Saturday, November 21, 2009

സ്വയം പാചകം

ഭാര്യമാറ് നാട്ടില് പോയതു കൊണ്ടു വിഭാര്യന്മാരായ ഞാനും സുഹൃത്തും ആഴ്ചാവസാനം ഒത്തു കൂടാന് തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സകല "സന്നാഹങ്ങളും" ആയി ചെന്നു ഞാന് സുഹൃത്തിന്റെ വാതിലില് മുട്ടി.

വാതില് തുറന്ന സുഹൃത്ത് തന്റെ നീല ഷഢിവരെ കാണത്തക്ക വിധത്തില് ലുങ്കിയുടെ ഒരു വശം പൊക്കി പിടിച്ചിരിക്കുന്നു.

"ഛായി .. എന്തുവാഡെ ഇതു" ഒരു നിമിഷം ഞാന് അവനെ സംശയിച്ചു പോയി. ജലസേചനമല്ലാതെ അജണ്ടയില് വേറെ എന്തെങ്കിലുമുണ്ടോന്നു അറിയണമല്ലോ

"ഇല്ലെടാ തുടയില് അല്പം പൊള്ളി", തുട ചെരിച്ചു പിടിച്ച് ഞാന് കാണത്തക്ക വിധത്തില് നിന്നുകൊണ്ടു പറഞ്ഞു.

"അയ്യോ എന്തു പറ്റി", അല്പ നിമിഷത്തേയ്ക്കെങ്കിലും അവനെ സംശയിച്ചു പോയതില് ഞാന് ഖേദിച്ചു.

"ദോശ ചുട്ടു കൊണ്ടിരുന്നപ്പോള്‌, കൊതികിനെ അടിച്ചതാ, ചൂടു ചട്ടുകം കൊണ്ടായിരുന്നെന്നെയ് ഉള്ളൂ", ഒട്ടും ഭാവഭേദമില്ലാതെ അവന് പറഞ്ഞു.

നിലത്തിരുന്നു ചിരിക്കുന്ന എന്നെ നോക്കി ഇളിഭ്യനായി നില്ക്കുന്ന സുഹൃത്തിന്റെ മുഖം എങ്ങനെ മറക്കാന് ....

ഏതായാലും പരിപാടികള്ക്കു മുടക്കമുണ്ടായില്ല. സ്നേഹമുള്ള അവന്റെ ഭാര്യ പോയപ്പോള്‌, ഒരു മാസത്തേയ്ക്കായി ഉലത്തി വെച്ചിരുന്ന ഇറച്ചി അന്നു രാത്രി തന്നെ തീറ്ത്തു. അരച്ചു സ്റ്റോക് ചെയ്തിരുന്ന മാവെടുത്തു ദോശ ചുട്ട് അത് തീറ്ത്തിട്ടാണ് പിറ്റേന്നു പോന്നത്. ഇനിയൊരപകടമുണ്ടകരുതല്ലോ.

എന്റെ ലവള്, നാട്ടിലോട്ടെന്നു പറഞ്ഞപ്പോഴേ ചാടി കൈയ്യും വീശിയങ്ങു പോയത് ഇത്തരം അപകടങ്ങള് തന്റെ കണവനു വരരുതേ എന്നൊരൊറ്റ ആഗ്രഹം കൊണ്ടായിരിക്കും ഹൂം !!

6 comments:

  1. ഭാര്യമാറ് നാട്ടില് പോയതു കൊണ്ടു വിഭാര്യന്മാരായ ഞാനും സുഹൃത്തും ആഴ്ചാവസാനം ഒത്തു കൂടാന് തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സകല "സന്നാഹങ്ങളും" ആയി ചെന്നു ഞാന് സുഹൃത്തിന്റെ വാതിലില് മുട്ടി.

    ReplyDelete
  2. ഓന്നോ രണ്ടോ മാസം ഭാര്യമാരില്ലാതായാല്‍ ഇതാണവസ്ഥയെങ്കില്‍,
    ഓന്നോ രണ്ടോ വര്‍ഷം മാറിനിന്നാല്‍ എവിടെയും പിന്നെ എടുക്കില്ലല്ലോ :-)

    നല്ല പൊള്ളുന്ന അനുഭവം!

    ReplyDelete
  3. കുരുത്തക്കേട് മാറാന്‍ ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് വയ്ക്കുന്ന യോഗമില്ലേ,അത് കൊച്ചില്‍ വരാത്തതുകൊണ്ട് വലുതായപ്പ സംഭവിച്ചതായിരിക്കും.


    പഴയ ഒരു കോമഡി

    എന്താടേ രണ്ട് കരണവും പൊള്ളിയിരിക്കുന്നത്?
    അത് ഞാന്‍ ഉടുപ്പ് തേച്ചോണ്ടിരുന്നപ്പഴാ ഫോണ്‍ അടിച്ചത്. ഓര്‍ക്കാതെ ഇസ്തിരിപ്പെട്ടി മുഖത്തു വച്ച് ഒരു ഹലോ പറഞ്ഞതാ.

    അത് ഒന്നല്ലേ ആയുള്ളൂ, അപ്പ മറ്റേതോ?
    ഓഹ് അതോ, മുഖം പൊള്ളിയ വെപ്രാളത്തില്‍ ഞാന്‍ എമര്‍ജന്‍സി നമ്പര്‍ ഡയല്‍ ചെയ്തതാ.

    ReplyDelete
  4. "എന്റെ ലവള്, നാട്ടിലോട്ടെന്നു പറഞ്ഞപ്പോഴേ ചാടി കൈയ്യും വീശിയങ്ങു പോയത് ഇത്തരം അപകടങ്ങള് തന്റെ കണവനു വരരുതേ എന്നൊരൊറ്റ ആഗ്രഹം കൊണ്ടായിരിക്കും"

    അത് ചിലപ്പോ നേരായിരിയ്ക്കും :)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. രാവിലെ ഈ പോസ്റ്റ്‌ വായിച്ചു ചിരിച്ചു മരിച്ചു. അടിപൊളി

    ReplyDelete