Monday, February 22, 2010

ഒരു പിതാവിന്റ ചാരിതാറ്ത്ഥ്യം

അപ് സെല്ലിങ് എന്നത്, സെയില്സ്മാന്റെ വജ്രായുധമാണ്. ഉദാ: പിസ്സ മേടിക്കുന്നു, അവന് ബ്രെഡ് സ്റ്റിക്സും നമ്മളെ കെട്ടിയേപ്പിക്കും. ടി.വി വാങ്ങിയാല് അതിന്റെ കൂടെ വാറന്റി. എന്തിനേറെ പെട്രോള്‌ അടിക്കാന് ചെന്നാല് കൂടെ കാറ് വാഷോ, ഓയില് ചേഞ്ചോ നമ്മളെക്കോണ്ടു ചെയ്യിച്ചു കളയാന് ശ്രമിക്കും. നാമറിയാതെ നമ്മളെക്കൊണ്ടു നമുക്കു വേണ്ടാത്ത സാധനങ്ങള് മേടിപ്പിക്കുന്ന ഈ എം.ബി.എ ടെക്നിക്ക് അരോചകമായി തീറ്ന്നിരിക്കുന്നു.

വൈദ്യ രംഗവും മോശമല്ല, അവിടെയും ഉണ്ട് അപ് സെല്ലിങ്. AMA, FDA, CDC, ആ സ്റ്റഡി, മറ്റേ സ്റ്റഡി നിഷ്ക്കറ്ഷിക്കുന്നവ; എന്ന രീതിയില് അവതരിപ്പിക്കുമ്പോള്‌, "ആണോ ... എന്നാല് ൈഎക്കൂട്ടൊന്നെനിക്കും" എന്നു നമ്മള് പറഞ്ഞു പോകും.

മകനുണ്ടായപ്പോള്‌ നഴ്സ് ചോദിച്ചു,

"കുഞ്ഞിന് സറ്ക്കംസിഷന് ചെയ്യുന്നോ, ചെറിയ പ്രൊസീഡ്യറ് ആണ്, ഭാവിയില് യൂറിനറി ഇന്ഫെക്ഷനൊന്നും ഉണ്ടാകാതെ സഹായിക്കും"

"വേണ്ടാ" ബെസ്റ്റ് ബൈയിലെ സെയില്സ്മാനോടുപയോഗിക്കുന്ന അതേ മനസ്ഥിഥിയോടെ ഞാന് പറഞ്ഞു.

"വേണ്ടെങ്കി വേണ്ടാ .. കുടുംമ്പത്ത് ഈ പരിപാടി പതിവുണ്ടോ"

"അതെനിക്കറിയില്ല, എനിക്കും അനിയന്മാറ്ക്കും ചെയ്തിട്ടില്ല" ഞാന് അല്പം ചമ്മലോടെ പറഞ്ഞു.

"എന്നാല് വേണ്ടി വരില്ല, കൂടുമ്പത്ത് ആറ്ക്കും ചെയ്യാത്ത സ്ഥിഥിയ്ക് പുതിയ കീഴ്വഴക്കങ്ങള് ഉണ്ടാക്കണ്ട"

നെഴ്സമ്മ ഒന്നു നിറുത്തി മുഖത്ത് കൃസിതി നിറച്ച് തുടറ്ന്നു.

"ഒരു കണക്കിനു നല്ലതാ, പയ്യന് വലുതാകുമ്പോള്‌ വത്യസ്തമായ 'ആ' ഒന്നു കാണാനെങ്കിലും പെണ്കുട്ടികള് അറിഞ്ഞ് അടുത്തു കൂടും, ചെറുക്കനു "ആ" വിഭാഗത്തില് നല്ല ഭാഗ്യം ലഭിക്കും ... "

'മുഖമില്ലാത്തവരുടെ' ഇടയില് 'പൂറ്ണ്ണ മുഖത്തോടെ' മകന് വളരുന്നത് ആലോചിച്ച് ഞാന് പുളകം കൊണ്ടു. മകനു ഭാസുരമായ സെക്സ് ലൈഫ് നേടിക്കോടുത്ത ചാരിതാറ്ത്ഥ്യത്തോടെ ഞാന് കിടന്നുറങ്ങി.

ഒന്നുമല്ലേലും, നമുക്കു സാധിക്കാത്തത് മക്കളിലൂടെ നേടുയെടുക്കുകയെന്നുള്ളതല്ലെ എല്ലാ മാതാ പിതാക്കളുടെയും ലക്ഷ്യം !!!


7 comments:

  1. അച്ഛന്മ്മ്മാരായല്‍ ഇങ്ങനെ വേണം.

    ഉം.. നടക്കട്ടെ

    ReplyDelete
  2. 'മുഖമില്ലാത്തവരുടെ' ഇടയില് 'പൂറ്ണ്ണ മുഖത്തോടെ' മകന് വളരുന്നത് ആലോചിച്ച് ഞാന് പുളകം കൊണ്ടു.

    എന്റമ്മച്ചീ ഈ ലോകം മുഴുവൻ “മുഖമില്ലാത്ത” ഇനങ്ങളാണോ!?

    ReplyDelete
  3. ഉം.. പാവം ആ ചെക്കനെ ഇനി കൂടെയുള്ളവര്‍ ഇടം വലം മാറി റാഗുമ്പോള്‍ അഛന്‍ എന്ത് പറയുമോ ആവോ? നാട് ഓടുമ്പോള്‍ നടുവേ!

    ReplyDelete
  4. വേണ്ടാത്തതൊക്കെ എന്തിനു വെറ്തെ വലിച്ചു കേറ്റുന്നു.
    അവന്‍ അങ്ങനെത്തന്നെ അങ്ങോട്ട് വളര്‍ന്നോട്ടെ...

    ReplyDelete
  5. good writing. especially that undertone of humor is really good.

    ReplyDelete