Showing posts with label സ്വപ്നങ്ങള്‍. Show all posts
Showing posts with label സ്വപ്നങ്ങള്‍. Show all posts

Wednesday, August 18, 2010

പഴുത്തിലയുടെ വിലാപങ്ങള്‍

"ഹോ അവര്‍ക്കൊന്നും അത്രയ്ക്ക് സന്തോഷം കാണില്ലായിരിക്കും അല്ലെ .....?"

ഇണക്കുരിവകളെ പോലെ, വിവാഹം കഴിഞ്ഞിട്ടധികം കലമായിട്ടില്ലാത്ത ഒരു യുവ മിഥുനങ്ങള്‍ കയ് കോര്‍ത്ത്‌ പിടിച്ചു നടന്നു പോകുന്ന കണ്ടു വാമ ഭാഗം ചോദിച്ച ചോദ്യമാണിത്.

"എന്ത് സന്തോഷം, കുട്ടികള്‍ ഇല്ലാത്ത കുടുംബ ജീവിതത്തിനു വലിയ സന്തോഷം ഒന്നും ഇല്ല"

കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന ധ്വനി എന്റെ ഉത്തരതിനുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.

"ഹും .. ഒന്നുമില്ലേലും, അവര്‍ക്ക് രാത്രി മുഴുവന്‍ സുഖമായി ഉറങ്ങരുതോ .?."

എന്റെ ഒക്കത്തിരിക്കുന്ന മോളെയും, അവളുടെ കയ്യില്‍ തൂങ്ങി മറിയുന്ന മോനെയും ക്രുദ്ധയായി നോക്കി അവള്‍ ചോദിച്ചു.

എല്ലാം മറന്നു സുഖമായി പുതച്ചു മൂടി കിടന്നുറങ്ങുന്ന ഒരു നല്ല നാള്‍ വരുമായിരിക്കും ... അപ്പോള്‍ മൂക്കില്‍ പഞ്ഞിയും കാണും. ... ഹും

Friday, November 13, 2009

മിഡ് ലൈഫ്‌ ക്രൈസിസ്‌

ഇപ്പൊ ഇപ്പൊ കാണുന്ന സ്വപ്നങ്ങള്‍ക്കൊക്കെ ഒരു ഇക്കിളിച്ചുവ. സ്വിറ്സേര്‍ലാന്റില്‍ ക്കൂടി തുറന്ന കാറില്‍ മദാലസയായ ഒരു മദാമ്മയെ കൊണ്ട് സ്പീഡില്‍ ഓടിച്ചു പോകുന്നു. രണ്ടു പേരും ഒരേ കോണ്‍ ഐസ്‌ മുഖാമുഖം ഇരുന്നു കടിച്ചു തിന്നുന്നു .... രണ്ടു പേരും ഒരു വെള്ള ബെഞ്ചില്‍;ഒരു കമ്പളി പുതപ്പു പുതച്ചിരുന്നു (രണ്ടുപേര്‍ക്കും കൂടി ഒരു കമ്പിളി) സോറ പറയുന്നു .... അങ്ങനെ പോകുന്നു സ്വപ്നങ്ങള്‍. പ്രായം മുപ്പത്‌ അഞ്ചേ ആയുള്ളൂ, അപ്പോഴേക്കും തുടങ്ങിയോ മിഡ് ലൈഫ് ക്രൈസിസ്.

പൊതുവേ ഒരു "സൌണ്ട് സ്ലീപ്‌" (കൂര്‍ക്കം വലി, പല്ല് കടി, കീഴ ശ്വാസം വിടല്‍) കാരനായ്‌ ഞാന്‍ അടുത്തകാലത്തായി ഡയലൊഗ് കൂടെ മിക്സ്‌ ചെയ്തു സ്വപ്നം കാണാന്‍ തുടങ്ങിയതോടെ ഉറക്കം തടസ്സപ്പെടുന്നു എന്നു വാമഭാഗം കംപ്ളെയിന്റ് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇന്ന് രാവിലെ പല്ല് തേക്കാന്‍ ബ്രഷ് എടുത്തു പിടിച്ചു വാമ ഭാഗം കണ്ണുകളെ ഈറനണിയിച്ചു പ്രേമ പുരസരം പറയുന്നു.

"എന്നോടുള്ള ഇഷ്ടമൊക്കെ പോയി എന്നാ ഞാന്‍ വിചാരിച്ചേ .. ചേട്ടന്‍ ഇന്നലെ ഉറക്കത്തില് എന്റെ പേര് ഉറക്കെ വിളിക്കുന്ന കേട്ടു ... അത്രക്കിഷ്ടമാണോ എന്നോട് ...."

അപ്പോള്‍ കരഞ്ഞു പോയത് ഞാനാണ്. ദൈവം കാത്തു ..