെങ്കിലും അമേരിക്കയിലേയ്ക്കുു വരുമ്പോള് അവരെ പപ്പടം ചുമപ്പിച്ച് ബുദ്ധിമുട്ടിക്കരുത്.

നിറുത്തുന്നു
എന്നു
കുട്ടന്.

Tuesday, January 4, 2011

െചാട്ടയിലെ ശീലം

"ഹലോ, മിസ്റ്ററ് കുട്ടനല്ലെ"

"അതെ"

"േപാലീസ് സ്റ്റേഷനില് നിന്നാണ് വിളിക്കുന്നത്, മിസ്റ്ററ് പിള്ള താങ്കളുടെ സുഹൃത്താണോ"

"അല്ലല്ലൊ, എനിക്കങ്ങനെ ഒരാളെ പരിചയമേ ഇല്ല ..."

"േപടിക്കണ്ട, മിസ്റ്ററ് പിള്ള കുഴപ്പത്തിലൊന്നും അകപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് ചെറിയ ഒരു ആക്സിഡന്റ് പറ്റിയതാണ്, ആരെയെങ്കിലും അറിയിക്കണമോ എന്നു േചാദിച്ചപ്പോള് താങ്കളുടെ േപരു പറഞ്ഞു"

"ഒാ അത്രയയെ ഉള്ളോ എന്നാല് മിസ്റ്ററ് പിള്ളയെ ഞാന് അറിയും" <ചമ്മിയ ചിരി>

"എന്നാല് ---- അഡ്രസ്സില് വന്നാല് കാണാം"

വറ്ഷങ്ങള്ക്കു മുന്പുണ്ടായ ഒരു സംഭാഷണമാണ്. ചെറുപ്പത്തില്, േപാലീസിനെ കണ്ടാല് കച്ചിത്തുറുവിനടിയില് ഒളിച്ചിരുന്ന ഞാന് പെട്ടെന്നു േപാലീസ് സ്റ്റേഷനില് നിന്നും േഫാണ് വന്നപ്പോള് പഴയ ഓറ്മ്മയില് കച്ചിത്തുറു തപ്പി പോയി. അതാണ്, ആത്മാറ്ത്ഥ സുഹൃത്തും, സഹമുറിയനുമായിരുന്നവനെ അറിയുകയേ ഇല്ലെന്ന് ആണയിട്ടത്.

Sunday, January 2, 2011

സംപൂറ്ണ്ണന്

സ്ത്രീ പൂറ്ണ്ണതയിലെത്തുന്നത് അവള് മാതാവാകുമ്പോഴാണ്.

എന്നാല് പുരുഷന്റെ പൂറ്ണ്ണതയിലേയ്ക്കുള്ള പ്രയാണത്തിന് വിവിധ അവസ്ഥാന്തരങ്ങള് അവശ്യമാണ്. മാതാവിന്റെ സ്നേഹം, സഹോദരിയുടെ, കാമുകിയുടെ, ഭാര്യയുടെ, മകളുടെ സ്നേഹം പല കാലഘട്ടങ്ങളിലായി അവന് അനുഭവിച്ചിരിക്കണം. എന്നാല് എല്ലാ പുരുഷനും ഇതു സാദ്ധ്യമായെന്നു വരില്ല.

പിന്നെ ഒരു കുറുക്കു വഴി, ഭാര്യയെ അമ്മയായും, സഹോദരിയായും, കാമുകി ആയും, മകളായും അനുഭവിക്കാന് പഠിക്കുകയെന്നതാണ്. സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്, ഈ ബഹുമുഖ വ്യക്തിത്വങ്ങള് അലിയിച്ചാണ്. അവസരത്തിനനുസരിച്ച് ആ മിശ്രിതത്തില് നിന്നും, ആവശ്യമായവ േവറ്തിരിച്ചെടുക്കാനുള്ള കഴിവ് പുരുഷന് ആറ്ജ്ജിക്കുന്നിടത്താണ് ആ പഠനം അവസാനിക്കുക.

ഞാന് പഠിച്ചു െകാണ്ടിരിക്കുന്നു ....