Wednesday, November 18, 2009

പേടിയുടെ രാഷ്ട്രീയം

ഞങ്ങള് മുപ്പതു കൊല്ലം റഷ്യയെ പേടിച്ചു ജീവിച്ചു.
പിന്നെ പത്തു കൊല്ലം സദ്ദാമിനെ പേടിച്ചു ജീവിച്ചു.
ബിന് ലാദനെ പേടിച്ചൊരെട്ടു കൊല്ലം ...
ഇടയ്ക്കൊരു രസത്തിനു റിസഷനെ പേടിച്ചു.
കൊറിയയും, ഇറാനും പേടിപ്പിക്കുമോന്നൊരു പേടിയില്ലാതില്ല.
ഇപ്പോള് തത്ക്കാലം ഞങ്ങള് പന്നിപ്പനിയെ പേടിച്ചോളാം
ഇനിയും പേടികള് വരുമെന്ന പ്രതീക്ഷയോടെ..
ഒന്നു സമാധാനമായി ജീവിച്ചോട്ടെ!

5 comments:

  1. ഇനിയും പേടികള് വരുമെന്ന പ്രതീക്ഷയോടെ..
    ഒന്നു സമാധാനമായി ജീവിച്ചോട്ടെ!

    ReplyDelete
  2. അല്ലാ, ഇപ്പം അവിടാരും ആകാശത്തൂന്ന് ET വന്ന് ആക്രമിക്കും, പേയ്, പിശാശ്, ഭീകരജീവി, നൂക്ക് ടെററിസ്റ്റ് ഒക്കെ എറങ്ങി വരും എന്ന ജാതി പടങ്ങള്‍ എടുത്ത് പ്യാടിപ്പിക്കാറില്ലേ ഈയിടെ? സ്വപ്നം കണ്ട് പേടിക്കല്‍ നിര്‍ത്തിയാ ?

    വേര്‍ഡ് വേരിഫിക്കേഷന്‍ കടു കട്ടിയില്‍ കിടക്കുന്നത് സ്പാമരനാം ബോട്ടുകാരന്‍ വരുമെന്ന പേടികൊണ്ട് തന്നേ?

    ReplyDelete
  3. @അനോണി ആന്റണി,

    പേടികള്ക്കിവിടെ കളറ് കോഡുണ്ട്. കളറ് നിശ്ചയിച്ച പേടികളേ കണസിഡറ് ചെയ്തുള്ളൂ തത്ക്കാലം ... :)

    ReplyDelete