Tuesday, January 4, 2011

െചാട്ടയിലെ ശീലം

"ഹലോ, മിസ്റ്ററ് കുട്ടനല്ലെ"

"അതെ"

"േപാലീസ് സ്റ്റേഷനില് നിന്നാണ് വിളിക്കുന്നത്, മിസ്റ്ററ് പിള്ള താങ്കളുടെ സുഹൃത്താണോ"

"അല്ലല്ലൊ, എനിക്കങ്ങനെ ഒരാളെ പരിചയമേ ഇല്ല ..."

"േപടിക്കണ്ട, മിസ്റ്ററ് പിള്ള കുഴപ്പത്തിലൊന്നും അകപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് ചെറിയ ഒരു ആക്സിഡന്റ് പറ്റിയതാണ്, ആരെയെങ്കിലും അറിയിക്കണമോ എന്നു േചാദിച്ചപ്പോള് താങ്കളുടെ േപരു പറഞ്ഞു"

"ഒാ അത്രയയെ ഉള്ളോ എന്നാല് മിസ്റ്ററ് പിള്ളയെ ഞാന് അറിയും" <ചമ്മിയ ചിരി>

"എന്നാല് ---- അഡ്രസ്സില് വന്നാല് കാണാം"

വറ്ഷങ്ങള്ക്കു മുന്പുണ്ടായ ഒരു സംഭാഷണമാണ്. ചെറുപ്പത്തില്, േപാലീസിനെ കണ്ടാല് കച്ചിത്തുറുവിനടിയില് ഒളിച്ചിരുന്ന ഞാന് പെട്ടെന്നു േപാലീസ് സ്റ്റേഷനില് നിന്നും േഫാണ് വന്നപ്പോള് പഴയ ഓറ്മ്മയില് കച്ചിത്തുറു തപ്പി പോയി. അതാണ്, ആത്മാറ്ത്ഥ സുഹൃത്തും, സഹമുറിയനുമായിരുന്നവനെ അറിയുകയേ ഇല്ലെന്ന് ആണയിട്ടത്.

1 comment: