നാലു വയസ്സുകാരന് പുറത്ത് കളിക്കുന്നു. കൂടെ അവന്റ സമ പ്രായമായ കോബിയും കോബിയേക്കാള് മൂന്നു വയസ്സിനു മൂത്ത ചേച്ചി ഓഡ്രിയും. ഞാന് പുല്ലു വെട്ടണോ, പാത്രം കഴുകണോ എന്ന ഡയലമയില്, അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്നു തീരുമാനമാകതെ വാതില് പടിയില്. കുട്ടികളുടെ സംസാരവും ശ്രദ്ധിക്കുന്നുണ്ട്.
കോബി, ഓഡ്രിയോടു ചോദിക്കുന്നു ... "Why is he black"
വിരമുള്ള ഓഡ്രി കോബിയെ തടയുന്നു, ആ ഏഴു വയസ്സുകാരിയുടെ മുഖം ക്ഷമാപൂറ്വ്വം എന്നിലേയ്കു തിരിഞ്ഞു; ഞാന് ഒന്നുമറിഞ്ഞില്ലെന്ന മട്ടില്, മകനിതിനെന്തു മറുപടി പറയുമെന്നറിയാന് വെറുതെ നിന്നു.
"I am not black, I am brown"
നാലുവയസ്സുകാരന്റെ മറുപടി ഉടനെ വന്നു ..
കറുപ്പിനോളം മോശമല്ല ബ്രൌണ് എന്നാണോ മകന് ധരിച്ചിരിക്കുന്നതെന്നറിയാന് രാത്രി അവനോടൊന്നു കൂടി സംസാരിച്ചു ..
"Acha, Koby doesn't know which is black and which is brown"
ഓഹ് അത്രയേ ഉള്ളൂ, കോബിയുടെ കളറ് തിരിച്ചറിയാനുള്ള അജ്ഞതയാണെന്നാണ് പാവം ധരിച്ചിരുന്നത്.
നമുക്കെതിരെയുള്ള വിമറ്ശനങ്ങളെ വിമറ്ശകന്റെ അജ്ഞതയായി കാണാനുള്ള കഴിവു ലോകം ആറ്ജ്ജിച്ചിരുന്നെങ്കില് .....
നമുക്കെതിരെയുള്ള വിമറ്ശനങ്ങളെ വിമറ്ശകന്റെ അജ്ഞതയായി കാണാനുള്ള കഴിവു ലോകം ആറ്ജ്ജിച്ചിരുന്നെങ്കില് ...
ReplyDeleteസിങ്കുട്ടൻ ഫിലൊസഫി പറയാൻ തുടങ്ങിയോ? (മകനും കോബിയും ഓഡ്രിയുമൊക്കെ വന്നപ്പോൾ ഇതല്ല പ്രതീക്ഷിച്ചതു്) ഇനി ലിറ്റിൽ ജോണിയും ടിങ്കുമോനും ഭഗവദ്ഗീത ചൊല്ലാൻ തുടങ്ങുമല്ലോ...
ReplyDeleteഞാന് ഇതു വരെ എഴുതിയതെല്ലാം കട്ട ഫിലോസഫി ആയിട്ടാണ് എനിക്കു തോന്നിയത് .. സത്യം ... എല്ലാത്തിന്റയും അറ്റത്ത് ... ഇതിനുള്ളതു പോലെ മോറല് ഓഫ് ദ സ്റ്റോറി ഇല്ലായിരുന്നെന്നു മാത്രം :->
ReplyDeletenice one.
ReplyDeleteനിഷ്‌കളങ്കത്വത്തിന് കുറവുകളൊ കൂടുതലുകളോ ഇല്ല...
ReplyDeleteനമുക്കെതിരെയുള്ള വിമറ്ശനങ്ങളെ വിമറ്ശകന്റെ അജ്ഞതയായി കാണാനുള്ള കഴിവു ലോകം ആറ്ജ്ജിച്ചിരുന്നെങ്കില് .....
ReplyDeletenamukkavilla ..
karanam athu vannath nishkalankathayil ninnanu ..
namukk athu enne kaimosham vannirikkunnu ..
നിങ്ങള്‍ എഴുതിയതിന്റെ മഹത്വം നിങ്ങള്ക്ക് ശരിക്കും മനസ്സിലായിട്ടില്ല ....ഞാന്‍ വായിച്ചതില്‍ വച്ച് ഏറ്റവും നല്ല പോസ്റ്റ് ..ശരിക്കും ചിന്തിപ്പിച്ചു....
ReplyDelete