Friday, May 28, 2010

അമാനുഷിക കഴിവുള്ള കുട്ടി

മക്കളുടെ കഴിവുകള് പ്രദറ്ശിപ്പിക്കാന് മത്സരിക്കുന്ന ഒരു സുഹൃത് വലയത്തിലാണ് ഇന്നു ഞാന്. ശരിയാണ്, കുട്ടികളുടെ കഴിവുകള് പ്രോത്സാഹിപ്പിക്കണം. എന്നാല് ആഴ്ചയിലോ,  മാസത്തിലോ   സുഹൃത്തുക്കള് ഒത്തു കൂടുമ്പോള്‌, കഴിവു പ്രദറ്ശനം മാത്രമായാല് ബോറടിക്കും.

സ്വന്തം വീട്ടിലെ കക്കൂസില് പോണെങ്കില് പോലും ജി.പി.എസ് ഉപയോഗിക്കുന്ന അച്ഛന്റെ മകന്, ലോകത്തെവിടെയുള്ള രാജ്യവും മാപ്പില് നോക്കി പറയും. മൂന്നക്കം വരെയുള്ള സംഖ്യ വരെ മനക്കണക്കില് പറയുന്ന ഏഴു വയസ്സുകാരന്; അവനപ്പിയിട്ടാല് കഴുകണമെങ്കില് അവന്റമ്മ വരണം. എട്ടു വയസ്സായിട്ടും കൈകുടി നിറുത്താത്തവന് Procrastination ന്റെ സ്പെല്ലിങ്ങൊക്കെ മണി മണിയായി പറയും.

തല്ലിപ്പഴുപ്പിച്ചും, ഞെക്കിപ്പീച്ചിയും പിള്ളേരെക്കോണ്ടിത്തരണ പണി ചെയ്യിപ്പിക്കുന്ന എന്റെ സുഹൃത്തുക്കളെ കാണുമ്പോള്, സഹതാപം തോനന്നും.

അമാനുഷിക കഴിവുകളൊന്നും പ്രദറ്ശിപ്പിച്ചു തുടങ്ങിയിട്ടില്ലാത്ത എന്റെ മകന്റെ കഴിവുകേടില് അവന്റമ്മയ്ക്കു വിഷമം തോന്നിയെങ്കില് സ്വാഭാവികം.

"ദേ ഓരൊരുത്തറ് അവരുടെ മക്കളെ പഠിപ്പിച്ചു വലിയവരാക്കുമ്പോള്, നിങ്ങളിവിടെ വളിക്കഥകളും പറഞ്ഞോണ്ടിരുന്നോ"

{വളിക്കഥകളെന്നു അവള് പറഞ്ഞത് ഫാറ്ട് ജോക്സ് (Fart Jokes) എന്നു തറ്ജ്ജിമ ചെയ്തു വായിക്കുക. }

അങ്ങനെ മകനെകൊണ്ട് ഒരു ഷോ   ചെയ്യിക്കണമെന്ന പൊതു തത്വം അംഗീകരിക്കപ്പെട്ടു. മാപ്പു നോട്ടം, കണക്കു കൂട്ടല്, കേട്ടെഴുത്ത് തുടങ്ങിയ കലാപരിപാടികളില് പ്രാവീണ്യം തെളിയച്ചെവറ് ഉള്ള സ്ഥിഥിയ്ക്ക്, അധികം കോമ്പറ്റീഷന് ഇല്ലാത്ത ഇനമായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു.

* * * * * * * * * * * * * * * *

ഇവിടെ ചില സായിപ്പന്മാറ് അത്താഴത്തിനു മുന്പ്, വീട്ടിലെ മൂത്ത കുട്ടിയെകൊണ്ട് ഗ്രേയ്സ് പറയിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ഒരു ചെറിയ പ്രാറ്ത്ഥന. ദൈവമേ ഈ പുഴുങ്ങി വെച്ചിരിക്കുന്നതും, വെട്ടി അരിഞ്ഞ് ഉപ്പു തളിച്ചിട്ടിരിക്കുന്ന ചവറെല്ലാം തന്ന അങ്ങേയ്ക്കു നന്ദി; എന്ന ലൈനിലുള്ള ഒരു പ്രാറ്ത്ഥന. ഇതല്പം പരിഷ്കരിച്ച്, ലോക നന്മയ്ക്കു വേണ്ടിയുള്ള ഒരു പ്രാറ്ത്ഥനയും തിരുകി കയറ്റി, ഏതു മതസ്ഥറ്ക്കും സ്വീകാര്യമായ രീതിയിലുള്ള അവതരണവും, കസ്റ്റമൈസ് ചെയ്തു മകനെ പഠിപ്പിച്ചു.

"അതു മതി, അതു മതി ...  ", മകന്റമ്മയ്ക്കു വളരെ സന്തോഷം. മാത്രമല്ല; നിങ്ങളുടെ മക്കളൊക്കെ വലിയ ബുദധിമാന്മാരായിരിക്കാം, എന്നാല് എന്റെ മകനാണ്, ദൈവഭയം, അനുകമ്പ,  മുതലായ മാനുഷികഗുണങ്ങള് നിറഞ്ഞവന് എന്നൊരു "എളിമയും" ഇതില് ഫിറ്റ് ചെയ്യാന് പറ്റും.

 

* * * * * * * *

ചില മലയാളി, ഇന്ധ്യക്കാറ് സുഹൃത്തുക്കളുടെ കൂട്ടായ്മയില് ഈ ഗ്രേയ്സ് പ്രയോഗം ഏറ്റു. ഞാനും ഭാര്യയും എളിമകൊണ്ട് ഞെളിഞ്ഞു.

അങ്ങനെയിരിക്കെ ഒരു അമേരിക്കന് സായിപ്പു സുഹൃത്തിന്റെ വീട്ടില് അത്താഴത്തിനു ക്ഷണിച്ചു. സുഹൃത്തിന്േ പ്രായം ചെന്നാ മാതാപിതാക്കളും അന്നവിടെയുണ്ടായിരുന്നു.  കാറ്ന്നോരു മിന്നാരത്തിലെ തിലകനെ പോലെൊരു കരിംഭൂതം. കണ്ടാലറിയാം ഒരു മുരടന്. സാധാരണ ചുമ്മാ ചിരിച്ചു തമാശ പറഞ്ഞിരുന്ന സുഹൃത്തിനും ഒരു മുറുക്കം. കരിംഭൂതമുള്ളതു കൊണ്ടാടെയ് ഞാന് ഇതു പോലെ പെരുമാറുന്നതെന്നു രണ്ടു തവണ അവന് സ്വകാര്യമായി വന്നു ക്ഷമാപണം നടത്തിപ്പോയി.  അപ്പുറത്തെ മുറിയില് ഞങ്ങളുടെ മക്കള് വീഡിയോ   ഗെയിം കളിക്കുന്നു. അവിടെ നിന്നുയരുന്ന കോലാഹലങ്ങള്, കാറ്ന്നോരെ അലോസരപ്പെടുത്തുന്നുണ്ട്. മുഖം വിവറ്ണ്ണമാകുന്നതും, മീശ വിറയ്ക്കുന്നതൊക്കെയും നമുക്കു കാണാം. അന്തരീക്ഷം മൊത്തം  ഒരു കടുപ്പം, എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടി വീട്ടില്പ്പോയാല് മതിെയന്നായി.

ഭക്ഷണത്തിനു സമയമായി, എല്ലാവരും മേശയ്ക്കുരു വശവുമിരുന്നു. ബാപ്റ്റിസ്റ്റ് പാസ്റ്ററായ സുഹൃത്തിന്റെ അച്ഛന് കൊച്ചു മകനോട് ഗ്രേയ്സ് പറയാനാവശ്യപ്പെട്ടു. ആ ആറു വയസ്സുകാരന് ഒടക്കു റോളിലാണ്, എന്റെ മകനും അവനും ചേറ്ന്നു വീ കളിച്ചോണ്ടിരുന്നടത്തു നിന്നു നിറ്ബന്ധിച്ചു വിളിച്ചു കൊണ്ടു വന്നതിലുള്ള പ്രതിഷേധം. അനു നയിപ്പിക്കാനുള്ള അവന്റെ മാതാപിതാക്കളുടെ ശ്രമം വിഫലമായതോടെ സുഹൃത്ത് ഗ്രേയസ് പറയാനായി തുനിഞ്ഞു.

"എന്റെ മോന് പറയും" .. ഭാര്യ എളിമ നിറഞ്ഞ സ്വരത്തില് ഓഫറ് മുന്നോട്ടു വച്ചു.

"മോനേ കുട്ടാ ഗ്രേയ്സ് പറയൂ" ...

മകന് എതിറ്പ്പോന്നും പറഞ്ഞില്ല. കണ്ണുകളടച്ച് കൈകള് കൂപ്പി, തല കുനിച്ചു അവന് പ്രാറ്ത്ഥിച്ചു.

"Trick or treat smell my feat, give me something good to eat"

ഞാന് ചിരിയടക്കി തലയുയറ്ത്തി നോക്കുമ്പോള്‌, ചിരിയടക്കാന് പണിപ്പെടുന്ന സുഹൃത്തിനെയാണ് കണ്ടത്. കരിംഭൂതം ഗൌരവത്തിലിരിക്കുകയാണെ, പക്ഷെ ഒരു ചെറിയ ചിരി ഊറി വരുന്നത് നമുക്കു കാണാം. ചുരുങ്ങിയ സമയത്തിനുള്ളില് എല്ലാവരും പൊട്ടി ചിരിച്ചു പോയി, മഞ്ഞുരുകി; ഭക്ഷണ സമയം വളരെ ആനന്ദകരമായിരുന്നു.

െന്നു മനസ്സിലായി എന്റെ മോനും അതി മാനുഷന് തന്നെ.

 

 

 

 

12 comments:

 1. "സ്വന്തം വീട്ടിലെ കക്കൂസില് പോണെങ്കില് പോലും ജി.പി.എസ് ഉപയോഗിക്കുന്ന അച്ഛന്റെ മകന്, ലോകത്തെവിടെയുള്ള രാജ്യവും മാപ്പില് നോക്കി പറയും. മൂന്നക്കം വരെയുള്ള സംഖ്യ വരെ മനക്കണക്കില് പറയുന്ന ഏഴു വയസ്സുകാരന്; അവനപ്പിയിട്ടാല് കഴുകണമെങ്കില് അവന്റമ്മ വരണം. എട്ടു വയസ്സായിട്ടും കൈകുടി നിറുത്താത്തവന് Procrastination ന്റെ സ്പെല്ലിങ്ങൊക്കെ മണി മണിയായി പറയും...."

  അദ്ദാണു്!

  ReplyDelete
 2. ചെക്കന്‍ പൊട്ടനാണെന്ന് മനസ്സിലായി, അപ്പിയിട്ടാല്‍ കഴുകാന്‍ അറിയാത്ത പൊട്ടന്‍
  (ഒന്നൂടെ സിംപിള്‍ ആയി എഴുതായിരുന്നു, ചിലയിടത്ത് രണ്ടുതവണ വായിക്കേണ്ടി വന്നു)

  ReplyDelete
 3. "മൂന്നക്കം വരെയുള്ള സംഖ്യ വരെ മനക്കണക്കില് പറയുന്ന ഏഴു വയസ്സുകാരന്; അവനപ്പിയിട്ടാല് കഴുകണമെങ്കില് അവന്റമ്മ വരണം. "

  ഹ ഹ ഹ. ചിരിച്ച് ചിരിച്ച് ഒരു ഓഫ് അടിച്ചുപോയി ക്ഷമി.

  'എവരിതിങ്ങ് യൂ വാണ്ടഡ് റ്റു നോ എബൗട്ട് സെക്സ് ബട്ട് വേര്‍ അഫ്രൈഡ് റ്റു ആസ്ക്' എന്ന ഡേവിഡ് റൂബന്റെ പുസ്തകത്തില്‍ ആണെന്ന് തോന്നുന്നു വായിച്ച ഒരു കേസ് ആണ്‌- ഡോക്ടറുടെ മുന്നില്‍ ഇരിക്കുന്ന അഭ്യസ്ഥ വിദ്യനെ നോക്കി പുള്ളി ഇങ്ങനെ മനസ്സില്‍ വിചാരിക്കുന്നു.

  ' ഇതെന്തു ജന്മം? ഇരുപത്തഞ്ചു വയസ്സില്‍ അവന്‍ ഫൈറ്റര്‍ വിമാനം പറപ്പിക്കുന്നു. സോയൂസും അപ്പോളോയും ശൂന്യാകാശത്ത് പരസ്പരം ഭാഗങ്ങള്‍ ഇടിച്ചു കയറ്റി ഡോക്ക് ചെയ്തത് എങ്ങനെ എന്ന് കൃത്യമായി അവനറിയാം. പക്ഷേ അവന്റെ പ്രോബ് അവന്‍ കെട്ടിയ പെണ്ണിന്റെ ദേഹത്ത് ഡ്രോഫ് ചെയ്യുന്ന ബയോളജിക്കല്‍ ജിഗ് സോ പസില്‍ കളിക്കുന്നത് എങ്ങനെ ആണെന്ന് അറിയില്ല."

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. Great Writing, and novel ideas. Hats off..I know this is what's happening around. A small concern. I am too a hardcore 'Mallu'. But when you try to write such things in Malayalam Script, there is a little glitch while reading. Many of the words can't be written in proper Malayalam which slightly irritates.. That apart its a wonderful post.

  ReplyDelete