Monday, September 20, 2010

സെല്‍ഫ് ഡിഫന്‍സ്

ഒരു ട്രെയിന്‍ യാത്ര, ചിക്കാഗോയില്‍ നിന്നും ന്യൂ യോര്‍കിലേക്ക്. ദരിദ്രമായ വിദ്യാര്‍ഥി ജീവിതത്തില്‍ ടീച്ചിംഗ് അസ്സിസ്ടന്ഷിപില്‍ നിന്നും കിട്ടുന്ന വേതനം ഒന്നിനും തികയാറില്ല. പ്രത്യേകിച്ച് എന്നെ പോലെ അല്പം കുടുംബ പ്രാരബ്ധങ്ങള്‍ ഉള്ളവരും കൂടി ആണെങ്കില്‍. ന്യൂ യോര്കില്‍ ഒരു സമ്മര്‍ ഇന്റെര്‍ന്ഷിപ് തരമായിട്ടുണ്ട്. അത് കൊണ്ട് തിരിച്ചുള്ള യാത്ര പ്ലയ്നില്‍ ആകും. എന്നാല്‍ അവിടെ വരെ ചെന്ന് പെടാന്‍ തത്കാലം, ട്രെയിനും ബസ്സും തന്നെ ശരണം.ട്രെയിനില്‍ കയറിയത് ചിക്കാഗോയില്‍ നിന്നും ആണെങ്കിലും, യാത്ര തുടങ്ങിയത് സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുമാണ്, ഗ്രേ ഹൗണ്ട് ബസ്സില്‍. രണ്ടു ദിവസമായി യാത്ര തുടങ്ങിയിട്ട്. പല്ല് തേപ്പും, കുളിയും, "മറ്റു" പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാതെയും, ബസ്‌ സ്റ്റേഷന്‍ യില്‍ ഉറങ്ങിയും ഒരു അവിഞ്ഞ യാത്ര.

രാത്രി യാത്ര ആണ്. ട്രെയിനില്‍ ആള്‍ക്കാര്‍ തീരെ കുറവ്. എന്റെ കമ്പാര്‍ട്ട്മെന്റില്‍ ഞാനും, എന്റെ ഇടതു വശത്തെ നിരയില്‍ എനിക്കഭിമുഖമായി വേറൊരു സായിപ്പും. പാട്ട് കേട്ടും, പുറത്തേയ്ക്ക് നോക്കിയിരുന്നും കുറെ സമയം കൊന്നു. കയ്യിലുള്ള പുസ്തകങ്ങള്‍ വായിച്ചും തീര്‍ന്നു. ഒന്നും ചെയ്യാനില്ല. തീരെ മടുപ്പന്‍ ഒരു യാത്ര. എപ്പോഴോ മലയാളികളുടെ നാഷണല്‍ ഗെയിം ആയ തുറിച്ചു നോട്ടം ഞാന്‍ സായിപ്പില്‍ പ്രാക്ടിസ് ചെയ്തു തുടങ്ങി. വേറെങ്ങും നോക്കനില്ലാത്തത് കൊണ്ടാകും സായിപ്പിനെ നോക്കിയത്. സായിപ്പ് സീറ്റില്‍ നിന്നും എഴുന്നേറ്റു.


"ഞാന്‍ ഇവിടെ ഇരുന്നോട്ടെ " എന്റെ അടുത്ത സീറ്റിലേക്ക് കൈ നീട്ടി സായിപ്പ് ചോദിച്ചു.

"ആയിക്കോ "

"നമുക്ക് മിണ്ടീം പറഞ്ഞിരിക്കാം."

"ഓക്കേ " എനിക്ക് വിരോധമില്ലെ, ഞാന്‍ പറഞ്ഞു.

നാട്, വീട്, കുടി, എന്തിനു, എങ്ങോട്ട് എന്നൊക്കെയുള്ള ഉപചാരങ്ങള്‍ പരസ്പരം കൈ മാറി കഴിഞ്ഞപ്പോള്‍. എനിക്കൊരു കാര്യം മനസ്സിലായി. സായിപ്പിന് സംസാരം മാത്രമല്ല, അല്പം പ്രവര്‍ത്തിയിലും താത്പര്യമുണ്ട്. അലസമായി സായിപ്പിന്റെ ഒരു കൈ എന്റെ തുടയിലൂടെ പരതുന്നു;

ആദ്യാനുഭവം ആയതു കൊണ്ട്, എങ്ങനെ ഇത് കൈ കാര്യം ചെയ്യണമെന്നു അറിയാത്തത് കൊണ്ടും, കൈ എടുത്തോണ്ട് പോടാ ശവമേ എന്ന് ഇംഗ്ലീഷില്‍ assertive ആയി പറയാനുള്ള അറിവില്ലായ്മ കൊണ്ടും, സായിപ്പിന്റെ കൈക്ക് ചില സെന്സിടിവ് പൊയന്റുകള്‍ വരെ എത്താനുള്ള സമയം കിട്ടി. അത് സായിപ്പ് എന്റെ താത്പര്യമായി എടുത്തിരിക്കണം. മൂപ്പര്‍ രണ്ടാം ഘട്ടത്തിലേക്ക് കിടക്കുന്നു. എന്റെ ജീന്‍സിന്റെ ബെല്‍റ്റ്‌ തപ്പി തുടങ്ങി. എന്റെ കയ്യെടുത്ത് മൂപ്പരുടെ തുടയിലും സ്ഥാപിച്ചു. ചൂട് ചീന ചട്ടിയില്‍ തൊട്ട പോലെ ഞാന്‍ കൈ വലിച്ചു. എന്നലാകും വിധം, ചെറിയ ചെറിയ എതിര്‍പ്പുകളും ഞാന്‍ പ്രകടിപ്പിച്ചു തുടങ്ങി. അരുത്, നോ എന്നൊക്കെ പറഞ്ഞും നോക്കി. എവിടെ ...! ഇറ്റ്‌സ ഒകെ ഇറ്റ്‌സ ഒകെ എന്നും പറഞ്ഞു സായിപ്പ് മുന്നോട്ടു തന്നെ.

ആ വെപ്രാളത്തില്‍ എന്റെ ചില നാഡീ ഞരമ്പുകളുടെ നിയന്ത്രണം പോയത് ഞാന്‍ അറിഞ്ഞില്ല. രണ്ടു ദിവസമായി വയറില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന വായു, അല്പാല്പം ആയി കിട്ടിയ വഴിയെ നിര്ഗ്ഗമിച്ചു; "ശബ്ദ വാദ്യങ്ങള്‍" ഒന്നും ഇല്ലാതെ. അങ്ങനെയുള്ളതായിരിക്കുമല്ലോ വലിയ അപകടകാരികള്‍. മുനിസിപ്പാലിറ്റിയുടെ ചവറു വണ്ടി മറിഞ്ഞ മണമായിരുന്നു. സായിപ്പിന്റെ മുഖം വിവര്‍ണ്ണമായി. മൂപ്പരുടെ പ്രകടനം അല്പം മയപ്പെട്ടു.

അപ്പോള്‍ ഇതാണ് ആയുധം. പിന്നെ ഒന്നും നോക്കിയില്ല, ഒരു ചന്തി അല്പം പൊക്കി എട്ടു നാളും പൊട്ടെ നാല് നെടുങ്കന്‍ "പാറ തൊരപ്പന്‍" അങ്ങ് കാച്ചി. സായിപ്പ് വെടി കൊണ്ട പന്നിയെ പോലെ ഒരോട്ടം ആയിരുന്നു.

വല്ലഭനു പുല്ലും ആയുധം.

3 comments:

  1. ആയുധം കയ്യിലുണ്ടായതു കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു, അല്ലേ?

    ReplyDelete
  2. ബാല പീഡനത്തിനു ഒരു വകുപ്പുണ്ടാ‍യല്ലോ.. വല്ല പാതിരിമാരായിരുന്നെങ്കില്‍ വല്ലതും കൈയില്‍ തടഞ്ഞേനേ!

    ReplyDelete