"ചേട്ടാ ഇതെങ്ങനെയുണ്ട് .."
ഒരടിപ്പോക്കമുള്ള ഒരു ചെരിപ്പുമിട്ടു വന്നിട്ട് പ്രിയ സഹധറ്മ്മിണി കുന്തക്കാലേല് തിരിഞ്ഞൊണ്ടു ചോദിച്ചു.
"നിനക്കിതിന്റെ പൊക്കത്തില് നിന്നും താഴേയ്ക്കു നോക്കുമ്പോള് പേടിയാകില്ലേ ?". അവള് കേള്ക്കാനാഗ്രഹിച്ച ചോദ്യമല്ല ഞാന് ചോദിച്ചതെന്നു മുഖ ഭാവത്തില് നിന്നും മനസ്സിലായി.
"അതല്ല, എന്റെ വറ്ദ്ധിച്ച സെക്സ് അപ്പീല് നീ ശ്രദ്ധിച്ചില്ലേ". അവള് ചോദിച്ചു.
ശരിയാണ്, നിതംബ സൌന്ദര്യം കൂടിയിട്ടുണ്ട്. "ശരിയാ ട്ടോ കൂടിയിട്ടുണ്ട്" ഞാന് സമ്മതിച്ചു.
"ഇതു ഗൂച്ചിയാണ്, 540$ ന്റേതായിരുന്നു 300$ ന് കിട്ടി. ബ്ളാക് ഫ്രൈഡേ െസയിലായിരുന്നു".
നിതംബ ദറ്ശന നിറ്വൃതിയില് ലയിച്ചിരുന്ന ഞാന് ഒരു വെള്ളിടി പോലെയാണ് അത് കേട്ടത്.
"ഏ ... എത്രാ ...." ?
"ഇതു ഗൂച്ചിയാ ഇതില് കുറച്ചൊന്നും കിട്ടില്ല". സംഖ്യ പറയാതെ അവള് തന്ത്രപൂറ്വ്വം ഒഴിഞ്ഞുമാറി.
"ഡീ .. കശ്മലേ, ഗൂച്ചി പോലെ ഉള്ള കുത്തക കമ്പനികള് അവറ്ക്ക് പരസ്യത്തിനും മറ്റും ചിലവാകുന്ന ഓവറ് ഹെഡുകള് നമ്മളില് നിന്നുമീടാക്കുന്നത് കൊണ്ടാണ് ഇത്രയധികം കാശ്. അല്ലാതെ അതിന്റെ ഗുണനിലവാരവുമായി വിലയ്ക്ക് യാതൊരു ബന്ധവുമില്ല"
കോറ്പ്പറേറ്റുകള് തങ്ങളുടെ വില നിറ്ണ്ണയിക്കുന്നതിലെ സാമ്പത്തിക ശാസ്ത്രം വിവരിച്ച് ഒന്നു ഉത്ബോധിപ്പിക്കാന് ഒരു ശ്രമം ഞാന് നടത്തി നോക്കി.
"ഉം ഉം, കൊച്ചു വെളുപ്പാന്കാലത്തെഴുന്നേറ്റ് വരി നിന്ന് പെടാ വിലയ്ക് ൈഎ-ഫോണ് മേടിച്ചപ്പോളും, അതിന് പുതിയ മോഡലുകള് ഇറങ്ങുമ്പോള് ഇറങ്ങുമ്പോള് പോയി മേടിച്ചപ്പോളൂം. കഴിഞ്ഞ ആഴ്ച ഡ്രോയിഡ് ഫോണ് മേടിച്ചപ്പോഴും ഈ പാണ്ഢിത്യം ഉപയോഗിക്കുന്നതു കണ്ടില്ലല്ലോ .. എനിക്കും കൊച്ചുങ്ങള്ക്കും വല്ലതും മേടിക്കുമ്പോള് മാത്രം കുത്തകയായി, വാല്യൂ ഫോറ് മണി ആയി ... മണ്ണാങ്കട്ട"
"എടീ അത് .." ഞാന് പറയാന് വന്നത് മുഴുമിപ്പിക്കാന് സമ്മതിക്കാതെ അവള് തുടറ്ന്നു.
"നിങ്ങളെപ്പോലെ, മുടിയും ചീകാതെ, കൊച്ചു നിക്കറും ടീ ഷറ്ട്ടും ഇട്ട് പോകാവുന്ന ജോലി സ്ഥലമല്ല എന്റേത്. സ്ട്രിക്ട് ഫോറ്മ്മല്സ് ആണ്. മാത്രമല്ല, വല്ലപ്പോഴുമല്ലേ ഞാന് എനിക്കായി എന്തെങ്കിലും വാങ്ങുന്നുള്ളൂ."
പണി പാളിയെന്നെനിക്കു മനസ്സിലായി ..
"ആ പോട്ടെ നിന്റെയൊരിഷ്ടമല്ലേ .. അങ്ങനെ ആകട്ടെ. ഏതായാലും നീ തിരിഞ്ഞൊന്നു നിന്നേ, ആ മുന്നൂറു ഡോളറിന്റെ ചന്തി ഒന്നു കൂടെ കാണട്ടെ .."
തണുപ്പിക്കാന് ഒരു ശ്രമം എന്ന നിലയില് ഒരു തമാശ എറഞ്ഞു നോക്കി ... ഏറ്റില്ല.
"പോ അവിടുന്ന്. മനുഷ്യന്റെ എല്ലാ മൂഢും കളഞ്ഞു."
അവള് ഗൂച്ചി നിലത്തമറ്ത്തി ചവിട്ടി അകത്തേയ്ക്കു കയറിപ്പോയി.
"ആ പോട്ടെ നിന്റെയൊരിഷ്ടമല്ലേ .. അങ്ങനെ ആകട്ടെ. ഏതായാലും നീ തിരിഞ്ഞൊന്നു നിന്നേ, ആ മുന്നൂറു ഡോളറിന്റെ ചന്തി ഒന്നു കൂടെ കാണട്ടെ .."
ReplyDeleteതണുപ്പിക്കാന് ഒരു ശ്രമം എന്ന നിലയില് ഒരു തമാശ എറഞ്ഞു നോക്കി ... ഏറ്റില്ല.
കൊള്ളാം !!!! മനോഹരമയിക്കുന്നു !!!!!
:-)
ReplyDeleteഹൈ ഹീല്ദ് ചെരുപ്പിട്ട് നടക്കുന്നത് കീഗല്‍ വ്യായമാമുറയുടെ ഗുണം ചെയ്യുമത്രേ. പക്ഷെ സ്പോണ്ടിലിടിസ്, പുറം വേദന ഒക്കെവരാന്‍ ഉള്ള സാധ്യത കൂടുതലാണ്.
ReplyDeleteha...haa.....:D liked it!!!
ReplyDeleteAdipoli!
ReplyDeleteTrue sense of humour!
Loved it!
:D MCP
ReplyDeleteകൊള്ളാം
ReplyDeleteഹ ഹ രസികന്‍ പോസ്റ്റ് ;)
ReplyDeleteഗൊള്ളാം...
ReplyDelete:)