േകാണ്ഗ്രസ്സുകാറ്ക്കു വിവരമില്ലെന്നാരാ പറഞ്ഞേ. ഇന്ഡ്യയിലെ വിവരസാങ്കേതികാ രംഗത്തെ കുതിച്ചു ചാട്ടം ഏറ്റവുമധികം സഹായിച്ചിരിക്കുന്നത് േകാണ്്ഗ്രസ്സിനെയാണ്. മേലനങ്ങാതെ എന്തൊക്കെ ചെയ്യാമെന്നുള്ളത് അവറ്ക്കെളുപ്പമായി എന്നാണ് സമീപ കാല സംഭവങ്ങള് സാക്ഷ്യപ്പെടുത്തുന്നത്.
ഒന്നും ചെയ്യണ്ടാ; ചുമ്മാ ഒരു പ്രസ്താവനമാത്രം ഇറക്കിയാല് മതി. വെറുതെ ഒരു മൂളല്, ചില സംശയങ്ങള്, അതും ഒട്ടും പ്രകോ പനപരമല്ലാതെ ചെയ്യണം. ഇടതുപക്ഷം അതേറ്റു പിടിച്ചോളും. നാക്കിനെല്ലില്ലാത്ത ഇടതു പക്ഷത്തെ മന്ത്രിമാറ് വികാരം െകാേണ്ടാളും. എന്നിട്ട് ആ മന്ത്രിയെ അനൂകൂലിച്ചു ചില മന്ത്രിമാറ്, പ്രതികൂലിച്ചു മറ്റു ചില മന്ത്രിമാരും.
മാധ്യമങ്ങള് അതേറ്റു പിടിച്ചു മണിക്കൂറുകളോ ളം ചറ്ച്ചകളും. മാധ്യമങ്ങള്ക്ക് വാറ്ത്തകള്ക്കായി അലയണ്ട. ഏതെങ്കിലും ഒരു കോ ണ്ഗ്രസ്സ് പുങ്കുവന്റെ പ്രസ്താവനെയെക്കുറച്ചു, ഇതതുപക്ഷത്തെ ഒരു തീ്പ്പൊരി നേതാവിനോ ട് ഒന്നു വിളിച്ച് അഭിപ്രായം ആഞ്ഞാല് മതി. തീറ്ന്നു ...
അങ്ങനെ, കളക്ടറേറ്റ് പിക്കറ്റു ചെയ്യണ്ട, പോലീസിന്റെ തല്ലു കൊ ള്ളണ്ട ... എന്തിന് എ.സി മുറിയില് നിന്നു പുറത്തിറങ്ങുക പോ ലും വേണ്ട. ജനശ്രദ്ധ തങ്ങളില് തന്നെ നിലനിറ്ത്താന് അവറ്ക്കാകുന്നുണ്ട്. ജനോ പകാരമായ അനേകം സംരഭങ്ങളെക്കുറിച്ച് ജനങ്ങള് അറിയാതെ പോ കുകയും ചെയ്യുന്നു.
No comments:
Post a Comment