മണി മണി പോലെ മലയാളം പറയുന്ന സായിപ്പ്. പേര് Dr. Rodney F Moag; ഇദ്ദേഹം U.T Austin ലെ മലയാളം പ്രഫസ്സറ് ആയിരുന്നു.
Saturday, June 5, 2010
Wednesday, June 2, 2010
കരയുന്ന പെണ്ണുങ്ങള്‍
"ഇന്ത്യയില്‍ നിന്നും ഞാന്‍ പെണ്ണ് കേട്ടില്ല"
ആറു വയസ്സുകാരന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയ്ക്ക് കാലാന്തരേ ചില പരിണാമങ്ങള്‍ വന്നിട്ടുണ്ട്. എഴുപതുകളുടെ ആദ്യം കുടിയേറി വന്ന ഇന്ത്യക്കാര്‍, "ദൈവമേ ദൈവഭയമുള്ള തറവാട്ടില്‍ പിറന്ന ഒരു കുട്ടിയെ/കുട്ടനെ എന്റെ മോന്/മോള്‍ക്ക് കിട്ടണേ" എന്നായിരുന്നു. പിന്നീടത് "അമേരിക്കകാരി/കാരന്‍ ആയാലും കുഴപ്പമില്ല പക്ഷെ വെള്ളക്കരനാകനെ" എന്നായി. ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്.
ഇപ്പറഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ വീട്ടിലും നടക്കുന്നുണ്ട്. മലയോളം ആഗ്രഹിച്ചാല്‍ അല്ലെ കുന്നോളം കിട്ടൂ. അത് കൊണ്ട് ഞങ്ങള്‍ എഴുപതുകളിലെ മാതാപിതാക്കള്‍ പോലെ തറവാട്ട്‌കാരിയായ ഒരു കൊച്ചിന് വേണ്ടിയാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടുന്നുണ്ടോന്നു ഇടയ്ക്കിടക്ക് ടെസ്റ്റ് ചെയ്യുന്നുമുണ്ട്. അത്തരം ഒരു ടെസ്റ്റ് അമ്പേ പരാജയപെട്ടതാണ് സീന്‍
"എന്താടാ ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക് കൊഴപ്പം" ചെക്കന്റെ അമ്മയ്ക്ക് ദേഷ്യം വന്നു.
"കൊഴപ്പമോ?, എപ്പഴും കരഞ്ഞോണ്ട് ഇരിക്കുന്ന പെണ്ണുങ്ങളാണ് ഇന്ത്യയില്‍. ഇന്ത്യന്‍ ഷോ യില്‍ ഞാന്‍ കാണുന്നതല്ലേ " ചെക്കന്‍ നയം വ്യക്തമാക്കി
ഓഹോ അതാണ് കാര്യം. മലയാളം പഠിപ്പിക്കാന്‍ മലയാളം സീരിയല്‍ കാണിച്ചാല്‍ മതിയെന്ന് വിചാരിച്ച ഞങ്ങളുടെ ബുദ്ധിയെ വേണം പറയാന്‍ ... നിറുത്തി സീരിയല്‍ കാഴ്ച നിറുത്തി
Subscribe to:
Posts (Atom)