Showing posts with label തത്വചിന്ത. Show all posts
Showing posts with label തത്വചിന്ത. Show all posts

Sunday, January 2, 2011

സംപൂറ്ണ്ണന്

സ്ത്രീ പൂറ്ണ്ണതയിലെത്തുന്നത് അവള് മാതാവാകുമ്പോഴാണ്.

എന്നാല് പുരുഷന്റെ പൂറ്ണ്ണതയിലേയ്ക്കുള്ള പ്രയാണത്തിന് വിവിധ അവസ്ഥാന്തരങ്ങള് അവശ്യമാണ്. മാതാവിന്റെ സ്നേഹം, സഹോദരിയുടെ, കാമുകിയുടെ, ഭാര്യയുടെ, മകളുടെ സ്നേഹം പല കാലഘട്ടങ്ങളിലായി അവന് അനുഭവിച്ചിരിക്കണം. എന്നാല് എല്ലാ പുരുഷനും ഇതു സാദ്ധ്യമായെന്നു വരില്ല.

പിന്നെ ഒരു കുറുക്കു വഴി, ഭാര്യയെ അമ്മയായും, സഹോദരിയായും, കാമുകി ആയും, മകളായും അനുഭവിക്കാന് പഠിക്കുകയെന്നതാണ്. സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്, ഈ ബഹുമുഖ വ്യക്തിത്വങ്ങള് അലിയിച്ചാണ്. അവസരത്തിനനുസരിച്ച് ആ മിശ്രിതത്തില് നിന്നും, ആവശ്യമായവ േവറ്തിരിച്ചെടുക്കാനുള്ള കഴിവ് പുരുഷന് ആറ്ജ്ജിക്കുന്നിടത്താണ് ആ പഠനം അവസാനിക്കുക.

ഞാന് പഠിച്ചു െകാണ്ടിരിക്കുന്നു ....