Friday, November 13, 2009

മിഡ് ലൈഫ്‌ ക്രൈസിസ്‌

ഇപ്പൊ ഇപ്പൊ കാണുന്ന സ്വപ്നങ്ങള്‍ക്കൊക്കെ ഒരു ഇക്കിളിച്ചുവ. സ്വിറ്സേര്‍ലാന്റില്‍ ക്കൂടി തുറന്ന കാറില്‍ മദാലസയായ ഒരു മദാമ്മയെ കൊണ്ട് സ്പീഡില്‍ ഓടിച്ചു പോകുന്നു. രണ്ടു പേരും ഒരേ കോണ്‍ ഐസ്‌ മുഖാമുഖം ഇരുന്നു കടിച്ചു തിന്നുന്നു .... രണ്ടു പേരും ഒരു വെള്ള ബെഞ്ചില്‍;ഒരു കമ്പളി പുതപ്പു പുതച്ചിരുന്നു (രണ്ടുപേര്‍ക്കും കൂടി ഒരു കമ്പിളി) സോറ പറയുന്നു .... അങ്ങനെ പോകുന്നു സ്വപ്നങ്ങള്‍. പ്രായം മുപ്പത്‌ അഞ്ചേ ആയുള്ളൂ, അപ്പോഴേക്കും തുടങ്ങിയോ മിഡ് ലൈഫ് ക്രൈസിസ്.

പൊതുവേ ഒരു "സൌണ്ട് സ്ലീപ്‌" (കൂര്‍ക്കം വലി, പല്ല് കടി, കീഴ ശ്വാസം വിടല്‍) കാരനായ്‌ ഞാന്‍ അടുത്തകാലത്തായി ഡയലൊഗ് കൂടെ മിക്സ്‌ ചെയ്തു സ്വപ്നം കാണാന്‍ തുടങ്ങിയതോടെ ഉറക്കം തടസ്സപ്പെടുന്നു എന്നു വാമഭാഗം കംപ്ളെയിന്റ് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇന്ന് രാവിലെ പല്ല് തേക്കാന്‍ ബ്രഷ് എടുത്തു പിടിച്ചു വാമ ഭാഗം കണ്ണുകളെ ഈറനണിയിച്ചു പ്രേമ പുരസരം പറയുന്നു.

"എന്നോടുള്ള ഇഷ്ടമൊക്കെ പോയി എന്നാ ഞാന്‍ വിചാരിച്ചേ .. ചേട്ടന്‍ ഇന്നലെ ഉറക്കത്തില് എന്റെ പേര് ഉറക്കെ വിളിക്കുന്ന കേട്ടു ... അത്രക്കിഷ്ടമാണോ എന്നോട് ...."

അപ്പോള്‍ കരഞ്ഞു പോയത് ഞാനാണ്. ദൈവം കാത്തു ..

6 comments:

  1. മദ്ധ്യവയസ്കനായി എന്ന സൂചനയാണോ ഇതു?, ആയിരിക്കില്ല, Thirties are the new twenties എന്നല്ലെ സായിപ്പു പറയുന്നെ. ഏതായാലും, പറയണ്ട കാര്യങ്ങള്, പറയണ്ട സമയത്ത് പറയണ്ടി പോലെ പറയാന് സാധിപ്പിച്ചു തന്ന ദൈവത്തോടു നന്ദി പറയുന്നു.

    ReplyDelete
  2. അതേതായാലും ഭാഗ്യമായി. പേരെങ്ങാനും മാറിയിരുന്നേല്‍ കാണാമായിരുന്നു... ;)

    ReplyDelete
  3. കുന്നോളം സ്വപ്നം കണ്ടാലെ കടുകുമണിയോളം കിട്ടൂ. നമ്മുടെ വിശാലന്‍ മദാമയെ കെട്ടാന്‍ മോഹിച്ചത് പോലെ.ഇത്പ്പൊ കെട്ടിപ്പോയില്ലെ...ചിരവ കൊണ്ട് അടി കിട്ടാതെ നോക്കണേ......

    ReplyDelete