Tuesday, November 17, 2009

സായിപ്പിന്റെ ജെനറല് ക്നോളഡ്ജ്

ഭക്ഷണം കഴിക്കാന് കഫറ്റേറിയയില് ഇരുന്ന എന്റെയടുത്ത് മാനേജറ് വന്നു നിന്നു.

"Do you mind if I sit here"

കുരുപ്പ്, മനുഷ്യനെ മനസമാധാനമായി കഴിക്കാനും സമ്മതിക്കല്ല. കഴിക്കുമ്പോള് സംസാരിക്കരുതെന്നു നിറ്ബന്ധമുള്ള വീട്ടില് ജനിച്ച ഞാന് കഴിയുമെങ്കില് സായിപ്പന്മാരോടൊത്തു ചെന്നിരിക്കില്ല, കഴിക്കുമ്പോള്‌. എന്താന്നറിയില്ല. ഭക്ഷണം വായില് വച്ചു സംസാരിക്കുമ്പോള്‌ ആകെ ഒരു വെപ്രാളമാ.

"No problem, go ahead", വെളുക്കെ ചിരിച്ചോണ്ട് ഞാന് ക്ഷണിച്ചു.

"So how are things" മാനേജറ് സംസാരത്തിന്റെ ഭാണ്ഢക്കെട്ടഴിച്ചു

ഏതോ ആറ്ക്കും ഉപകാരമില്ലാത്ത മാനേജ്മെന്റ് കോഴ്സിനു പോയി വന്ന ആശാന്, ടീമങ്കങ്ങളുമായി ഇടപഴകാന് എളുപ്പ മാറ്ഗ്ഗം ഭക്ഷണം കഴിക്കുമ്പോള് അടുത്തു ചെന്നിരുന്നു ബോറ് അടിപ്പിക്കുന്നതാണെന്നു മനസ്സിലാക്കിയതിനു ശേഷമാണ് ഈ പുതിയ പരിഷ്കാരങ്ങള്.

കടുത്ത പന്തക്കോസ്സായ മാനേജറ്, പുഴുങ്ങിയ ഉരുളക്കിഴങ്ങും സ്ലോപ്പി ജോയും അടങ്ങിയ തെറ്മ്മക്കോള് കണ്ടെയ്നെറ് തുറന്നു വച്ചു രണ്ടു മിനിറ്റ് പ്രാറ്ത്ഥിച്ചു.

"How come your name sounds like a christian name" ഹമ് ഇന്നത്തെ ടോപ്പിക് മതമാണ്!!!.

"Well, I am a christian"

"No kidding!!, so which church you go to"

കള്ള സായിപ്പ്, അടുത്ത പരിപാടി ഇനി എന്താണെന്നെനിക്കു മനസ്സിലായി. മൂപ്പരുടെ പള്ളിയിലേയ്ക് ക്ഷണിക്കലായി, പ്രാറ്ഥനാ മീറ്റിങ്ങിനു വിളിക്കലായി, പണ്ടാരമടങ്ങാന്. ഞാനാണെങ്കില് പള്ളിയില് പോകുന്നത് ഭാര്യ നിറ്ബന്ധിച്ചിട്ടും, നിറ്ബന്ധം മൂത്ത് കണ്ണുരുട്ടും മുഖം വീറ്പ്പിക്കലുമെല്ലാം കഴിയുമ്പോഴാണ്.

"I go to St. Patrick Catholic church" ഞാന് നടന്നടുക്കുന്ന അപകടം മുന്നില് കണ്ടപ്പോള്‌, ചവച്ചോണ്ടിരുന്ന പാസ്ത തൊണ്ടയില് കുടുങ്ങി.

"That's funny, I never thought there are christians in India, let alone catholics". മാനേജറ് തന്റെ അജ്ഞത മറച്ചു വച്ചില്ല.

അതേ സമയം അടുത്തു വരുന്ന അപകടം തട്ടി തെറിപ്പിക്കാന് അവസരം കിട്ടിയതില് ഞാന് ഗൂഢമായി സന്തോഷിച്ചു, ഞാന് പറഞ്ഞു

"Christianity was in india since 52 AD, that is almost 1500 years before columbus discovered america"

കടുത്ത കണ്സറ്വേറ്റിവൂം, ദേശീയ വാദിയും, എല്ലാ അമേരിക്കകാറ്ക്കും തോക്കു വേണമെന്നു വാദിക്കുന്നവനുമായ മാനേജറുടെ മുഖം ചുവന്നു. അടുത്ത പത്തു മിനിറ്റ് ഞങ്ങള് കാലാവസ്ഥയെക്കുറിച്ചു സംസാരിച്ചു പിരിഞ്ഞു.

9 comments:

  1. .... കടുത്ത കണ്സറ്വേറ്റിവൂം, ദേശീയ വാദിയും, എല്ലാ അമേരിക്കകാറ്ക്കും തോക്കു വേണമെന്നു വാദിക്കുന്നവനുമായ മാനേജറുടെ മുഖം ചുവന്നു. അടുത്ത പത്തു മിനിറ്റ് ഞങ്ങള് കാലാവസ്ഥയെക്കുറിച്ചു സംസാരിച്ചു പിരിഞ്ഞു.

    ReplyDelete
  2. ചാത്തനേറ്: ഗോളടിക്കാന്‍ കിട്ടുന്ന ഒരവസരവും മിസ്സാക്കരുത് :)

    ReplyDelete
  3. ഹ ഹാ....അതു വളരെ നന്നായി

    ReplyDelete
  4. പിന്നെ പിന്നെ.. 52 മുതല്‍ ക്രിസ്ത്യാനി...17/18 നൂറ്റാണ്ടിലെ ഗോതമ്പു ക്രിത്യാനീന്ന് പറയുന്നതല്ലെ കൂടുതല്‍ ശരീ?

    ReplyDelete
  5. എനിക്കറിയില്ല മുക്കുവാ ... കേട്ടു പരിചയമേ ഉള്ളൂ. വേദപാഒത്തില് സഭാ ചരിത്രം പഠിക്കുമ്പോള് പഠിക്കുന്നതാണ്‌.

    എന്നിരുന്നാലും ആയിരം കൊല്ലം പഴക്കമുള്ള പള്ളികള് കേരളത്തിലുണ്ട്. ആറ്ക്കിയോളജി വകുപ്പിന്റെ രെഖകളിലുള്ളതാണ്.

    Synod of Diamper (ഉദയംപേരുറ് സൂനഹദോസ്) നടന്നത് 15 ആം നൂറ്റാണ്ടില്ലേ.

    അപ്പോള്‌ അത്രയ്കെ്ക്കെങ്കിലും പഴക്കം കാണണം. എന്നാലും കൊളമ്പസ് അമേരിക്ക കണ്ടു പിടിക്കുന്നതിനു മുന്പു തന്നെ അല്ലെ ?

    കേരളത്തില് ചില സ്ഥലങ്ങളില് ഗോതംമ്പ് ക്രിസ്ത്യാനികളെയെ പരിചയമുള്ളൂ .. ശരിയാണ്. :-)

    ReplyDelete
  6. ഏതോ ഒരു പുതിയ ആൾ ഇന്ത്യയും ഒരു പട്ടാളക്കാരൻ പാകിസ്താനും ഭരിക്കുന്നു എന്ന്‌ പറഞ്ഞ ബുഷിന്റെ നാട്ടുകാരനല്ലേ?

    സായിപ്പിന്റെ നാട്ടിൽ പി.എസ്‌.സി അല്ലല്ലോ ടെസ്റ്റ്‌ നടത്തുന്നത്‌!

    ReplyDelete
  7. , പോസ്റ്റ്‌ കൊള്ളാം. എന്താണ് ഈ ഗോതമ്പ് ക്രിസ്ത്യാനി ?? ഹഹ കളിയാക്കി പറയുന്നതാണോ ??

    ReplyDelete
  8. കലക്കി സിങ്കുട്ടാ :)

    ReplyDelete