Wednesday, June 2, 2010

കരയുന്ന പെണ്ണുങ്ങള്‍

"ഇന്ത്യയില്‍ നിന്നും ഞാന്‍ പെണ്ണ് കേട്ടില്ല"

ആറു വയസ്സുകാരന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍  മാതാപിതാക്കളുടെ പ്രാര്‍ത്ഥനയ്ക്ക് കാലാന്തരേ ചില പരിണാമങ്ങള്‍ വന്നിട്ടുണ്ട്. എഴുപതുകളുടെ ആദ്യം കുടിയേറി വന്ന ഇന്ത്യക്കാര്‍, "ദൈവമേ ദൈവഭയമുള്ള തറവാട്ടില്‍ പിറന്ന ഒരു കുട്ടിയെ/കുട്ടനെ എന്റെ മോന്/മോള്‍ക്ക്‌ കിട്ടണേ" എന്നായിരുന്നു. പിന്നീടത്‌ "അമേരിക്കകാരി/കാരന്‍ ആയാലും കുഴപ്പമില്ല പക്ഷെ വെള്ളക്കരനാകനെ" എന്നായി. ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്. 

ഇപ്പറഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ വീട്ടിലും നടക്കുന്നുണ്ട്. മലയോളം ആഗ്രഹിച്ചാല്‍ അല്ലെ കുന്നോളം കിട്ടൂ. അത് കൊണ്ട് ഞങ്ങള്‍ എഴുപതുകളിലെ മാതാപിതാക്കള്‍ പോലെ തറവാട്ട്‌കാരിയായ ഒരു കൊച്ചിന് വേണ്ടിയാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടുന്നുണ്ടോന്നു ഇടയ്ക്കിടക്ക് ടെസ്റ്റ്‌ ചെയ്യുന്നുമുണ്ട്. അത്തരം ഒരു ടെസ്റ്റ്‌ അമ്പേ പരാജയപെട്ടതാണ് സീന്‍ 

"എന്താടാ ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക്‌ കൊഴപ്പം" ചെക്കന്റെ അമ്മയ്ക്ക് ദേഷ്യം വന്നു.

"കൊഴപ്പമോ?, എപ്പഴും കരഞ്ഞോണ്ട് ഇരിക്കുന്ന പെണ്ണുങ്ങളാണ് ഇന്ത്യയില്‍. ഇന്ത്യന്‍ ഷോ യില്‍ ഞാന്‍ കാണുന്നതല്ലേ " ചെക്കന്‍ നയം വ്യക്തമാക്കി 

ഓഹോ അതാണ് കാര്യം. മലയാളം പഠിപ്പിക്കാന്‍ മലയാളം സീരിയല്‍ കാണിച്ചാല്‍ മതിയെന്ന് വിചാരിച്ച ഞങ്ങളുടെ ബുദ്ധിയെ വേണം പറയാന്‍ ... നിറുത്തി സീരിയല്‍ കാഴ്ച നിറുത്തി 

10 comments:

 1. ഹ! ഹ!!
  സീരിയൽ.... ഏത് ഇൻഡ്യൻ ഭാഷയിലായാലും ഇതു തന്നെ അവസ്ഥ!
  യു ട്യൂബിൽ നല്ല മലയാള പടങ്ങളുടെ ക്ലിപ്പിംഗ്സ് കിട്ടും. സീരിയസും തമാശയുമൊക്കെ. 80 -90 കാലഘട്ടങ്ങളിലെ ജഗതി തമാശകൾ കാണിച്ചു കൊടുക്കൂ.
  ക്ഷമയുള്ള പയ്യനാണെങ്കിൽ സിനിമളൂം - കിലുക്കം, മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, സിദ്ദിഖ് ലാൽ പടങ്ങൾ... ഒക്കെ.

  “ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്. ”
  ആ പ്രാർത്ഥന ഫലിക്കട്ടേ!
  (അത് സിനിമ കണ്ടു പരിഹരിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ!)

  ReplyDelete
 2. ആറു വയസ്സുകാരന്‍ ചെക്കന്‍ ഇപ്പതന്നെ കെട്ടാന്‍ നടക്കാ..??
  അമേരിക്കയിലുള്ളവരൊക്കെ ഭയങ്കര ഫാസ്റ്റ് ആണല്ലേ..!!!

  ReplyDelete
 3. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു.
  കൊക്കിനു മാത്രമല്ല ചിലപ്പോള്‍ കുളക്കോഴിക്കും ഏറ്റിട്ടുണ്ടാകും. അറിയാനിരിക്കുന്നതേയുള്ളൂ
  :-))

  ReplyDelete
 4. "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്

  ഇത് ഒരു ഒന്ന് ഒന്നര വാക്കാണ്..!

  ReplyDelete
 5. ഞങ്ങള്‍ പെണ്ണൂങ്ങക്കിട്ട് ഒരു താങ്ങ്, അത്ര പിടിച്ചില്ലാട്ടോ...:)

  ReplyDelete
 6. എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ

  അങ്ങിനെയായിരിക്കട്ടെ!

  ReplyDelete
 7. ഇപ്പോ കണ്ണീര്‍ തൂകല്‍കാരുടെ സ്ഥാനത്ത് കൊടുംക്രൂരകളായ പെണ്ണുങ്ങളാണ്.

  ReplyDelete
 8. ഒന്നൊന്നര അലക്ക്!
  വേര്‍ഡ് വെരിഫിക്കേഷന്‍ ഇപ്പഴും ഉണ്ടോ? :)

  ReplyDelete
 9. "വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് "
  മാനസപുത്രി തീര്‍ന്നല്ലോ എന്ന സമാധാനം ആവിയായിപ്പോയി
  ഹരിചന്ദനം എന്ന മനുഷ്യന്റെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തുന്ന പുതിയ വധം തുടങ്ങിയപ്പോള്‍ ..

  ReplyDelete