"ജയേട്ടനു നെഞ്ചു വേദന, ആശുപത്രിയില് െകാണ്ടു േപാകുവാ .. 911 വിളിച്ചു ആംബുലന്സൊക്കെ വന്നിട്ടുണ്ട് "
രാത്രി പത്തിനു പരിഭ്രമത്തോടെ ജയന്റെ ഭാര്യ വിളിച്ചു. മറിച്ചൊന്നും പറയുന്നതിനു മുന്പ് േഫാണ് കട്ട് ചെയ്തു. ഒരു വയസ്സുള്ള േമാനും, അമേരിക്കയില് വന്നിട്ടധികമാകാത്ത ഭാര്യയും ഉള്ള ജയനു സഹായം വേണമെന്നുറപ്പുള്ളതു െകാണ്ട്, വണ്ടിയെടുത്തിറങ്ങി. കുട്ടികളില്ലാത്ത ഒരു സുഹൃത്തിനെ ഭാര്യയുമായി േഹാസ്പിറ്റലില് എത്താന് ഏറ്പ്പാടാക്കുകയും ചെയ്തു.
ഡ്രൈവ് ചെയ്യുമ്പോള്, വെറും, ഇരുപത്താറ് വയസ്സുള്ള ഒരു മനുഷ്യന് ഹാറ്ട്ട് അറ്റാക് വരുന്നതെങ്ങനെ എന്നുള്ള ആലോചനയിലായിരുന്നു. അവിചാരിതമായി ജയനെ പരിചയപ്പെട്ടതും, വയസ്സിനു വളരെ ഇളയതായിട്ടും; ബാച്ചിലറായിരുന്നിട്ടും ഞങ്ങള് കിഴവന്മാരുടെ സെറ്റില് ജയന് ഉള്പ്പെട്ടതും. അവന് കല്യാണം കഴിച്ചു തിരിച്ചു വന്നതുമെല്ലാം അറിയാതെ ഓറ്ത്തുപോയി. താനില്ലാതായാല് തന്റെ കുടുമ്പത്തിനെന്തു വരുമെന്നുള്ള ചിന്തയില് ആലോചനയെത്തിയപ്പോള്, എയ് കുഴപ്പമൊന്നും കാണാന് സാദ്ധ്യതയില്ലെന്ന നിഗമനത്തിലെത്താന് ശ്രമിച്ചു.
ഒരു മണിക്കൂറെടുത്തു േഹാസ്പിറ്റലിലെത്താന്. ഏറ്പ്പാടാക്കിയ സുഹൃത്തും ഭാര്യയും അവിടെ എത്തിയിട്ടുണ്ട്.
"ആളെ കണ്ടോ" ഞാന് േചാദിച്ചു.
"ഇല്ല, എമേറ്ജന്സി റുമില് അന്വേഷിച്ചു, അവറ്ക്കൊരു പിടിയുമില്ല" സുഹൃത്തു പറഞ്ഞു.
"വാ നമുക്കൊന്നുകൂടെ അന്വേഷിക്കാം"
ജയന്റെ ലാസ്റ്റ് നെയിമെന്തോ, പുളിയറക്കോണകം എന്നൊ മറ്റോ ആണ്. ഫസ്റ്റ് നെയിം ന്യൂമറോളജി അനുസരിച്ചു JAIAN എന്നൊ മറ്റോ ആണെന്നന്നാ അറിഞ്ഞത്. ആളെ എമറ്ജന്സി റൂമിലെ കമ്പ്യൂട്ടറില് കണ്ടു പിടിക്കാന് കുറെ താമസമെടുത്തു.
"അവറ് വന്നിട്ടു തിരിച്ചു േപായല്ലോ" േനഴ്സു പറഞ്ഞു.
"േങ .."!!
ജയന്റെ ഭാര്യയെ േഫാണില് വിളിച്ചു.
"അതെയ് കുട്ടേട്ടാ, ഞങ്ങളെ തിരിച്ചയച്ചു, കുഴപ്പമൊന്നുമില്ല, വിളിച്ചു പറയാന് മറന്നു േപായി, സോറി"
ജയ ഭാര്യയുടെ സ്വരത്തില് സന്തോഷം. േങ, മൂന്നു മണിക്കൂറില് മാറിയ ഹാറ്ട്ട അറ്റക്കോ?
"അതെയ്, ഞങ്ങളാ വഴി വരാം, പാതിരാത്രി കഴിഞ്ഞു ഇച്ചിരി കാപ്പിയിട്" ജയന്റെ വീട്ടിലേയ്്ക്കായി അടുത്ത യാത്ര.
വീട്ടില് ചെന്നപ്പോള്, കഥാനായകന് േസാഫയില് ഇളിഭ്യ ചിരിയുമായി ഇരിക്കുന്നു.
"േഡാക്ടറെ കണ്ടില്ലെ"
"കണ്ടു"
"എന്നിട്ട്"
"എന്നിട്ടെന്താക്കാനാ, ഇകെജി എടുത്തു, ബ്ലഡ് ഗ്യാസ് ലെവല് ചെക് ചെയ്തു, ഹാറ്ട്ടറ്റാക്കല്ല"
"അപ്പോ നെഞ്ചു വേദന വന്നതോ"
"അതു ഗ്യാസായിരുന്നു, വീട്ടില് ചെന്നൊരു വളി വിട്ടാല് മാറിക്കോളുമെന്നു പറഞ്ഞു"
തികട്ടി വന്ന ദേഷ്യം ഒരു കണക്കിനു തടുത്തു നിറുത്തി.
സംഭവം നടന്നിട്ട്, ഇപ്പോ മൂന്നു െകാല്ലം കഴിഞ്ഞു. അതിനു ശേഷം ജയനു രണ്ടറ്റാക്കു കൂടി വന്നു. ഇപ്പോള്, കഴുത്തിലെവിടെയൊ ഒരു മുഴ ക്യാന്സറാണെന്ന സംശയത്തില് അമേരിക്കയില് തെക്കു വടക്കു ഡോക്ടറ്മാരെക്കണ്ടു നടക്കുന്നു. പാവം അവന്റെ ഭാര്യയും കൊച്ചും.