Monday, May 31, 2010

ഭാവിയില് നിന്നൊരു കത്ത്.

ഇന്റെറ്നെറ്റില് അനാഥപ്രേതം പോലെ അലഞ്ഞു നടക്കുന്ന ഒട്ടനവധി മിം കള് ഉണ്ട്. അത്തരത്തില് ഒന്നീയെടെ കണ്ണില് പെട്ടു. അതിതാണ്; ഇരുപതു കൊല്ലം മുമ്പുള്ള നിനക്ക് നീ ഒരു എഴുത്തെഴുതുകയാണെങ്കില് എന്തെഴുതും. ?. അങ്ങനെയൊരു എഴുത്താണ് ഈ പോസ്റ്റ്. ഇരുപതുകൊല്കം മുന്പുള്ള പതിനഞ്ചുകാരനായ എനിക്കു ഞാന് എഴുതുന്ന എഴുത്ത്.


എത്രയും പ്രിയപ്പെട്ട കുട്ടന് അറിയാന്.

പത്താം ക്ളാസ്സ് കഴിഞ്ഞ് േവനല് അവധി അടിച്ചു പൊളിക്കുകയാണല്ലെ ?. റിസള്ട്ടു വന്നെന്നും, 535 മാറ്ക്കു നേടി സ്കൂള് ഫസ്റ്റായെന്നും അറിഞ്ഞു. അഭിനന്ദനങ്ങള്.!!!

വേറൊന്നും വിചാരിക്കരുത്. ഉപദേശിക്കുകയാണെന്നും കരുതരുത്. കുട്ടാ .. ഈ മാറ്ക്കിന് പ്രീഡിഗ്രി അഡ്മിഷനുള്ള മാനദണ്ധമെന്നല്ലാതെ പ്രത്യേകിച്ച് ഒരു അറ്ത്ഥവുമില്ല. ഭാവിയില് ഈ മാറ്ക്കു കൊണ്ട് നിനക്കൊരു ഗുണവും ഉണ്ടാകാന് പോകുന്നില്ല. അതു കൊണ്ട് അഹങ്കാരം അല്പം ശമിപ്പിച്ച്, കാലു നിലത്തുറപ്പിച്ച് നില്ക്കാന് ശ്രമിക്കൂ.

പിന്നെ, ഒട്ടുപാലു പെറുക്കാനും, തെങ്ങിനു വെള്ളം തിരിച്ചു വിടാനും ചാച്ചന് ആവശ്യപ്പെടുമ്പോള്‌ മുഖം കറുപ്പിക്കാതെ ചെയ്തുകൊടുക്കാന് നോക്കൂ. അമ്മച്ചിയുടെ ചെറിയ ചെറിയ ആവശ്യങ്ങള്; നെല്ലു കുത്തിച്ചു കൊണ്ടു വരുക. മീന് വെട്ടാന് സഹായിക്കുക, മല്ലി, മുളക് പൊടിക്കാന് സഹായിക്കുക, പശൂനെ അഴിച്ചുകെട്ടുക തുടങ്ങിയവ കണ്ടറിഞ്ഞു ചെയ്തു കൊടുക്കണം. ഇത്തരം ചെറിയ സഹായങ്ങള്‌ അവറ്കെന്തുമാത്രം വിലപ്പെട്ടതാണെന്നു കുട്ടനറിയില്ല. ഭാവിയില് ഒരു ചെറിയ സഹായം പോലും, കാശു കൊടുക്കാന് തയ്യാറയാല്പോലും, ലഭിക്കാതെ രണ്ടു കുട്ടികളെ വളറ്ത്താന് കഷ്ടപ്പെടുമ്പോള്‌ കുട്ടന്  മനസ്സിലാക്കും.

ഹോസ്റ്റലില് നിന്ന് പഠിക്കണമെന്നു പറഞ്ഞ് കുട്ടന്, ചാച്ചനും അമ്മച്ചിക്കും സ്വൈര്യം കൊടുക്കുന്നില്ലെന്നറിഞ്ഞു. മൂന്നു കുട്ടികളെ പഠിപ്പിക്കാന് എന്തുമാത്രം ചിലവുണ്ടെന്നു കുട്ടനറിയാമോ? ശരിയാണ്, ആ കുഗ്രാമത്തില് സൌകര്യങ്ങള് കുറവാണ്. ഈ അസൌകര്യങ്ങള്  നല്കുന്ന ലളിത ജിവിതം കുട്ടന് ഒരിക്കല് മിസ് ചെയ്യും. അന്നവ തിരിച്ചു വേണമെന്നാഗ്രഹിച്ചാല്പ്പോലും ലഭിച്ചെന്നു വരില്ല.

വൈകുന്നേരങ്ങളില് പള്ളിമുറി ക്ളബ്ബിലെ ചീട്ടു കളി ഒഴിവാക്കൂ. പുറത്ത് വോളിബോള്‌ കളിയ്ക്കാന് കൂടൂ. വായനശാലയില് നല്ല ബുക്കുകളുടെ ഒരു ശേഖരം വന്നിട്ടുണ്ട്. അവ ഉപയോഗിക്കാന് ശ്രമിക്കും, കൂടുതല് വായി്ക്കൂ.

നിറുത്തുന്നു, ഉപദേശങ്ങള് ഇഷ്ടമില്ലെന്നറിയാം !!!

എന്നു
ഭാവിയിലെ കുട്ടന്.

7 comments:

  1. നന്നായെഴുതിയിരിക്കുന്നു! ഹാറ്റ്സ് ഓഫ്!
    :))

    ReplyDelete
  2. ആഹാ കൊള്ളാം ഇഷ്ട്ടായി.. :)

    ReplyDelete
  3. കൊള്ളാം.

    ഇത്തരം ഫാന്റസികളില്‍ നിന്നായിരിക്കുമല്ലേ ടൈം ട്രാവല്‍ കഥകളും മറ്റും രൂപം കൊണ്ടിട്ടുണ്ടാവുക - "If only I could go back in time..."


    :)


    PS:

    "മീം" എന്നല്ലേ ഉച്ചാരണം?

    ReplyDelete
  4. @അനൂപ് മിം എന്നു തന്നെയാണ്, താങ്ക്സ് :-)

    ReplyDelete
  5. ആദ്യമായാണ് കുട്ടനച്ചായന്റെ ബ്ലോഗിലൊരു കമന്റുന്നത്.. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇതിനെയൊക്കെയല്ലേ നൊസ്റ്റാൾജിയ എന്ന് വിളിക്കുന്നത്.
    സിമ്പ്ലി കിടിലൻ.. :)

    ReplyDelete