സുഹൃത്തുക്കളേ,
ഞാന് xx-xx-xxxx മുതല് xx-xx-xxxx നാട്ടിലുണ്ടാകും. എല്ലാവരെയും കണാന് അതിയായ ആഗ്രഹം ഉണ്ട്. നമുക്കൊന്നു ഒത്തു കൂടിയാലോ. ഒരു പകലും രാത്രിയും, പഴയ അനുഭവങ്ങളൊക്കെ അയവിറക്കി പിരിയാം. കുമരകമാണ് എന്റെ മനസ്സിലുള്ളത്. ഒത്താല് ഒരു ഹൌസ് ബോട്ടെടുക്കണം, രാത്രി ഏതെങ്കിലും ഒരു റിസോറ്ട്ടില് തങ്ങി രാവിലെ പിരിയാം
.......
ആറ്ക്കെങ്കിലും പ്രത്യേകിച്ചെന്തെങ്കിലും ഇവിടുന്നു കൊണ്ടു വരണമെങ്കില് പറയാന് മടിക്കരുത്.
സ്നേഹപൂറ്വ്വം
കുട്ടന്
രണ്ടു ദിവസം കഴിഞ്ഞിട്ടും ആരും മറുപടി അയക്കുന്നില്ല. ഫോണ് എടുത്തു വച്ചു ഓരോരുത്തരെയുമായി വിളിച്ചു തുടങ്ങി. ഒഴിവു കഴിവുകളുടെ അയ്യരു കളിയാണ് ഫോണിലൂടെ കേട്ടു തുടങ്ങിയത്. ഭാര്യയുടെ അനിയത്തിയെ പ്രസവത്തിനു കൊണ്ടുപോകല്, അമ്മായപ്പനു ഹെറ്ണിയക്കു അരിപ്പയിടല്, അമ്മായമ്മയ്ക്കു തലയില് പേന്, എന്നു വേണ്ട മുട്ടാപ്പോക്കുകളുടെ ബഹളം. ഏതായാലും ഇത്തവണയും നാട്ടില്ചെന്നാല് ബന്ധു വീടുകള് കയറി ഇറങ്ങി, ഡോളറ് ഷോപ്പില് നിന്നും ഏതെടുത്താലും ഒരു ഡോളറ് എന്ന കണക്കിനു വാങ്ങിയ സാധനങ്ങള് വിതരണം ചെയ്യല്, അമ്മായപ്പന്റെ വീരവാദം കേള്ക്കല്, ഭാര്യ വീട് - സ്വന്തം വീട് ഷട്ടിലടി, ബാക്കി സമയം ഉറക്കം; പിന്നെ ബോണസ്സായി കൊച്ചുങ്ങളുടെ അസുഖം അതിന്റെ ചികിത്സ തുടങ്ങിയ സ്ഥിരം കലാപരിപാടികളില് ഒതുങ്ങം എന്നു മനസ്സിലായതോടെ പോകാന് ഉള്ള ഉന്മേഷം താനേ കുറഞ്ഞു.
വരാനുള്ളതു വഴിയില് തങ്ങില്ലല്ലോ, പ്ലെയിനില് കയറിയപ്പോള് മുതല് കാറാന് തുടങ്ങിയ രണ്ടു പിള്ളേരേം എടുത്തു, ഒരു വിധം വീടെത്തി. സ്ഥിരം കലാപരിപാടികള്ക്കു തുടക്കമായി. എന്നാല് ഒരു അവസാന കയ്യെന്ന നിലയ്ക്കു എല്ലാവറ്ക്കും ഒരു ഈമെയില് കൂടെ വിട്ടു; ഇതു പോലെ.
ഡാ മൈ.. കളേ,
ഞാന് നാട്ടില് എത്തി. നിങ്ങള്ക്കു നിങ്ങളുടെ ഭാര്യമാരെ വിട്ടു ഒന്നു രണ്ടു ദിവസം ഒറ്റയ്ക്കിരിക്കണമെന്നു തോന്നുന്നുണ്ടെങ്കില്, xx-xx-xxxx കുമരകത്തെത്തുക.
കുട്ടന്
ഒറ്റ വരി. അതു മറ്മ്മത്തു കൊണ്ടു. മറുപടി പ്രളയമായിരുന്നു. ഭാര്യയില്ലാതെ ഒറ്റയ്ക്ക്, കൂട്ടുകാരുമൊത്ത്; ആ ആംഗളില് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു പോയടെയ് എന്നു നേരില് കണ്ടപ്പോള് എല്ലാവരും സമ്മതിച്ചു.
ചില ചിന്താ ശേഷി നഷ്ടപ്പെട്ട ഭറ്ത്താക്കന്മാരെ ക്കുറിച്ച്
ReplyDeleteഹഹഹ. കലക്കി. ഒരു മെയില്‍ ഞമ്മക്കും.
ReplyDeleteകുമാരന്, അയക്കാം പറഞ്ഞാല് മതി :-)
ReplyDeleteതമാശ പോലെ പറഞ്ഞെങ്കിലും സത്യം തന്നെ. ഇപ്പോള്‍ എല്ലാവര്‍ക്കും തിരക്കോട് തിരക്കു തന്നെ. എന്നാല്‍ എങ്ങനെയെങ്കിലും ഇങ്ങനെ ഒരു ഒത്തു ചേരലിന് വന്നു കഴിഞ്ഞാല്‍ പിന്നെ എല്ലാം പഴയതു പോലെ ആകുകയും ചെയ്യും. :)
ReplyDeleteശ്രീ, ഒത്തു ചേരലൊക്കെ കണക്കാ, കല്യാണം കഴിഞ്ഞാല്. പഴയതു പോലെ ആകുവേം ഇല്ല. കല്യാണമൊക്കെ കഴിയുമ്പോള് ശ്രീയ്ക്ക് നൊസ്റ്റാളജിക്കായ കുറേ നല്ല കഥകള് കൂടെ കിട്ടും എഴുതാന് .. :-)
ReplyDelete:( കെട്ട്യോനും കൊച്ചുങ്ങളും കൂടെയില്ലാതെ കൂട്ടുകാരികളെ കണിപോലും കാണാന്‍ കിട്ടാത്ത ഞങ്ങള്‍ പെണ്‍പിള്ളാരുടെ സങ്കടം ആരോട് പറയാന്‍ :(
ReplyDelete