Monday, November 23, 2009

ഒളിച്ചു കേട്ടത്

വാട്ടറ് കൂളറില് നിന്നും വെള്ളമെടുത്തു കൊണ്ടിരുന്നപ്പോള്‌, ഒളിച്ചു കേട്ടത്.

"I can't stand that guy, you know the Indian guy .. Raj .. he stinks"

ഒരു മദാമ്മ മറ്റൊരുത്തിയോടു പറയുന്നു .

മറ്റവള് : "I know, he smells curry all over .."

ഒോഹൊ സമാധാനം, അപ്പോള് രാജേട്ടന് മദാമ്മയുടെ അടുത്തിരുന്നു കീഴ് ശ്വാസം വിട്ടതല്ല, വസ്ത്രത്തില് നിന്നും നല്ല മസാലക്കൂട്ടിന്റെ മണമടിച്ചതിന്റെ പരാതിയാണ്.

ഒരു മുറി അപ്പാറ്ട്ടമെന്റില്, അതും മുഴുവന് സമയവും അടച്ചിട്ടിരിക്കുന്ന അപ്പാറ്ട്മെന്റില് വസ്ത്രങ്ങള്ക്കു മണം പിടിക്കുമെന്നത് സ്വാഭാവികം. ദയവു ചെയ്തു, ആ ഹോണ്ടാ അക്കോറ്ഡിലോ, കൊറോളയിലോ, ഒരു ഫിബ്രീസ് വാങ്ങി വയ്ക്കു. എന്നിട്ടു കാറില് നിന്നിറങ്ങുന്നതിനു മുന്പ് മേലാസകലം പൂശൂ.

3 comments:

  1. "I don't want to go with these people for lunch, It stinks".

    പറഞ്ഞ ആള്‍ ഇന്ത്യാക്കാരന്‍ (വെജിറ്റേറിയന്‍ )..
    ലവരു പച്ചയ്ക്കും ഉപ്പും മുളകുമിടാതെ പുഴുങ്ങിയും പൊരിച്ചും ഒക്കെ തിന്നുന്ന മീനും ഇറച്ചിയും ഒക്കെ കണ്ടിട്ട് പറഞ്ഞത്.. "

    ReplyDelete
  2. ഹ ഹ ഇതും ഞാന് കേട്ടിട്ടുണ്ട് ...

    ReplyDelete
  3. ഇതു പരിഹരിക്കാന്‍ ഒറ്റവഴി ഇന്ത്യയെ കുറച്ചു നാള്‍ യു എസ് കോളനി ആക്കി കൊടുക്കുക എന്നതാണ്‌. മിക്കവാറും ബ്രിട്ടീഷുകാര്‍ക്ക് കറിയിഷ്ടമാ (നല്ല ഡിഷ് കണ്ടുപിടിച്ചു കൊടുക്കാം എന്നു പറഞ്ഞാല്‍ ഓസിനു ലഞ്ച് അടിക്കാം അദര്‍‌വൈസ് പിശുക്കന്മാരായ ലവന്മാരുടെ കാശിന്‌)

    മണനാറ്റങ്ങള്‍ ആപേക്ഷികമാകുന്നു, പക്ഷേ ആ വെളുത്തുള്ളി മണം ഉണ്ടല്ലോ അത് ആരും -പെറ്റതള്ള പോലും സഹിക്കൂല്ല. ഗാര്ളിക്ക് ബ്രെഡ്, പിസ്സാ മൊതല്‍ ചെല കറികളും ചൈനീസ് ശാപ്പാടും വരെ അടിച്ചിട്ടു ചെലത് വരുമ്പോള്‍ ജാതിമതനിറപ്രാദേശികഭേദമെന്യേ ആര്‍ക്കും പള്ളേന്ന് കൊരവള്ളിയിലേക്ക് എരച്ചു കേറും.

    പണ്ട് ഫ്ലാറ്റ് ഷെയറു ചെയ്യുന്ന ഗോവക്കാരന്‍ പാചകം തുടങ്ങിയപ്പ വീടുമുഴുവന്‍ നാറ്റം . "എവന്‍ എന്തര്‌ പട്ടിത്തീട്ടം ഫ്രൈ ചെയ്യുന്നോ " എന്നു പ്രാകി മുറി പൂട്ടി ഇറങ്ങി ഓടാന്‍ തുടങ്ങിയപ്പ എന്റെ പരിചയക്കാരന്‍ വേറൊരു ഗോവന്‍ കേറി വന്നു.

    "ക്യാ അരോമ ഹേ യാര്‍, വാട്സ് കുക്കിങ്ങ്?"

    ReplyDelete