Monday, December 20, 2010

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ .....

കഴിഞ്ഞ ആഴ്ചകളില്‍ ജോലി സ്ഥലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ (ലെ ഓഫ്‌ എന്നും പറയാം) ആണ് ഈ പോസ്ടിനാധാരം.

ജോലി നഷ്ടപ്പെട്ട പലരും, ഇനി ഒരു ജോലി കണ്ടു പിടിക്കുന്ന ബുദ്ധിമുട്ട് ഓര്‍ത്തല്ല മറിച്ചു, അത് വരെ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്താണ് ആകുലപ്പെടുന്നത് എന്ന് മനസ്സിലായി. അതായത്, ഒരു മാസം ശമ്പളം കിട്ടിയില്ലെങ്കില്‍ വീട് വരെ നഷ്ടപ്പെട്ടു പോകും എന്ന ഗതിയിലാണ് പലരെയും കണ്ടത്.

സാമ്പത്ത്യക മാനേജ്മെന്റില്‍, പൊള്ളുന്ന ചില അനുഭവങ്ങളില്‍ നിന്നും, ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇവ പാലിച്ചാല്‍ ഏതു സാമ്പത്ത്യക മാന്ദ്യത്തിലും നിങ്ങള്ക്ക് പിടിച്ചു നില്ക്കാന്‍ കഴിയും.

1. കിട്ടുന്ന നെറ്റ് ശമ്പളം മൂന്നായി പകുക്കുക
2. മൂന്നില്‍ ഒന്ന് നിങ്ങള്‍ വീട് വാടക/അടവ് എന്നതിനുപയോഗിക്കുക
3.ഒരു ഭാഗം വീട്ടു ചിലവിനു വിനയോഗിക്കുക (കാറിനുള്ള അടവും ഇതില്‍ പെടും)
4. അവശേഷിക്കുന്ന മൂനില്‍ ഒന്ന് നിക്ഷേപിക്കുക.

ഇത്രയും ആയാല്‍ നിങ്ങള്ക്ക് സാമ്പത്തികമായി ഡിസിപ്ലിന്‍ ആണെന്ന് പറയാം. ഈ നാല് നിയമങ്ങളെ അടിസ്ഥാന നിയമങ്ങള്‍ എന്ന് പേരിട്ടു വിളിക്കാം.

ഇനി ...

1. ഒരു സമയം, ആര് മാസത്തെ ശമ്പളം ബാങ്കില്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമായ രീതിയില്‍ നിലനിര്‍ത്തുക
2. വീടിന്റെ വിലയുടെ ഇരുപതു ശതമാനം ഡൌണ്‍ പയ്മെന്റ്റ്‌ കൊടുക്കാന്‍ സാധിക്കുന്നില്ലേല്‍ വീട് വാങ്ങാതിരിക്കുക. വാങ്ങിയാല്‍ തന്നെ, മുകളില്‍ കൊടുത്തിരിക്കുന്ന നാല് അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പിക്കുക.
3. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
4. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
5. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക

ഇത്രയും ആയാല്‍ ഒരു ലെ ഓഫിനും നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല, തോല്‍പ്പിക്കാന്‍ ആവില്ല .......

Monday, November 29, 2010

ജെനറേഷന് ഗ്യാപ്

ട്രാവല് ചാനലില് േകാടീശ്വരരുടെ പ്ലെയിനുകളെക്കുറിച്ചൊരു േഡാക്കുമെന്റ്റി കാണുകയായിരുന്നു. മകന് എന്നോട്.

"Dad, Are you rich ?"

"mmm, No"

"Are you at-least close to getting rich"

"mmm, No"

"Better hurry up, we need to get one of those planes"

ഞാന് ചിരിച്ചു. വറ്ഷങ്ങള്ക്കു മുന്പ് ഇവന്റപ്പന് മലമ്പുഴയ്ക്കു ടൂറു േപാകാന് മുപ്പതു രൂപ േചാദിച്ചപ്പോള്, പുളിവാറിനടിയായിരുന്നു കിട്ടിയത്. വീട്ടിലെ കഷ്ടപ്പാടുകള് അറിഞ്ഞുകണ്ടു ഞാന് പെരുമാറിയില്ല എന്നായിരുന്നു കാരണം. മലമ്പുഴയ്ക്കു ടൂറ് േപാകാന് മുപ്പതു രൂപയുണ്ടാക്കാനുള്ള ബുദ്ധിമുട്ട്, എനിക്കു പ്ലെയിന് വാങ്ങാനുള്ള ബുദ്ധിമുട്ടിനേക്കാള് പതിന്മടങ്ങായിരുന്നു എന്നു ഞാന് ഇന്നു മനസ്സിലാക്കുന്നു.

Friday, November 5, 2010

ആത്മാവ് നഷ്ടപ്പെട്ടാല്

"ഇവിെടാന്നും കിട്ടിയില്ല"

"ഒണ്ടാക്കി വെച്ചിരിക്കുന്നത് ഒരു പാത്രത്തിലെടുത്തു കഴിച്ചാല് ഇട്ടിരിക്കുന്ന വള ഊരി േപാകുേമാ, എനിക്കും േജാലിക്കു േപാകണ്ടതാ"

ഭാര്യ രാവിലെ നല്ല േദഷ്യത്തിലാണ്. തിങ്കളാഴ്ചകളില് പ്രത്യേകിച്ചും അതങ്ങനാ. വീക്കന്ഡു താറുമാറാക്കിയ ദിനചര്യകളുടെ റിഥം േപായതിലുള്ള കുഴപ്പമാവാം. എന്നാലും, തന്നെ എടുത്തു കഴിക്കാമായിരുന്നു. പക്ഷെ, കുട്ടികള് കഴിച്ചോ ഇല്ലയോ എന്നറിയില്ല. അതു െകാണ്ടു തന്നെത്താന് എടുത്തു കഴിച്ചു തുടങ്ങിയാല് േചാദിക്കുന്നത്. "അല്ലേലും, നീയെപ്പഴും ഇങ്ങനാ, ആ പിള്ളേരു എന്തേലും കഴിച്ചോന്നന്വേഷിച്ചോ". അതും കൂടെ ഒന്നറിയാമെന്നു കരുതിയാ, വിളിച്ചു േചാദിച്ചതെന്നു പറയാന് പറ്റില്ലല്ലോ.

പാത്രമെടുത്തു ഉണ്ടാക്കി വച്ചിരിക്കുന്ന ഉപ്പുമാവ് (ഞങ്ങടെ സ്റ്റേപ്പിള് ഫുഡ്ഡാ, എന്നും ഇതു തന്നാ) വിളമ്പാനായി തുടങ്ങിയപ്പോള് മുകളില് നിന്നും മറ്റൊരശരീരി.

"ഇച്ചിരി ഉപ്പെടുത്തു അതിന്റെ മുകളില് തൂകിക്കോ, ഉപ്പിടാന് മറന്നു േപായി"

Wednesday, September 22, 2010

ഒബാമേ ഓറ്ക്കുക

നിങ്ങള് ഞങ്ങടെ ഹെല്ത്ത് ഇന്ഷുറന്സ്
കുളം േതാണ്ടീല്ലേ ?
നിങ്ങള് ഞങ്ങടെ ടാക്സ് റിട്ടേണില്
കൈ കടത്തീല്ലേ ?
നിങ്ങള്‌ ഞങ്ങടെ വിസാ ഫീസ്
ഇരട്ടിപ്പിച്ചില്ലേ ?
നിങ്ങള്‌ ഞങ്ങടെ ഇന്ഫോ സിസിനു
പണിെകാടുത്തില്ലെ ?
നിങ്ങള്‌ ഓറ്ക്കുക നിങ്ങളെങ്ങനെ
നിങ്ങളയായെന്ന്

Tuesday, September 21, 2010

അമ്മായപ്പനോ ട് ഒരു വാക്ക്

ഡിയര്‍ അമ്മായപ്പ,

അമേരിക്കയില്‍ വന്നപ്പോള്‍, ഞാന്‍ നയഗ്രയും, ന്യൂ യോര്കും ഒന്നും കൊണ്ട് കാണിച്ചില്ല എന്നൊരു പരാതി നാട്ടില്‍ ചെന്ന് ബന്ധുക്കളോട് പറഞ്ഞതായി അറിഞ്ഞു. എന്നോടല്പം അമര്‍ഷം ഉള്ളതായും അറിയാം. ഞാന്‍ നാട്ടില്‍ വരുമ്പോള്‍, താജ് മഹലും, കുതംബ് മിനാറും, ഡല്‍ഹിയും ഒന്നും, ഡാഡി യും എന്നെ കൊണ്ട് പോയി കാണിക്കണ്ട.

സൊ ട്രുസ് \ /

എന്ന് സ്വന്തം
കുട്ടന്‍

Monday, September 20, 2010

സെല്‍ഫ് ഡിഫന്‍സ്

ഒരു ട്രെയിന്‍ യാത്ര, ചിക്കാഗോയില്‍ നിന്നും ന്യൂ യോര്‍കിലേക്ക്. ദരിദ്രമായ വിദ്യാര്‍ഥി ജീവിതത്തില്‍ ടീച്ചിംഗ് അസ്സിസ്ടന്ഷിപില്‍ നിന്നും കിട്ടുന്ന വേതനം ഒന്നിനും തികയാറില്ല. പ്രത്യേകിച്ച് എന്നെ പോലെ അല്പം കുടുംബ പ്രാരബ്ധങ്ങള്‍ ഉള്ളവരും കൂടി ആണെങ്കില്‍. ന്യൂ യോര്കില്‍ ഒരു സമ്മര്‍ ഇന്റെര്‍ന്ഷിപ് തരമായിട്ടുണ്ട്. അത് കൊണ്ട് തിരിച്ചുള്ള യാത്ര പ്ലയ്നില്‍ ആകും. എന്നാല്‍ അവിടെ വരെ ചെന്ന് പെടാന്‍ തത്കാലം, ട്രെയിനും ബസ്സും തന്നെ ശരണം.ട്രെയിനില്‍ കയറിയത് ചിക്കാഗോയില്‍ നിന്നും ആണെങ്കിലും, യാത്ര തുടങ്ങിയത് സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുമാണ്, ഗ്രേ ഹൗണ്ട് ബസ്സില്‍. രണ്ടു ദിവസമായി യാത്ര തുടങ്ങിയിട്ട്. പല്ല് തേപ്പും, കുളിയും, "മറ്റു" പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാതെയും, ബസ്‌ സ്റ്റേഷന്‍ യില്‍ ഉറങ്ങിയും ഒരു അവിഞ്ഞ യാത്ര.

രാത്രി യാത്ര ആണ്. ട്രെയിനില്‍ ആള്‍ക്കാര്‍ തീരെ കുറവ്. എന്റെ കമ്പാര്‍ട്ട്മെന്റില്‍ ഞാനും, എന്റെ ഇടതു വശത്തെ നിരയില്‍ എനിക്കഭിമുഖമായി വേറൊരു സായിപ്പും. പാട്ട് കേട്ടും, പുറത്തേയ്ക്ക് നോക്കിയിരുന്നും കുറെ സമയം കൊന്നു. കയ്യിലുള്ള പുസ്തകങ്ങള്‍ വായിച്ചും തീര്‍ന്നു. ഒന്നും ചെയ്യാനില്ല. തീരെ മടുപ്പന്‍ ഒരു യാത്ര. എപ്പോഴോ മലയാളികളുടെ നാഷണല്‍ ഗെയിം ആയ തുറിച്ചു നോട്ടം ഞാന്‍ സായിപ്പില്‍ പ്രാക്ടിസ് ചെയ്തു തുടങ്ങി. വേറെങ്ങും നോക്കനില്ലാത്തത് കൊണ്ടാകും സായിപ്പിനെ നോക്കിയത്. സായിപ്പ് സീറ്റില്‍ നിന്നും എഴുന്നേറ്റു.


"ഞാന്‍ ഇവിടെ ഇരുന്നോട്ടെ " എന്റെ അടുത്ത സീറ്റിലേക്ക് കൈ നീട്ടി സായിപ്പ് ചോദിച്ചു.

"ആയിക്കോ "

"നമുക്ക് മിണ്ടീം പറഞ്ഞിരിക്കാം."

"ഓക്കേ " എനിക്ക് വിരോധമില്ലെ, ഞാന്‍ പറഞ്ഞു.

നാട്, വീട്, കുടി, എന്തിനു, എങ്ങോട്ട് എന്നൊക്കെയുള്ള ഉപചാരങ്ങള്‍ പരസ്പരം കൈ മാറി കഴിഞ്ഞപ്പോള്‍. എനിക്കൊരു കാര്യം മനസ്സിലായി. സായിപ്പിന് സംസാരം മാത്രമല്ല, അല്പം പ്രവര്‍ത്തിയിലും താത്പര്യമുണ്ട്. അലസമായി സായിപ്പിന്റെ ഒരു കൈ എന്റെ തുടയിലൂടെ പരതുന്നു;

ആദ്യാനുഭവം ആയതു കൊണ്ട്, എങ്ങനെ ഇത് കൈ കാര്യം ചെയ്യണമെന്നു അറിയാത്തത് കൊണ്ടും, കൈ എടുത്തോണ്ട് പോടാ ശവമേ എന്ന് ഇംഗ്ലീഷില്‍ assertive ആയി പറയാനുള്ള അറിവില്ലായ്മ കൊണ്ടും, സായിപ്പിന്റെ കൈക്ക് ചില സെന്സിടിവ് പൊയന്റുകള്‍ വരെ എത്താനുള്ള സമയം കിട്ടി. അത് സായിപ്പ് എന്റെ താത്പര്യമായി എടുത്തിരിക്കണം. മൂപ്പര്‍ രണ്ടാം ഘട്ടത്തിലേക്ക് കിടക്കുന്നു. എന്റെ ജീന്‍സിന്റെ ബെല്‍റ്റ്‌ തപ്പി തുടങ്ങി. എന്റെ കയ്യെടുത്ത് മൂപ്പരുടെ തുടയിലും സ്ഥാപിച്ചു. ചൂട് ചീന ചട്ടിയില്‍ തൊട്ട പോലെ ഞാന്‍ കൈ വലിച്ചു. എന്നലാകും വിധം, ചെറിയ ചെറിയ എതിര്‍പ്പുകളും ഞാന്‍ പ്രകടിപ്പിച്ചു തുടങ്ങി. അരുത്, നോ എന്നൊക്കെ പറഞ്ഞും നോക്കി. എവിടെ ...! ഇറ്റ്‌സ ഒകെ ഇറ്റ്‌സ ഒകെ എന്നും പറഞ്ഞു സായിപ്പ് മുന്നോട്ടു തന്നെ.

ആ വെപ്രാളത്തില്‍ എന്റെ ചില നാഡീ ഞരമ്പുകളുടെ നിയന്ത്രണം പോയത് ഞാന്‍ അറിഞ്ഞില്ല. രണ്ടു ദിവസമായി വയറില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന വായു, അല്പാല്പം ആയി കിട്ടിയ വഴിയെ നിര്ഗ്ഗമിച്ചു; "ശബ്ദ വാദ്യങ്ങള്‍" ഒന്നും ഇല്ലാതെ. അങ്ങനെയുള്ളതായിരിക്കുമല്ലോ വലിയ അപകടകാരികള്‍. മുനിസിപ്പാലിറ്റിയുടെ ചവറു വണ്ടി മറിഞ്ഞ മണമായിരുന്നു. സായിപ്പിന്റെ മുഖം വിവര്‍ണ്ണമായി. മൂപ്പരുടെ പ്രകടനം അല്പം മയപ്പെട്ടു.

അപ്പോള്‍ ഇതാണ് ആയുധം. പിന്നെ ഒന്നും നോക്കിയില്ല, ഒരു ചന്തി അല്പം പൊക്കി എട്ടു നാളും പൊട്ടെ നാല് നെടുങ്കന്‍ "പാറ തൊരപ്പന്‍" അങ്ങ് കാച്ചി. സായിപ്പ് വെടി കൊണ്ട പന്നിയെ പോലെ ഒരോട്ടം ആയിരുന്നു.

വല്ലഭനു പുല്ലും ആയുധം.

Sunday, August 29, 2010

നല്ല അയല്ക്കാരന്

എന്റെ അയല്കാരന് ഒരു പാക്കിസ്ഥാനിയാണ് ...
അയാളെ വെറുക്കണമെന്നെന്റെ നൈസറ്ഗ്ഗിക വാസന പറയുന്നു
വെറുക്കാന് ഞാന് ആത്മാറ്ത്ഥമായി ശ്രമിക്കുന്നു.
അയാള്ക്കു കസബിന്റെ ഛായ ഉണ്ടെന്നു വരെ ഞാന് സങ്കല്പിച്ചു നോ ക്കി
എന്നാല് വെറുക്കാന് സാധിക്കുന്നില്ല.

എനിക്കുപകാരം മാത്രമുള്ള അയാളെ ഞാന് എങ്ങനെ വെറുക്കും

Wednesday, August 18, 2010

പഴുത്തിലയുടെ വിലാപങ്ങള്‍

"ഹോ അവര്‍ക്കൊന്നും അത്രയ്ക്ക് സന്തോഷം കാണില്ലായിരിക്കും അല്ലെ .....?"

ഇണക്കുരിവകളെ പോലെ, വിവാഹം കഴിഞ്ഞിട്ടധികം കലമായിട്ടില്ലാത്ത ഒരു യുവ മിഥുനങ്ങള്‍ കയ് കോര്‍ത്ത്‌ പിടിച്ചു നടന്നു പോകുന്ന കണ്ടു വാമ ഭാഗം ചോദിച്ച ചോദ്യമാണിത്.

"എന്ത് സന്തോഷം, കുട്ടികള്‍ ഇല്ലാത്ത കുടുംബ ജീവിതത്തിനു വലിയ സന്തോഷം ഒന്നും ഇല്ല"

കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന ധ്വനി എന്റെ ഉത്തരതിനുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.

"ഹും .. ഒന്നുമില്ലേലും, അവര്‍ക്ക് രാത്രി മുഴുവന്‍ സുഖമായി ഉറങ്ങരുതോ .?."

എന്റെ ഒക്കത്തിരിക്കുന്ന മോളെയും, അവളുടെ കയ്യില്‍ തൂങ്ങി മറിയുന്ന മോനെയും ക്രുദ്ധയായി നോക്കി അവള്‍ ചോദിച്ചു.

എല്ലാം മറന്നു സുഖമായി പുതച്ചു മൂടി കിടന്നുറങ്ങുന്ന ഒരു നല്ല നാള്‍ വരുമായിരിക്കും ... അപ്പോള്‍ മൂക്കില്‍ പഞ്ഞിയും കാണും. ... ഹും

Friday, August 6, 2010

വിവാദങ്ങള് ഉണ്ടായിരിക്കണം ....

േകാണ്ഗ്രസ്സുകാറ്ക്കു വിവരമില്ലെന്നാരാ പറഞ്ഞേ. ഇന്ഡ്യയിലെ വിവരസാങ്കേതികാ രംഗത്തെ കുതിച്ചു ചാട്ടം ഏറ്റവുമധികം സഹായിച്ചിരിക്കുന്നത് േകാണ്്ഗ്രസ്സിനെയാണ്. മേലനങ്ങാതെ എന്തൊക്കെ ചെയ്യാമെന്നുള്ളത് അവറ്ക്കെളുപ്പമായി എന്നാണ് സമീപ കാല സംഭവങ്ങള്‌ സാക്ഷ്യപ്പെടുത്തുന്നത്.

ഒന്നും ചെയ്യണ്ടാ; ചുമ്മാ ഒരു പ്രസ്താവനമാത്രം ഇറക്കിയാല് മതി. വെറുതെ ഒരു മൂളല്, ചില സംശയങ്ങള്‌, അതും ഒട്ടും പ്രകോ പനപരമല്ലാതെ ചെയ്യണം. ഇടതുപക്ഷം അതേറ്റു പിടിച്ചോളും. നാക്കിനെല്ലില്ലാത്ത ഇടതു പക്ഷത്തെ മന്ത്രിമാറ് വികാരം െകാേണ്ടാളും. എന്നിട്ട് ആ മന്ത്രിയെ അനൂകൂലിച്ചു ചില മന്ത്രിമാറ്, പ്രതികൂലിച്ചു മറ്റു ചില മന്ത്രിമാരും.

മാധ്യമങ്ങള് അതേറ്റു പിടിച്ചു മണിക്കൂറുകളോ ളം ചറ്ച്ചകളും. മാധ്യമങ്ങള്ക്ക് വാറ്ത്തകള്ക്കായി അലയണ്ട. ഏതെങ്കിലും ഒരു കോ ണ്ഗ്രസ്സ് പുങ്കുവന്റെ പ്രസ്താവനെയെക്കുറച്ചു, ഇതതുപക്ഷത്തെ ഒരു തീ്പ്പൊരി നേതാവിനോ ട് ഒന്നു വിളിച്ച് അഭിപ്രായം ആഞ്ഞാല് മതി. തീറ്ന്നു ...

അങ്ങനെ, കളക്ടറേറ്റ് പിക്കറ്റു ചെയ്യണ്ട, പോലീസിന്റെ തല്ലു കൊ ള്ളണ്ട ... എന്തിന് എ.സി മുറിയില് നിന്നു പുറത്തിറങ്ങുക പോ ലും വേണ്ട. ജനശ്രദ്ധ തങ്ങളില് തന്നെ നിലനിറ്ത്താന് അവറ്ക്കാകുന്നുണ്ട്. ജനോ പകാരമായ അനേകം സംരഭങ്ങളെക്കുറിച്ച് ജനങ്ങള് അറിയാതെ പോ കുകയും ചെയ്യുന്നു.

Thursday, August 5, 2010

ചില അസ്ഥിത്വ പ്രശ്നങ്ങള്

"ഞാനെങ്ങനെയുണ്ടായി ?"

ഈ േചാദ്യം എപ്പവരുമെന്നു കാത്തിരിക്കുകയായിരുന്നു. അനിയത്തിയുണ്ടായതും, തുടറ്ന്നുള്ള കലാപരിപാടികളുമാണ്, മൂത്ത േമാനു തന്റെ അസ്ഥിത്വത്തെക്കുറിച്ചു ശങ്ക േതാന്നാന് കാരണമായിരിക്കുക .. ഞങ്ങള്ക്കത് മനസ്സിലായി.

നീ േമാനെ ... ൈദവത്തിന്റെ വരദാനമാണെന്നൊക്കെയുള്ള ൈലനില് ഞങ്ങള് 'അതു' വിവരിച്ചു െകാടുത്തു. അവനെയും, അനിയത്തിയെയും പ്രസവച്ചിേപ്പാഴത്തെ പ്രസക്ത ഭാഗങ്ങള് വീഡിേയായില് പകറ്ത്തി വെച്ചിരുന്നത് അവനെ കാണിച്ചു െകാടുക്കുകയും ചെയ്തു. അപ്പന് െപാക്കിള് െകാടി മുറിക്കുന്നത് വീഡിേയായില് കണ്ടപ്പോള്; "ഇപ്പോള് എല്ലാം മനസ്സിലായി, െകാച്ചു അമ്മയുടെ െപാക്കിളിലൂടെ പുറത്തു വരുന്നു, അപ്പന് ഒരു കത്രികയെടുത്ത് ആ കണക്ഷന് കണ്ടിച്ചു കളയുന്നു"; എന്നു ഞങ്ങള് മനപ്പൂറ്വ്വം വിട്ടു കളഞ്ഞ കാതലായ ഭാഗം അവനായി പൂരിപ്പിച്ചെടുത്തത് ഞങ്ങള്്ക്കു സമാധാനമായി.

കുരിപ്പു തീറ്ന്നെന്നു വിചാരിച്ചു. അപ്പോള്‌ ദേ വരുന്നു ഒരു ഭയങ്കര സംശയം.

"അേപ്പാള്, ആദത്തിിനും ഹവ്വയ്ക്കും െപാക്കിള് ഉണ്ടാകാന് പാടില്ലല്ലോ ?"

ൈദവം കളിമണ്ണു കുഴച്ചു അതിനു ജീവന് െകാടുത്ത് ഉണ്ടാക്കിയ അവറ്ക്കെങ്ങനെ െപാക്കിള് ഉണ്ടാകും. ചെക്കന് േലാജിക്കലായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.



Saturday, June 5, 2010

സായിപ്പായാല് ഇങ്ങനെ വേണം

മണി മണി പോലെ മലയാളം പറയുന്ന സായിപ്പ്. പേര് Dr. Rodney F Moag; ഇദ്ദേഹം U.T Austin ലെ മലയാളം പ്രഫസ്സറ് ആയിരുന്നു.




Wednesday, June 2, 2010

കരയുന്ന പെണ്ണുങ്ങള്‍

"ഇന്ത്യയില്‍ നിന്നും ഞാന്‍ പെണ്ണ് കേട്ടില്ല"

ആറു വയസ്സുകാരന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍  മാതാപിതാക്കളുടെ പ്രാര്‍ത്ഥനയ്ക്ക് കാലാന്തരേ ചില പരിണാമങ്ങള്‍ വന്നിട്ടുണ്ട്. എഴുപതുകളുടെ ആദ്യം കുടിയേറി വന്ന ഇന്ത്യക്കാര്‍, "ദൈവമേ ദൈവഭയമുള്ള തറവാട്ടില്‍ പിറന്ന ഒരു കുട്ടിയെ/കുട്ടനെ എന്റെ മോന്/മോള്‍ക്ക്‌ കിട്ടണേ" എന്നായിരുന്നു. പിന്നീടത്‌ "അമേരിക്കകാരി/കാരന്‍ ആയാലും കുഴപ്പമില്ല പക്ഷെ വെള്ളക്കരനാകനെ" എന്നായി. ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്. 

ഇപ്പറഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ വീട്ടിലും നടക്കുന്നുണ്ട്. മലയോളം ആഗ്രഹിച്ചാല്‍ അല്ലെ കുന്നോളം കിട്ടൂ. അത് കൊണ്ട് ഞങ്ങള്‍ എഴുപതുകളിലെ മാതാപിതാക്കള്‍ പോലെ തറവാട്ട്‌കാരിയായ ഒരു കൊച്ചിന് വേണ്ടിയാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടുന്നുണ്ടോന്നു ഇടയ്ക്കിടക്ക് ടെസ്റ്റ്‌ ചെയ്യുന്നുമുണ്ട്. അത്തരം ഒരു ടെസ്റ്റ്‌ അമ്പേ പരാജയപെട്ടതാണ് സീന്‍ 

"എന്താടാ ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക്‌ കൊഴപ്പം" ചെക്കന്റെ അമ്മയ്ക്ക് ദേഷ്യം വന്നു.

"കൊഴപ്പമോ?, എപ്പഴും കരഞ്ഞോണ്ട് ഇരിക്കുന്ന പെണ്ണുങ്ങളാണ് ഇന്ത്യയില്‍. ഇന്ത്യന്‍ ഷോ യില്‍ ഞാന്‍ കാണുന്നതല്ലേ " ചെക്കന്‍ നയം വ്യക്തമാക്കി 

ഓഹോ അതാണ് കാര്യം. മലയാളം പഠിപ്പിക്കാന്‍ മലയാളം സീരിയല്‍ കാണിച്ചാല്‍ മതിയെന്ന് വിചാരിച്ച ഞങ്ങളുടെ ബുദ്ധിയെ വേണം പറയാന്‍ ... നിറുത്തി സീരിയല്‍ കാഴ്ച നിറുത്തി 

Monday, May 31, 2010

ഭാവിയില് നിന്നൊരു കത്ത്.

ഇന്റെറ്നെറ്റില് അനാഥപ്രേതം പോലെ അലഞ്ഞു നടക്കുന്ന ഒട്ടനവധി മിം കള് ഉണ്ട്. അത്തരത്തില് ഒന്നീയെടെ കണ്ണില് പെട്ടു. അതിതാണ്; ഇരുപതു കൊല്ലം മുമ്പുള്ള നിനക്ക് നീ ഒരു എഴുത്തെഴുതുകയാണെങ്കില് എന്തെഴുതും. ?. അങ്ങനെയൊരു എഴുത്താണ് ഈ പോസ്റ്റ്. ഇരുപതുകൊല്കം മുന്പുള്ള പതിനഞ്ചുകാരനായ എനിക്കു ഞാന് എഴുതുന്ന എഴുത്ത്.


എത്രയും പ്രിയപ്പെട്ട കുട്ടന് അറിയാന്.

പത്താം ക്ളാസ്സ് കഴിഞ്ഞ് േവനല് അവധി അടിച്ചു പൊളിക്കുകയാണല്ലെ ?. റിസള്ട്ടു വന്നെന്നും, 535 മാറ്ക്കു നേടി സ്കൂള് ഫസ്റ്റായെന്നും അറിഞ്ഞു. അഭിനന്ദനങ്ങള്.!!!

വേറൊന്നും വിചാരിക്കരുത്. ഉപദേശിക്കുകയാണെന്നും കരുതരുത്. കുട്ടാ .. ഈ മാറ്ക്കിന് പ്രീഡിഗ്രി അഡ്മിഷനുള്ള മാനദണ്ധമെന്നല്ലാതെ പ്രത്യേകിച്ച് ഒരു അറ്ത്ഥവുമില്ല. ഭാവിയില് ഈ മാറ്ക്കു കൊണ്ട് നിനക്കൊരു ഗുണവും ഉണ്ടാകാന് പോകുന്നില്ല. അതു കൊണ്ട് അഹങ്കാരം അല്പം ശമിപ്പിച്ച്, കാലു നിലത്തുറപ്പിച്ച് നില്ക്കാന് ശ്രമിക്കൂ.

പിന്നെ, ഒട്ടുപാലു പെറുക്കാനും, തെങ്ങിനു വെള്ളം തിരിച്ചു വിടാനും ചാച്ചന് ആവശ്യപ്പെടുമ്പോള്‌ മുഖം കറുപ്പിക്കാതെ ചെയ്തുകൊടുക്കാന് നോക്കൂ. അമ്മച്ചിയുടെ ചെറിയ ചെറിയ ആവശ്യങ്ങള്; നെല്ലു കുത്തിച്ചു കൊണ്ടു വരുക. മീന് വെട്ടാന് സഹായിക്കുക, മല്ലി, മുളക് പൊടിക്കാന് സഹായിക്കുക, പശൂനെ അഴിച്ചുകെട്ടുക തുടങ്ങിയവ കണ്ടറിഞ്ഞു ചെയ്തു കൊടുക്കണം. ഇത്തരം ചെറിയ സഹായങ്ങള്‌ അവറ്കെന്തുമാത്രം വിലപ്പെട്ടതാണെന്നു കുട്ടനറിയില്ല. ഭാവിയില് ഒരു ചെറിയ സഹായം പോലും, കാശു കൊടുക്കാന് തയ്യാറയാല്പോലും, ലഭിക്കാതെ രണ്ടു കുട്ടികളെ വളറ്ത്താന് കഷ്ടപ്പെടുമ്പോള്‌ കുട്ടന്  മനസ്സിലാക്കും.

ഹോസ്റ്റലില് നിന്ന് പഠിക്കണമെന്നു പറഞ്ഞ് കുട്ടന്, ചാച്ചനും അമ്മച്ചിക്കും സ്വൈര്യം കൊടുക്കുന്നില്ലെന്നറിഞ്ഞു. മൂന്നു കുട്ടികളെ പഠിപ്പിക്കാന് എന്തുമാത്രം ചിലവുണ്ടെന്നു കുട്ടനറിയാമോ? ശരിയാണ്, ആ കുഗ്രാമത്തില് സൌകര്യങ്ങള് കുറവാണ്. ഈ അസൌകര്യങ്ങള്  നല്കുന്ന ലളിത ജിവിതം കുട്ടന് ഒരിക്കല് മിസ് ചെയ്യും. അന്നവ തിരിച്ചു വേണമെന്നാഗ്രഹിച്ചാല്പ്പോലും ലഭിച്ചെന്നു വരില്ല.

വൈകുന്നേരങ്ങളില് പള്ളിമുറി ക്ളബ്ബിലെ ചീട്ടു കളി ഒഴിവാക്കൂ. പുറത്ത് വോളിബോള്‌ കളിയ്ക്കാന് കൂടൂ. വായനശാലയില് നല്ല ബുക്കുകളുടെ ഒരു ശേഖരം വന്നിട്ടുണ്ട്. അവ ഉപയോഗിക്കാന് ശ്രമിക്കും, കൂടുതല് വായി്ക്കൂ.

നിറുത്തുന്നു, ഉപദേശങ്ങള് ഇഷ്ടമില്ലെന്നറിയാം !!!

എന്നു
ഭാവിയിലെ കുട്ടന്.

Friday, May 28, 2010

അമാനുഷിക കഴിവുള്ള കുട്ടി

മക്കളുടെ കഴിവുകള് പ്രദറ്ശിപ്പിക്കാന് മത്സരിക്കുന്ന ഒരു സുഹൃത് വലയത്തിലാണ് ഇന്നു ഞാന്. ശരിയാണ്, കുട്ടികളുടെ കഴിവുകള് പ്രോത്സാഹിപ്പിക്കണം. എന്നാല് ആഴ്ചയിലോ,  മാസത്തിലോ   സുഹൃത്തുക്കള് ഒത്തു കൂടുമ്പോള്‌, കഴിവു പ്രദറ്ശനം മാത്രമായാല് ബോറടിക്കും.

സ്വന്തം വീട്ടിലെ കക്കൂസില് പോണെങ്കില് പോലും ജി.പി.എസ് ഉപയോഗിക്കുന്ന അച്ഛന്റെ മകന്, ലോകത്തെവിടെയുള്ള രാജ്യവും മാപ്പില് നോക്കി പറയും. മൂന്നക്കം വരെയുള്ള സംഖ്യ വരെ മനക്കണക്കില് പറയുന്ന ഏഴു വയസ്സുകാരന്; അവനപ്പിയിട്ടാല് കഴുകണമെങ്കില് അവന്റമ്മ വരണം. എട്ടു വയസ്സായിട്ടും കൈകുടി നിറുത്താത്തവന് Procrastination ന്റെ സ്പെല്ലിങ്ങൊക്കെ മണി മണിയായി പറയും.

തല്ലിപ്പഴുപ്പിച്ചും, ഞെക്കിപ്പീച്ചിയും പിള്ളേരെക്കോണ്ടിത്തരണ പണി ചെയ്യിപ്പിക്കുന്ന എന്റെ സുഹൃത്തുക്കളെ കാണുമ്പോള്, സഹതാപം തോനന്നും.

അമാനുഷിക കഴിവുകളൊന്നും പ്രദറ്ശിപ്പിച്ചു തുടങ്ങിയിട്ടില്ലാത്ത എന്റെ മകന്റെ കഴിവുകേടില് അവന്റമ്മയ്ക്കു വിഷമം തോന്നിയെങ്കില് സ്വാഭാവികം.

"ദേ ഓരൊരുത്തറ് അവരുടെ മക്കളെ പഠിപ്പിച്ചു വലിയവരാക്കുമ്പോള്, നിങ്ങളിവിടെ വളിക്കഥകളും പറഞ്ഞോണ്ടിരുന്നോ"

{വളിക്കഥകളെന്നു അവള് പറഞ്ഞത് ഫാറ്ട് ജോക്സ് (Fart Jokes) എന്നു തറ്ജ്ജിമ ചെയ്തു വായിക്കുക. }

അങ്ങനെ മകനെകൊണ്ട് ഒരു ഷോ   ചെയ്യിക്കണമെന്ന പൊതു തത്വം അംഗീകരിക്കപ്പെട്ടു. മാപ്പു നോട്ടം, കണക്കു കൂട്ടല്, കേട്ടെഴുത്ത് തുടങ്ങിയ കലാപരിപാടികളില് പ്രാവീണ്യം തെളിയച്ചെവറ് ഉള്ള സ്ഥിഥിയ്ക്ക്, അധികം കോമ്പറ്റീഷന് ഇല്ലാത്ത ഇനമായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു.

* * * * * * * * * * * * * * * *

ഇവിടെ ചില സായിപ്പന്മാറ് അത്താഴത്തിനു മുന്പ്, വീട്ടിലെ മൂത്ത കുട്ടിയെകൊണ്ട് ഗ്രേയ്സ് പറയിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ഒരു ചെറിയ പ്രാറ്ത്ഥന. ദൈവമേ ഈ പുഴുങ്ങി വെച്ചിരിക്കുന്നതും, വെട്ടി അരിഞ്ഞ് ഉപ്പു തളിച്ചിട്ടിരിക്കുന്ന ചവറെല്ലാം തന്ന അങ്ങേയ്ക്കു നന്ദി; എന്ന ലൈനിലുള്ള ഒരു പ്രാറ്ത്ഥന. ഇതല്പം പരിഷ്കരിച്ച്, ലോക നന്മയ്ക്കു വേണ്ടിയുള്ള ഒരു പ്രാറ്ത്ഥനയും തിരുകി കയറ്റി, ഏതു മതസ്ഥറ്ക്കും സ്വീകാര്യമായ രീതിയിലുള്ള അവതരണവും, കസ്റ്റമൈസ് ചെയ്തു മകനെ പഠിപ്പിച്ചു.

"അതു മതി, അതു മതി ...  ", മകന്റമ്മയ്ക്കു വളരെ സന്തോഷം. മാത്രമല്ല; നിങ്ങളുടെ മക്കളൊക്കെ വലിയ ബുദധിമാന്മാരായിരിക്കാം, എന്നാല് എന്റെ മകനാണ്, ദൈവഭയം, അനുകമ്പ,  മുതലായ മാനുഷികഗുണങ്ങള് നിറഞ്ഞവന് എന്നൊരു "എളിമയും" ഇതില് ഫിറ്റ് ചെയ്യാന് പറ്റും.

 

* * * * * * * *

ചില മലയാളി, ഇന്ധ്യക്കാറ് സുഹൃത്തുക്കളുടെ കൂട്ടായ്മയില് ഈ ഗ്രേയ്സ് പ്രയോഗം ഏറ്റു. ഞാനും ഭാര്യയും എളിമകൊണ്ട് ഞെളിഞ്ഞു.

അങ്ങനെയിരിക്കെ ഒരു അമേരിക്കന് സായിപ്പു സുഹൃത്തിന്റെ വീട്ടില് അത്താഴത്തിനു ക്ഷണിച്ചു. സുഹൃത്തിന്േ പ്രായം ചെന്നാ മാതാപിതാക്കളും അന്നവിടെയുണ്ടായിരുന്നു.  കാറ്ന്നോരു മിന്നാരത്തിലെ തിലകനെ പോലെൊരു കരിംഭൂതം. കണ്ടാലറിയാം ഒരു മുരടന്. സാധാരണ ചുമ്മാ ചിരിച്ചു തമാശ പറഞ്ഞിരുന്ന സുഹൃത്തിനും ഒരു മുറുക്കം. കരിംഭൂതമുള്ളതു കൊണ്ടാടെയ് ഞാന് ഇതു പോലെ പെരുമാറുന്നതെന്നു രണ്ടു തവണ അവന് സ്വകാര്യമായി വന്നു ക്ഷമാപണം നടത്തിപ്പോയി.  അപ്പുറത്തെ മുറിയില് ഞങ്ങളുടെ മക്കള് വീഡിയോ   ഗെയിം കളിക്കുന്നു. അവിടെ നിന്നുയരുന്ന കോലാഹലങ്ങള്, കാറ്ന്നോരെ അലോസരപ്പെടുത്തുന്നുണ്ട്. മുഖം വിവറ്ണ്ണമാകുന്നതും, മീശ വിറയ്ക്കുന്നതൊക്കെയും നമുക്കു കാണാം. അന്തരീക്ഷം മൊത്തം  ഒരു കടുപ്പം, എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടി വീട്ടില്പ്പോയാല് മതിെയന്നായി.

ഭക്ഷണത്തിനു സമയമായി, എല്ലാവരും മേശയ്ക്കുരു വശവുമിരുന്നു. ബാപ്റ്റിസ്റ്റ് പാസ്റ്ററായ സുഹൃത്തിന്റെ അച്ഛന് കൊച്ചു മകനോട് ഗ്രേയ്സ് പറയാനാവശ്യപ്പെട്ടു. ആ ആറു വയസ്സുകാരന് ഒടക്കു റോളിലാണ്, എന്റെ മകനും അവനും ചേറ്ന്നു വീ കളിച്ചോണ്ടിരുന്നടത്തു നിന്നു നിറ്ബന്ധിച്ചു വിളിച്ചു കൊണ്ടു വന്നതിലുള്ള പ്രതിഷേധം. അനു നയിപ്പിക്കാനുള്ള അവന്റെ മാതാപിതാക്കളുടെ ശ്രമം വിഫലമായതോടെ സുഹൃത്ത് ഗ്രേയസ് പറയാനായി തുനിഞ്ഞു.

"എന്റെ മോന് പറയും" .. ഭാര്യ എളിമ നിറഞ്ഞ സ്വരത്തില് ഓഫറ് മുന്നോട്ടു വച്ചു.

"മോനേ കുട്ടാ ഗ്രേയ്സ് പറയൂ" ...

മകന് എതിറ്പ്പോന്നും പറഞ്ഞില്ല. കണ്ണുകളടച്ച് കൈകള് കൂപ്പി, തല കുനിച്ചു അവന് പ്രാറ്ത്ഥിച്ചു.

"Trick or treat smell my feat, give me something good to eat"

ഞാന് ചിരിയടക്കി തലയുയറ്ത്തി നോക്കുമ്പോള്‌, ചിരിയടക്കാന് പണിപ്പെടുന്ന സുഹൃത്തിനെയാണ് കണ്ടത്. കരിംഭൂതം ഗൌരവത്തിലിരിക്കുകയാണെ, പക്ഷെ ഒരു ചെറിയ ചിരി ഊറി വരുന്നത് നമുക്കു കാണാം. ചുരുങ്ങിയ സമയത്തിനുള്ളില് എല്ലാവരും പൊട്ടി ചിരിച്ചു പോയി, മഞ്ഞുരുകി; ഭക്ഷണ സമയം വളരെ ആനന്ദകരമായിരുന്നു.

െന്നു മനസ്സിലായി എന്റെ മോനും അതി മാനുഷന് തന്നെ.

 

 

 

 

Monday, February 22, 2010

ഒരു പിതാവിന്റ ചാരിതാറ്ത്ഥ്യം

അപ് സെല്ലിങ് എന്നത്, സെയില്സ്മാന്റെ വജ്രായുധമാണ്. ഉദാ: പിസ്സ മേടിക്കുന്നു, അവന് ബ്രെഡ് സ്റ്റിക്സും നമ്മളെ കെട്ടിയേപ്പിക്കും. ടി.വി വാങ്ങിയാല് അതിന്റെ കൂടെ വാറന്റി. എന്തിനേറെ പെട്രോള്‌ അടിക്കാന് ചെന്നാല് കൂടെ കാറ് വാഷോ, ഓയില് ചേഞ്ചോ നമ്മളെക്കോണ്ടു ചെയ്യിച്ചു കളയാന് ശ്രമിക്കും. നാമറിയാതെ നമ്മളെക്കൊണ്ടു നമുക്കു വേണ്ടാത്ത സാധനങ്ങള് മേടിപ്പിക്കുന്ന ഈ എം.ബി.എ ടെക്നിക്ക് അരോചകമായി തീറ്ന്നിരിക്കുന്നു.

വൈദ്യ രംഗവും മോശമല്ല, അവിടെയും ഉണ്ട് അപ് സെല്ലിങ്. AMA, FDA, CDC, ആ സ്റ്റഡി, മറ്റേ സ്റ്റഡി നിഷ്ക്കറ്ഷിക്കുന്നവ; എന്ന രീതിയില് അവതരിപ്പിക്കുമ്പോള്‌, "ആണോ ... എന്നാല് ൈഎക്കൂട്ടൊന്നെനിക്കും" എന്നു നമ്മള് പറഞ്ഞു പോകും.

മകനുണ്ടായപ്പോള്‌ നഴ്സ് ചോദിച്ചു,

"കുഞ്ഞിന് സറ്ക്കംസിഷന് ചെയ്യുന്നോ, ചെറിയ പ്രൊസീഡ്യറ് ആണ്, ഭാവിയില് യൂറിനറി ഇന്ഫെക്ഷനൊന്നും ഉണ്ടാകാതെ സഹായിക്കും"

"വേണ്ടാ" ബെസ്റ്റ് ബൈയിലെ സെയില്സ്മാനോടുപയോഗിക്കുന്ന അതേ മനസ്ഥിഥിയോടെ ഞാന് പറഞ്ഞു.

"വേണ്ടെങ്കി വേണ്ടാ .. കുടുംമ്പത്ത് ഈ പരിപാടി പതിവുണ്ടോ"

"അതെനിക്കറിയില്ല, എനിക്കും അനിയന്മാറ്ക്കും ചെയ്തിട്ടില്ല" ഞാന് അല്പം ചമ്മലോടെ പറഞ്ഞു.

"എന്നാല് വേണ്ടി വരില്ല, കൂടുമ്പത്ത് ആറ്ക്കും ചെയ്യാത്ത സ്ഥിഥിയ്ക് പുതിയ കീഴ്വഴക്കങ്ങള് ഉണ്ടാക്കണ്ട"

നെഴ്സമ്മ ഒന്നു നിറുത്തി മുഖത്ത് കൃസിതി നിറച്ച് തുടറ്ന്നു.

"ഒരു കണക്കിനു നല്ലതാ, പയ്യന് വലുതാകുമ്പോള്‌ വത്യസ്തമായ 'ആ' ഒന്നു കാണാനെങ്കിലും പെണ്കുട്ടികള് അറിഞ്ഞ് അടുത്തു കൂടും, ചെറുക്കനു "ആ" വിഭാഗത്തില് നല്ല ഭാഗ്യം ലഭിക്കും ... "

'മുഖമില്ലാത്തവരുടെ' ഇടയില് 'പൂറ്ണ്ണ മുഖത്തോടെ' മകന് വളരുന്നത് ആലോചിച്ച് ഞാന് പുളകം കൊണ്ടു. മകനു ഭാസുരമായ സെക്സ് ലൈഫ് നേടിക്കോടുത്ത ചാരിതാറ്ത്ഥ്യത്തോടെ ഞാന് കിടന്നുറങ്ങി.

ഒന്നുമല്ലേലും, നമുക്കു സാധിക്കാത്തത് മക്കളിലൂടെ നേടുയെടുക്കുകയെന്നുള്ളതല്ലെ എല്ലാ മാതാ പിതാക്കളുടെയും ലക്ഷ്യം !!!


Sunday, February 21, 2010

വീട്ടില് കൊള്ളില്ല, നാട്ടിലും

തിലകന്റെ (പത്രത്തില് വായിച്ചറിഞ്ഞ) ബയോഡാറ്റാ ...

സ്വന്തം അമ്മോടു അമ്പതു കൊല്കം മിണ്ടിയിട്ടില്ല.

ഭാര്യയോടു പിരിഞ്ഞാണു താമസം

സ്വന്തം മക്കളെ വീട്ടില് കയറ്റാറില്ല; ഷമ്മി തിലകനെ ഏഴയലത്തടിപ്പിക്കില്ല.

മഹാ നടനൊക്കെ ആയിരിക്കും; വീട്ടില് കൊള്ളാത്തവനെ നാട്ടിലും കൊള്ളില്ല .. സാമൂഹ്യനീതി.

Friday, February 19, 2010

നിഷ്കളങ്കമായ സത്യങ്ങള്

നാലു വയസ്സുകാരന് പുറത്ത് കളിക്കുന്നു. കൂടെ അവന്റ സമ പ്രായമായ കോബിയും കോബിയേക്കാള് മൂന്നു വയസ്സിനു മൂത്ത ചേച്ചി ഓഡ്രിയും. ഞാന് പുല്ലു വെട്ടണോ, പാത്രം കഴുകണോ എന്ന ഡയലമയില്, അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്നു തീരുമാനമാകതെ വാതില് പടിയില്. കുട്ടികളുടെ സംസാരവും ശ്രദ്ധിക്കുന്നുണ്ട്.

കോബി, ഓഡ്രിയോടു ചോദിക്കുന്നു ... "Why is he black"

വിരമുള്ള ഓഡ്രി കോബിയെ തടയുന്നു, ആ ഏഴു വയസ്സുകാരിയുടെ മുഖം ക്ഷമാപൂറ്വ്വം എന്നിലേയ്കു തിരിഞ്ഞു; ഞാന് ഒന്നുമറിഞ്ഞില്ലെന്ന മട്ടില്, മകനിതിനെന്തു മറുപടി പറയുമെന്നറിയാന് വെറുതെ നിന്നു.

"I am not black, I am brown"

നാലുവയസ്സുകാരന്റെ മറുപടി ഉടനെ വന്നു ..

കറുപ്പിനോളം മോശമല്ല ബ്രൌണ് എന്നാണോ മകന് ധരിച്ചിരിക്കുന്നതെന്നറിയാന് രാത്രി അവനോടൊന്നു കൂടി സംസാരിച്ചു ..

"Acha, Koby doesn't know which is black and which is brown"

ഓഹ് അത്രയേ ഉള്ളൂ, കോബിയുടെ കളറ് തിരിച്ചറിയാനുള്ള അജ്ഞതയാണെന്നാണ് പാവം ധരിച്ചിരുന്നത്.

നമുക്കെതിരെയുള്ള വിമറ്ശനങ്ങളെ വിമറ്ശകന്റെ അജ്ഞതയായി കാണാനുള്ള കഴിവു ലോകം ആറ്ജ്ജിച്ചിരുന്നെങ്കില് .....

Thursday, February 18, 2010

അജ്ഞത

അജ്ഞതയില് ജീവിക്കുന്നതിന്റെ സുഖം ഭാര്യോടു ചോദിക്കണം

"ചേട്ടാ .. എന്റെ ഈമേയിലിന്റെ പാസ്വേറ്ഡ് എന്താ"

....

"ചേട്ടാ ... എന്റെ എ.ടി.എം പാസ്സ്വേറ്ഡ് എന്താ"

....

"ചേട്ടാ .... എന്റെ സോഷ്യല് സെക്ക്യൂരിറ്റി നമ്പറ് എന്താ"

......

"ചേട്ടാ ... നമ്മുടെ കാറ് ഫോറ്ഡ് അക്കോറ്ഡ് അല്ലേ"

.....

"ചേട്ടാ .. എന്റെ പാസ്സപ്പോറ്ട്ട് എവിടാ .."

....

"എന്റെ ഡിഗ്രീ സറ്ട്ടിഫിക്കറ്റ് കണ്ടോ"

....

ചില "ആവശ്യ" നിമിഷങ്ങളില് നമ്മുടെ ചോദ്യങ്ങള്ക്കുള്ള ഉത്തരം കോടെ നിങ്ങള് കേള്ക്കണം.

"ഡീ നിന്റ അവസാനത്തെ പിര്യഡ് എന്നായിരുന്നു"

"ആ .... എനിക്കറിയില്ല" ...

!!!!!

Monday, February 15, 2010

ശരിക്കും കല്യാണം കഴിഞ്ഞോ ?

പിണറായി വിജയന്റെ മകന് വിവാഹം കഴിച്ചത് പത്രത്തില് വായിച്ചറിഞ്ഞു, പക്ഷെ വിവാദമൊന്നുമുണ്ടായതായി കേട്ടില്ല. അപ്പോള് കല്യാണം കഴിഞ്ഞതായി അങ്ങു വിശ്വസിക്കാന് ഒരു പ്രയാസം.

പായസം വിളമ്പിയാണ്, അതിഥികളെ സത്കരിച്ചതെന്നു കേട്ടു. കേന്ദ്രം നല്കിയ പഞ്ചസാര മറുച്ചു വില്കാന് മാറ്റി വച്ചിരുന്ന ചാക്കാണ് പായസത്തിനുപയോഗിച്ചതെന്നെങ്കിലും ഒരു വിവാദമുണ്ടാക്കാമായിരുന്നു ...