Showing posts with label നറ്മ്മം. Show all posts
Showing posts with label നറ്മ്മം. Show all posts

Wednesday, January 5, 2011

അമ്മായമ്മയ്ക് സ്നേഹപൂറ്വ്വം

പ്രിയപ്പെട്ട മമ്മി,

ഹാപ്പി ന്യൂ യിയറ്. സുഖമെന്നു കരുതുന്നു.

ഞാന് അയച്ച പപ്പടക്കെട്ട് കിട്ടിക്കാണും എന്നു കരുതുന്നു. അമേരിക്കയില് കിട്ടാത്ത സാധനമല്ല പപ്പടം എന്നു തെളിയിക്കാനാണ് അതു പാഴ്സലായി അയച്ചു തന്നത്. ഇനിയെങ്കിലും, ബന്ധുക്കള്, സുഹൃത്തുക്കള് ആരെങ്കിലും അമേരിക്കയിലേയ്ക്കുു വരുമ്പോള് അവരെ പപ്പടം ചുമപ്പിച്ച് ബുദ്ധിമുട്ടിക്കരുത്.

നിറുത്തുന്നു
എന്നു
കുട്ടന്.

Wednesday, August 18, 2010

പഴുത്തിലയുടെ വിലാപങ്ങള്‍

"ഹോ അവര്‍ക്കൊന്നും അത്രയ്ക്ക് സന്തോഷം കാണില്ലായിരിക്കും അല്ലെ .....?"

ഇണക്കുരിവകളെ പോലെ, വിവാഹം കഴിഞ്ഞിട്ടധികം കലമായിട്ടില്ലാത്ത ഒരു യുവ മിഥുനങ്ങള്‍ കയ് കോര്‍ത്ത്‌ പിടിച്ചു നടന്നു പോകുന്ന കണ്ടു വാമ ഭാഗം ചോദിച്ച ചോദ്യമാണിത്.

"എന്ത് സന്തോഷം, കുട്ടികള്‍ ഇല്ലാത്ത കുടുംബ ജീവിതത്തിനു വലിയ സന്തോഷം ഒന്നും ഇല്ല"

കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന ധ്വനി എന്റെ ഉത്തരതിനുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.

"ഹും .. ഒന്നുമില്ലേലും, അവര്‍ക്ക് രാത്രി മുഴുവന്‍ സുഖമായി ഉറങ്ങരുതോ .?."

എന്റെ ഒക്കത്തിരിക്കുന്ന മോളെയും, അവളുടെ കയ്യില്‍ തൂങ്ങി മറിയുന്ന മോനെയും ക്രുദ്ധയായി നോക്കി അവള്‍ ചോദിച്ചു.

എല്ലാം മറന്നു സുഖമായി പുതച്ചു മൂടി കിടന്നുറങ്ങുന്ന ഒരു നല്ല നാള്‍ വരുമായിരിക്കും ... അപ്പോള്‍ മൂക്കില്‍ പഞ്ഞിയും കാണും. ... ഹും

Wednesday, June 2, 2010

കരയുന്ന പെണ്ണുങ്ങള്‍

"ഇന്ത്യയില്‍ നിന്നും ഞാന്‍ പെണ്ണ് കേട്ടില്ല"

ആറു വയസ്സുകാരന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍  മാതാപിതാക്കളുടെ പ്രാര്‍ത്ഥനയ്ക്ക് കാലാന്തരേ ചില പരിണാമങ്ങള്‍ വന്നിട്ടുണ്ട്. എഴുപതുകളുടെ ആദ്യം കുടിയേറി വന്ന ഇന്ത്യക്കാര്‍, "ദൈവമേ ദൈവഭയമുള്ള തറവാട്ടില്‍ പിറന്ന ഒരു കുട്ടിയെ/കുട്ടനെ എന്റെ മോന്/മോള്‍ക്ക്‌ കിട്ടണേ" എന്നായിരുന്നു. പിന്നീടത്‌ "അമേരിക്കകാരി/കാരന്‍ ആയാലും കുഴപ്പമില്ല പക്ഷെ വെള്ളക്കരനാകനെ" എന്നായി. ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്. 

ഇപ്പറഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ വീട്ടിലും നടക്കുന്നുണ്ട്. മലയോളം ആഗ്രഹിച്ചാല്‍ അല്ലെ കുന്നോളം കിട്ടൂ. അത് കൊണ്ട് ഞങ്ങള്‍ എഴുപതുകളിലെ മാതാപിതാക്കള്‍ പോലെ തറവാട്ട്‌കാരിയായ ഒരു കൊച്ചിന് വേണ്ടിയാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടുന്നുണ്ടോന്നു ഇടയ്ക്കിടക്ക് ടെസ്റ്റ്‌ ചെയ്യുന്നുമുണ്ട്. അത്തരം ഒരു ടെസ്റ്റ്‌ അമ്പേ പരാജയപെട്ടതാണ് സീന്‍ 

"എന്താടാ ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക്‌ കൊഴപ്പം" ചെക്കന്റെ അമ്മയ്ക്ക് ദേഷ്യം വന്നു.

"കൊഴപ്പമോ?, എപ്പഴും കരഞ്ഞോണ്ട് ഇരിക്കുന്ന പെണ്ണുങ്ങളാണ് ഇന്ത്യയില്‍. ഇന്ത്യന്‍ ഷോ യില്‍ ഞാന്‍ കാണുന്നതല്ലേ " ചെക്കന്‍ നയം വ്യക്തമാക്കി 

ഓഹോ അതാണ് കാര്യം. മലയാളം പഠിപ്പിക്കാന്‍ മലയാളം സീരിയല്‍ കാണിച്ചാല്‍ മതിയെന്ന് വിചാരിച്ച ഞങ്ങളുടെ ബുദ്ധിയെ വേണം പറയാന്‍ ... നിറുത്തി സീരിയല്‍ കാഴ്ച നിറുത്തി 

Friday, May 28, 2010

അമാനുഷിക കഴിവുള്ള കുട്ടി

മക്കളുടെ കഴിവുകള് പ്രദറ്ശിപ്പിക്കാന് മത്സരിക്കുന്ന ഒരു സുഹൃത് വലയത്തിലാണ് ഇന്നു ഞാന്. ശരിയാണ്, കുട്ടികളുടെ കഴിവുകള് പ്രോത്സാഹിപ്പിക്കണം. എന്നാല് ആഴ്ചയിലോ,  മാസത്തിലോ   സുഹൃത്തുക്കള് ഒത്തു കൂടുമ്പോള്‌, കഴിവു പ്രദറ്ശനം മാത്രമായാല് ബോറടിക്കും.

സ്വന്തം വീട്ടിലെ കക്കൂസില് പോണെങ്കില് പോലും ജി.പി.എസ് ഉപയോഗിക്കുന്ന അച്ഛന്റെ മകന്, ലോകത്തെവിടെയുള്ള രാജ്യവും മാപ്പില് നോക്കി പറയും. മൂന്നക്കം വരെയുള്ള സംഖ്യ വരെ മനക്കണക്കില് പറയുന്ന ഏഴു വയസ്സുകാരന്; അവനപ്പിയിട്ടാല് കഴുകണമെങ്കില് അവന്റമ്മ വരണം. എട്ടു വയസ്സായിട്ടും കൈകുടി നിറുത്താത്തവന് Procrastination ന്റെ സ്പെല്ലിങ്ങൊക്കെ മണി മണിയായി പറയും.

തല്ലിപ്പഴുപ്പിച്ചും, ഞെക്കിപ്പീച്ചിയും പിള്ളേരെക്കോണ്ടിത്തരണ പണി ചെയ്യിപ്പിക്കുന്ന എന്റെ സുഹൃത്തുക്കളെ കാണുമ്പോള്, സഹതാപം തോനന്നും.

അമാനുഷിക കഴിവുകളൊന്നും പ്രദറ്ശിപ്പിച്ചു തുടങ്ങിയിട്ടില്ലാത്ത എന്റെ മകന്റെ കഴിവുകേടില് അവന്റമ്മയ്ക്കു വിഷമം തോന്നിയെങ്കില് സ്വാഭാവികം.

"ദേ ഓരൊരുത്തറ് അവരുടെ മക്കളെ പഠിപ്പിച്ചു വലിയവരാക്കുമ്പോള്, നിങ്ങളിവിടെ വളിക്കഥകളും പറഞ്ഞോണ്ടിരുന്നോ"

{വളിക്കഥകളെന്നു അവള് പറഞ്ഞത് ഫാറ്ട് ജോക്സ് (Fart Jokes) എന്നു തറ്ജ്ജിമ ചെയ്തു വായിക്കുക. }

അങ്ങനെ മകനെകൊണ്ട് ഒരു ഷോ   ചെയ്യിക്കണമെന്ന പൊതു തത്വം അംഗീകരിക്കപ്പെട്ടു. മാപ്പു നോട്ടം, കണക്കു കൂട്ടല്, കേട്ടെഴുത്ത് തുടങ്ങിയ കലാപരിപാടികളില് പ്രാവീണ്യം തെളിയച്ചെവറ് ഉള്ള സ്ഥിഥിയ്ക്ക്, അധികം കോമ്പറ്റീഷന് ഇല്ലാത്ത ഇനമായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു.

* * * * * * * * * * * * * * * *

ഇവിടെ ചില സായിപ്പന്മാറ് അത്താഴത്തിനു മുന്പ്, വീട്ടിലെ മൂത്ത കുട്ടിയെകൊണ്ട് ഗ്രേയ്സ് പറയിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ഒരു ചെറിയ പ്രാറ്ത്ഥന. ദൈവമേ ഈ പുഴുങ്ങി വെച്ചിരിക്കുന്നതും, വെട്ടി അരിഞ്ഞ് ഉപ്പു തളിച്ചിട്ടിരിക്കുന്ന ചവറെല്ലാം തന്ന അങ്ങേയ്ക്കു നന്ദി; എന്ന ലൈനിലുള്ള ഒരു പ്രാറ്ത്ഥന. ഇതല്പം പരിഷ്കരിച്ച്, ലോക നന്മയ്ക്കു വേണ്ടിയുള്ള ഒരു പ്രാറ്ത്ഥനയും തിരുകി കയറ്റി, ഏതു മതസ്ഥറ്ക്കും സ്വീകാര്യമായ രീതിയിലുള്ള അവതരണവും, കസ്റ്റമൈസ് ചെയ്തു മകനെ പഠിപ്പിച്ചു.

"അതു മതി, അതു മതി ...  ", മകന്റമ്മയ്ക്കു വളരെ സന്തോഷം. മാത്രമല്ല; നിങ്ങളുടെ മക്കളൊക്കെ വലിയ ബുദധിമാന്മാരായിരിക്കാം, എന്നാല് എന്റെ മകനാണ്, ദൈവഭയം, അനുകമ്പ,  മുതലായ മാനുഷികഗുണങ്ങള് നിറഞ്ഞവന് എന്നൊരു "എളിമയും" ഇതില് ഫിറ്റ് ചെയ്യാന് പറ്റും.

 

* * * * * * * *

ചില മലയാളി, ഇന്ധ്യക്കാറ് സുഹൃത്തുക്കളുടെ കൂട്ടായ്മയില് ഈ ഗ്രേയ്സ് പ്രയോഗം ഏറ്റു. ഞാനും ഭാര്യയും എളിമകൊണ്ട് ഞെളിഞ്ഞു.

അങ്ങനെയിരിക്കെ ഒരു അമേരിക്കന് സായിപ്പു സുഹൃത്തിന്റെ വീട്ടില് അത്താഴത്തിനു ക്ഷണിച്ചു. സുഹൃത്തിന്േ പ്രായം ചെന്നാ മാതാപിതാക്കളും അന്നവിടെയുണ്ടായിരുന്നു.  കാറ്ന്നോരു മിന്നാരത്തിലെ തിലകനെ പോലെൊരു കരിംഭൂതം. കണ്ടാലറിയാം ഒരു മുരടന്. സാധാരണ ചുമ്മാ ചിരിച്ചു തമാശ പറഞ്ഞിരുന്ന സുഹൃത്തിനും ഒരു മുറുക്കം. കരിംഭൂതമുള്ളതു കൊണ്ടാടെയ് ഞാന് ഇതു പോലെ പെരുമാറുന്നതെന്നു രണ്ടു തവണ അവന് സ്വകാര്യമായി വന്നു ക്ഷമാപണം നടത്തിപ്പോയി.  അപ്പുറത്തെ മുറിയില് ഞങ്ങളുടെ മക്കള് വീഡിയോ   ഗെയിം കളിക്കുന്നു. അവിടെ നിന്നുയരുന്ന കോലാഹലങ്ങള്, കാറ്ന്നോരെ അലോസരപ്പെടുത്തുന്നുണ്ട്. മുഖം വിവറ്ണ്ണമാകുന്നതും, മീശ വിറയ്ക്കുന്നതൊക്കെയും നമുക്കു കാണാം. അന്തരീക്ഷം മൊത്തം  ഒരു കടുപ്പം, എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടി വീട്ടില്പ്പോയാല് മതിെയന്നായി.

ഭക്ഷണത്തിനു സമയമായി, എല്ലാവരും മേശയ്ക്കുരു വശവുമിരുന്നു. ബാപ്റ്റിസ്റ്റ് പാസ്റ്ററായ സുഹൃത്തിന്റെ അച്ഛന് കൊച്ചു മകനോട് ഗ്രേയ്സ് പറയാനാവശ്യപ്പെട്ടു. ആ ആറു വയസ്സുകാരന് ഒടക്കു റോളിലാണ്, എന്റെ മകനും അവനും ചേറ്ന്നു വീ കളിച്ചോണ്ടിരുന്നടത്തു നിന്നു നിറ്ബന്ധിച്ചു വിളിച്ചു കൊണ്ടു വന്നതിലുള്ള പ്രതിഷേധം. അനു നയിപ്പിക്കാനുള്ള അവന്റെ മാതാപിതാക്കളുടെ ശ്രമം വിഫലമായതോടെ സുഹൃത്ത് ഗ്രേയസ് പറയാനായി തുനിഞ്ഞു.

"എന്റെ മോന് പറയും" .. ഭാര്യ എളിമ നിറഞ്ഞ സ്വരത്തില് ഓഫറ് മുന്നോട്ടു വച്ചു.

"മോനേ കുട്ടാ ഗ്രേയ്സ് പറയൂ" ...

മകന് എതിറ്പ്പോന്നും പറഞ്ഞില്ല. കണ്ണുകളടച്ച് കൈകള് കൂപ്പി, തല കുനിച്ചു അവന് പ്രാറ്ത്ഥിച്ചു.

"Trick or treat smell my feat, give me something good to eat"

ഞാന് ചിരിയടക്കി തലയുയറ്ത്തി നോക്കുമ്പോള്‌, ചിരിയടക്കാന് പണിപ്പെടുന്ന സുഹൃത്തിനെയാണ് കണ്ടത്. കരിംഭൂതം ഗൌരവത്തിലിരിക്കുകയാണെ, പക്ഷെ ഒരു ചെറിയ ചിരി ഊറി വരുന്നത് നമുക്കു കാണാം. ചുരുങ്ങിയ സമയത്തിനുള്ളില് എല്ലാവരും പൊട്ടി ചിരിച്ചു പോയി, മഞ്ഞുരുകി; ഭക്ഷണ സമയം വളരെ ആനന്ദകരമായിരുന്നു.

െന്നു മനസ്സിലായി എന്റെ മോനും അതി മാനുഷന് തന്നെ.

 

 

 

 

Monday, February 22, 2010

ഒരു പിതാവിന്റ ചാരിതാറ്ത്ഥ്യം

അപ് സെല്ലിങ് എന്നത്, സെയില്സ്മാന്റെ വജ്രായുധമാണ്. ഉദാ: പിസ്സ മേടിക്കുന്നു, അവന് ബ്രെഡ് സ്റ്റിക്സും നമ്മളെ കെട്ടിയേപ്പിക്കും. ടി.വി വാങ്ങിയാല് അതിന്റെ കൂടെ വാറന്റി. എന്തിനേറെ പെട്രോള്‌ അടിക്കാന് ചെന്നാല് കൂടെ കാറ് വാഷോ, ഓയില് ചേഞ്ചോ നമ്മളെക്കോണ്ടു ചെയ്യിച്ചു കളയാന് ശ്രമിക്കും. നാമറിയാതെ നമ്മളെക്കൊണ്ടു നമുക്കു വേണ്ടാത്ത സാധനങ്ങള് മേടിപ്പിക്കുന്ന ഈ എം.ബി.എ ടെക്നിക്ക് അരോചകമായി തീറ്ന്നിരിക്കുന്നു.

വൈദ്യ രംഗവും മോശമല്ല, അവിടെയും ഉണ്ട് അപ് സെല്ലിങ്. AMA, FDA, CDC, ആ സ്റ്റഡി, മറ്റേ സ്റ്റഡി നിഷ്ക്കറ്ഷിക്കുന്നവ; എന്ന രീതിയില് അവതരിപ്പിക്കുമ്പോള്‌, "ആണോ ... എന്നാല് ൈഎക്കൂട്ടൊന്നെനിക്കും" എന്നു നമ്മള് പറഞ്ഞു പോകും.

മകനുണ്ടായപ്പോള്‌ നഴ്സ് ചോദിച്ചു,

"കുഞ്ഞിന് സറ്ക്കംസിഷന് ചെയ്യുന്നോ, ചെറിയ പ്രൊസീഡ്യറ് ആണ്, ഭാവിയില് യൂറിനറി ഇന്ഫെക്ഷനൊന്നും ഉണ്ടാകാതെ സഹായിക്കും"

"വേണ്ടാ" ബെസ്റ്റ് ബൈയിലെ സെയില്സ്മാനോടുപയോഗിക്കുന്ന അതേ മനസ്ഥിഥിയോടെ ഞാന് പറഞ്ഞു.

"വേണ്ടെങ്കി വേണ്ടാ .. കുടുംമ്പത്ത് ഈ പരിപാടി പതിവുണ്ടോ"

"അതെനിക്കറിയില്ല, എനിക്കും അനിയന്മാറ്ക്കും ചെയ്തിട്ടില്ല" ഞാന് അല്പം ചമ്മലോടെ പറഞ്ഞു.

"എന്നാല് വേണ്ടി വരില്ല, കൂടുമ്പത്ത് ആറ്ക്കും ചെയ്യാത്ത സ്ഥിഥിയ്ക് പുതിയ കീഴ്വഴക്കങ്ങള് ഉണ്ടാക്കണ്ട"

നെഴ്സമ്മ ഒന്നു നിറുത്തി മുഖത്ത് കൃസിതി നിറച്ച് തുടറ്ന്നു.

"ഒരു കണക്കിനു നല്ലതാ, പയ്യന് വലുതാകുമ്പോള്‌ വത്യസ്തമായ 'ആ' ഒന്നു കാണാനെങ്കിലും പെണ്കുട്ടികള് അറിഞ്ഞ് അടുത്തു കൂടും, ചെറുക്കനു "ആ" വിഭാഗത്തില് നല്ല ഭാഗ്യം ലഭിക്കും ... "

'മുഖമില്ലാത്തവരുടെ' ഇടയില് 'പൂറ്ണ്ണ മുഖത്തോടെ' മകന് വളരുന്നത് ആലോചിച്ച് ഞാന് പുളകം കൊണ്ടു. മകനു ഭാസുരമായ സെക്സ് ലൈഫ് നേടിക്കോടുത്ത ചാരിതാറ്ത്ഥ്യത്തോടെ ഞാന് കിടന്നുറങ്ങി.

ഒന്നുമല്ലേലും, നമുക്കു സാധിക്കാത്തത് മക്കളിലൂടെ നേടുയെടുക്കുകയെന്നുള്ളതല്ലെ എല്ലാ മാതാ പിതാക്കളുടെയും ലക്ഷ്യം !!!


Thursday, February 18, 2010

അജ്ഞത

അജ്ഞതയില് ജീവിക്കുന്നതിന്റെ സുഖം ഭാര്യോടു ചോദിക്കണം

"ചേട്ടാ .. എന്റെ ഈമേയിലിന്റെ പാസ്വേറ്ഡ് എന്താ"

....

"ചേട്ടാ ... എന്റെ എ.ടി.എം പാസ്സ്വേറ്ഡ് എന്താ"

....

"ചേട്ടാ .... എന്റെ സോഷ്യല് സെക്ക്യൂരിറ്റി നമ്പറ് എന്താ"

......

"ചേട്ടാ ... നമ്മുടെ കാറ് ഫോറ്ഡ് അക്കോറ്ഡ് അല്ലേ"

.....

"ചേട്ടാ .. എന്റെ പാസ്സപ്പോറ്ട്ട് എവിടാ .."

....

"എന്റെ ഡിഗ്രീ സറ്ട്ടിഫിക്കറ്റ് കണ്ടോ"

....

ചില "ആവശ്യ" നിമിഷങ്ങളില് നമ്മുടെ ചോദ്യങ്ങള്ക്കുള്ള ഉത്തരം കോടെ നിങ്ങള് കേള്ക്കണം.

"ഡീ നിന്റ അവസാനത്തെ പിര്യഡ് എന്നായിരുന്നു"

"ആ .... എനിക്കറിയില്ല" ...

!!!!!

Thursday, December 3, 2009

മൊളസ്റ്റേഷന്

"തടി കൂടുന്നു ചേട്ടാ. ബി.എം.ൈഎ ഇന്ഡെക്സ് മുപ്പതു കടന്നു. മോറ്ബിഡ് ഒബീസ് ആകാന് ഇനി അധിക താമസമില്ല"

ഇതിപ്പോ എന്റെ വാമഭാഗം ഓറ്മ്മപ്പെടുത്തുന്നത് ആദ്യമായല്ല. കൂട്ടു കാരുടെ പഴയ കളിയാക്കലുകള് നിന്നു; ഇപ്പോള് ഒരു തരം ഭയം കലറ്ന്ന താക്കീതുകളായി മാറിയിരിക്കുന്നു.

"എനിക്കറിയാവുന്ന കര്യമാണ്, നാഴികയ്ക്കു നാല്പതു വട്ടം ഓറ്മ്മപ്പെടുത്തണമെന്നില്ല" എനിക്കു ദേഷ്യം വന്നു.

"ഇതുപോലെ അകാരണമായി തടി വെയ്ക്കുന്നവറ് കൊച്ചു നാളില് മൊളസ്റ്റ് ചെയ്യപ്പെട്ടിരിക്കുമെന്നൊരു പരീക്ഷണം തെളിയിച്ചിട്ടുണ്ട്. സത്യം പറ, നിങ്ങളെ ആരെങ്കിലും മൊളസ്റ്റ് ചെയ്തിട്ടുണ്ടോ" സ്വന്തം ഭറ്ത്താവിനെ തേജോവധം ചെയ്തിട്ടാണെങ്കിലും ശരി തടി കുറപ്പിച്ചിട്ടേ ഉള്ളൂ എന്നവള്ക്കു വാശി.

ഞാന്: "എന്റെ അറിവിലില്ല. പിന്നെ ഒരു പതിനഞ്ചു വയസ്സു തൊട്ടു സ്വയം മൊളസ്റ്റ് ചെയ്തിരുന്നു, ഇനി അതായിരിക്കുമോ കാരണം"

മുഖം കൂറ്പ്പിച്ചവള് എഴുന്നേറ്റു പോകുന്നത്, തത്കാലം രക്ഷപെട്ടെന്നൊരാശ്വാസത്തോടെ നൊക്കി ഞാന് ഇരുന്നു

Wednesday, December 2, 2009

ഈമെയില് ഫോറ്വേറ്ഡ് എറ്റിക്വറ്റ്

പരദൂഷണത്തിന്റെ ഡിജിറ്റല് പതിപ്പാണല്ലോ ഈമെയില് ഫോറ്വേറ്ഡുകള്. പരമ്പരാഗത പരദൂഷകരുടെ ചില നാട്ടു മര്യാദകളും നമ്മള് ഈ ഡിജിറ്റല് യുഗത്തില് പാലിച്ചാല് നന്നായിരിക്കും

ആദ്യമായി ...

ആറ്ക്കും ഈമെയിലുകള് ഫോറ്വേറ്ഡ് ചെയ്യാതിരിക്കുക. അഥവാ ചെയ്യുകയാണേല് വേറാറ്ക്കും അയച്ചു കൊടുക്കരുതെന്ന അടിക്കുറിപ്പോടെ ആവാം. നിങ്ങളുടെ ഈമെയില് റെസിപ്പന്സിനോടും ഇങ്ങനെ തന്നെ ചെയ്യാന് പറയുക.

തീറ്ന്നു.

Tuesday, December 1, 2009

പിയറ് പ്രെഷറ്

christmas.jpg


സായിപ്പന്മാറ്ക്കു പ്രാന്തു പിടിക്കണ സമയമാണ് ക്രിസ്ത്മസ് സീസണ്. വീട് ഇലുമിനേറ്റ് ചെയ്യുക വളരെ സാധാരണമാണ്. അയല്ക്കാരൊക്കെ തുടങ്ങിക്കഴിഞ്ഞു. എന്റെ മക്കളും അച്ഛാ നമ്മളെന്താ ലൈറ്റിടാത്തെന്നു ചോദിച്ചു ത്വൈരക്കേടു തുടങ്ങിയിട്ടുണ്ട്. ഈ വീടിന്റെ മണ്ടയ്ക്കൊക്കെ പെടച്ചു കയറാന്, ഈ നൂറു കിലോക്കാരനു വയ്യാ. എന്റെ പ്ളാന് ഏകദേശം മുകളില് കാണിച്ചിരിക്കുന്ന പടത്തിലേതാണ്. എങ്ങനെയുണ്ട് ...?!!!

Saturday, November 28, 2009

പുരുഷ മേധാവിത്വം

"ചേട്ടാ ഇതെങ്ങനെയുണ്ട് .."

ഒരടിപ്പോക്കമുള്ള ഒരു ചെരിപ്പുമിട്ടു വന്നിട്ട് പ്രിയ സഹധറ്മ്മിണി കുന്തക്കാലേല് തിരിഞ്ഞൊണ്ടു ചോദിച്ചു.

"നിനക്കിതിന്റെ പൊക്കത്തില് നിന്നും താഴേയ്ക്കു നോക്കുമ്പോള്‌ പേടിയാകില്ലേ ?". അവള് കേള്ക്കാനാഗ്രഹിച്ച ചോദ്യമല്ല ഞാന് ചോദിച്ചതെന്നു മുഖ ഭാവത്തില് നിന്നും മനസ്സിലായി.

"അതല്ല, എന്റെ വറ്ദ്ധിച്ച സെക്സ് അപ്പീല് നീ ശ്രദ്ധിച്ചില്ലേ". അവള് ചോദിച്ചു.

ശരിയാണ്, നിതംബ സൌന്ദര്യം കൂടിയിട്ടുണ്ട്. "ശരിയാ ട്ടോ കൂടിയിട്ടുണ്ട്" ഞാന് സമ്മതിച്ചു.

"ഇതു ഗൂച്ചിയാണ്, 540$ ന്റേതായിരുന്നു 300$ ന് കിട്ടി. ബ്ളാക് ഫ്രൈഡേ െസയിലായിരുന്നു".

നിതംബ ദറ്ശന നിറ്വൃതിയില് ലയിച്ചിരുന്ന ഞാന് ഒരു വെള്ളിടി പോലെയാണ് അത് കേട്ടത്.

"ഏ ... എത്രാ ...." ?

"ഇതു ഗൂച്ചിയാ ഇതില് കുറച്ചൊന്നും കിട്ടില്ല". സംഖ്യ പറയാതെ അവള് തന്ത്രപൂറ്വ്വം ഒഴിഞ്ഞുമാറി.

"ഡീ .. കശ്മലേ, ഗൂച്ചി പോലെ ഉള്ള കുത്തക കമ്പനികള് അവറ്ക്ക് പരസ്യത്തിനും മറ്റും ചിലവാകുന്ന ഓവറ് ഹെഡുകള് നമ്മളില് നിന്നുമീടാക്കുന്നത് കൊണ്ടാണ് ഇത്രയധികം കാശ്. അല്ലാതെ അതിന്റെ ഗുണനിലവാരവുമായി വിലയ്ക്ക് യാതൊരു ബന്ധവുമില്ല"

കോറ്പ്പറേറ്റുകള് തങ്ങളുടെ വില നിറ്ണ്ണയിക്കുന്നതിലെ സാമ്പത്തിക ശാസ്ത്രം വിവരിച്ച് ഒന്നു ഉത്ബോധിപ്പിക്കാന് ഒരു ശ്രമം ഞാന് നടത്തി നോക്കി.

"ഉം ഉം, കൊച്ചു വെളുപ്പാന്കാലത്തെഴുന്നേറ്റ് വരി നിന്ന് പെടാ വിലയ്ക് ൈഎ-ഫോണ് മേടിച്ചപ്പോളും, അതിന് പുതിയ മോഡലുകള് ഇറങ്ങുമ്പോള്‌ ഇറങ്ങുമ്പോള്‌ പോയി മേടിച്ചപ്പോളൂം. കഴിഞ്ഞ ആഴ്ച ഡ്രോയിഡ് ഫോണ് മേടിച്ചപ്പോഴും ഈ പാണ്ഢിത്യം ഉപയോഗിക്കുന്നതു കണ്ടില്ലല്ലോ .. എനിക്കും കൊച്ചുങ്ങള്ക്കും വല്ലതും മേടിക്കുമ്പോള് മാത്രം കുത്തകയായി, വാല്യൂ ഫോറ് മണി ആയി ... മണ്ണാങ്കട്ട"

"എടീ അത് .." ഞാന് പറയാന് വന്നത് മുഴുമിപ്പിക്കാന് സമ്മതിക്കാതെ അവള് തുടറ്ന്നു.

"നിങ്ങളെപ്പോലെ, മുടിയും ചീകാതെ, കൊച്ചു നിക്കറും ടീ ഷറ്ട്ടും ഇട്ട് പോകാവുന്ന ജോലി സ്ഥലമല്ല എന്റേത്. സ്ട്രിക്ട് ഫോറ്മ്മല്സ് ആണ്. മാത്രമല്ല, വല്ലപ്പോഴുമല്ലേ ഞാന് എനിക്കായി എന്തെങ്കിലും വാങ്ങുന്നുള്ളൂ."

പണി പാളിയെന്നെനിക്കു മനസ്സിലായി ..

"ആ പോട്ടെ നിന്റെയൊരിഷ്ടമല്ലേ .. അങ്ങനെ ആകട്ടെ. ഏതായാലും നീ തിരിഞ്ഞൊന്നു നിന്നേ, ആ മുന്നൂറു ഡോളറിന്റെ ചന്തി ഒന്നു കൂടെ കാണട്ടെ .."

തണുപ്പിക്കാന് ഒരു ശ്രമം എന്ന നിലയില് ഒരു തമാശ എറഞ്ഞു നോക്കി ... ഏറ്റില്ല.

"പോ അവിടുന്ന്. മനുഷ്യന്റെ എല്ലാ മൂഢും കളഞ്ഞു."

അവള് ഗൂച്ചി നിലത്തമറ്ത്തി ചവിട്ടി അകത്തേയ്ക്കു കയറിപ്പോയി.

Wednesday, November 25, 2009

താങ്ക്സ് ഗിവിംഗ്

"ഡാ ലോംഗ് വീക്കെന്റാ, നീ വരുന്നോ, കുടിച്ചു കുന്തം മറിയാം, വ്യാഴാഴ്ച തന്നെ ഇറങ്ങ്"

നാലു ദിവസം അവധി കിട്ടിയത് വിനയോഗിക്കാന് സുഹൃത്തിന്റെ പ്ളാന്, ഫോണിലൂടെ സ്നേഹനിറ്ഭരമായ ക്ഷണം

"വ്യാഴാഴ്ച എന്തായാലും പറ്റില്ല, നീ ഇങ്ങോട്ടിറങ്ങ്, ഞാന് ടറ്ക്കിയടങ്ങിയ ഒരു ഫുള്‌ താങ്കസ് ഗിവിംഗ് ഡിന്നറ് തരാം"

"ോ അത് ഞാനോറ്ത്തില്ല, കുഞ്ഞുനാളിലേയുള്ള ശീലമല്ലേ താങ്കസ് ഗിവിംഗൊക്കെ ആഘോഷിക്കുന്നത്. നാട്ടിലായിരുന്നപ്പോള്; അമ്മച്ചിയെങ്ങെനയാ ടറ്ക്കി ഗ്രില്ല് ചെയ്യുമോ അതോ ഡീപ് ൈഫ്ര ചെയ്യുമോ"

ഞാന് അഭിനവ സായിപ്പു ചമയുന്നു എന്നാണ് സുഹൃത്ത് ഉദ്ദേശിച്ചത്. അതിലവനു പുച്ഛം.

"ഹ ഹ അതല്ലടാ, നമ്മള് ഇതൊക്കെ ആഘോഷിക്കുന്നത്, പിള്ളേറ്ക്കു വേണ്ടിയാണ്. അവറ് സ്കൂളില് ചെല്ലുമ്പോള്‌ താങ്കസ് ഗിവിംഗ് ഹോളിഡെയസിനെന്തു ചെയതു എന്നു ചോദിച്ചാല്, സാധാരണ പോലെ കുത്തരി ച്ചോറുകൂട്ടി ചോറുണ്ടെന്നും, അപ്പന് വേറൊരുത്തന്റെ വീട്ടില് ചെന്നിരുന്നു കള്ളു കുടിച്ചെന്നും പറയണ്ടി വരുന്നത് എനിക്കിഷ്ടമല്ല"

"ഉം ഉം ..." സുഹൃത്തിന് യോജിക്കാന് കഴിയുന്നില്ല.

"ഞാന് വേറൊരു ഉദാഹരണം പറയാം.;നീ ഡെല്ഹിയില് ജീവിച്ചിരുന്നപ്പോള്‌ ഹോളി ആഘോഷിച്ചിരുന്നില്ലെ, അതുപോലെ തന്നെ കൂട്ടിയാല് മതി. നമ്മള് വേറൊരു നാട്ടില് ജീവിക്കുമ്പോള് അവിടുത്തെ ഒരു ചെറിയ അംശം നമ്മള് നമ്മളിലേയ്ക്ക് ആവാഹിക്കുന്നതില് തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം"

"എന്റെ പോന്നൂ ... ഞാന് വിട്ടു ... നീയെന്തോ ചെയ്യ്. ഞാന് വേറെ വല്ലോരേം കിട്ടുമോന്നു നോക്കട്ടെ" സുഹൃത്തിനു ദേഷ്യം വന്നു.

"നീ പീണങ്ങണ്ട, ഞാന് വെള്ളിയാഴ്ച രാവിലേ അങ്ങിറങ്ങിയേക്കാം"

"രാവിലെ വേണ്ട, അന്നു ബ്ളാക് ഫ്രൈഡേ ആണ്, രാവിലേ അഞ്ചു മണിക്ക് തന്നെ ഞങ്ങള് ഇറങ്ങൂം. അപ്പോഴെങ്കിലും ചെന്നു നിന്നാലേ ഏഴു മണിക്കു വാള്മാറ്ട്ട് തുറക്കുമ്പോള്‌ കയറാന് ഒക്കൂ"

"കണ്ടോ, ഞാന് ടറ്ക്കി ഡിന്നറ് വെക്കുന്നതില് നിനക്കു പുച്ഛം പക്ഷെ നിനക്കു ബ്ലാക് ഫ്രൈഡേ ആഘോഷിക്കാം"

സുഹൃത്തിന്റെ ഹിപ്പോക്രസ്സി തുറന്നു കാണിച്ചതില് അവനമറ്ഷം, ഇരുത്തി ഒരു മൂളലും അങ്ങേയ്ത്തലയ്ക്കല് നിന്നും "പോഡെയ് പോഡെയ്" എന്നൊരാട്ടും കിട്ടിയതോടെ ഞാന് ഫോണ് വച്ചു.

..........

അപ്പോള്‌ നിങ്ങള്ക്കും ഹാപ്പി താങ്ക്സ് ഗിവിംഗ്.

Tuesday, November 24, 2009

ഒരു ഇന്റെറ്വ്യൂ

ഒരിക്കല് പ്രശസ്തനാകുമ്പോള് എന്നെ ആരെങ്കിലും ഇന്ററ്വ്യൂ ചെയ്യുമ്പോള്‌ പറയാന് വച്ചിരിക്കുന്ന കാര്യങ്ങളാണ് ഇവ. തത്കാലം ചോദ്യവും ഉത്തരവും ഞാന് തന്നെ പറയാം, അതേ നിവൃത്തിയുള്ളൂ.

കുട്ടന് സാറ് വളരെ നാളായി അമേരിക്കയിലാണല്ലോ. അങ്ങ് അമേരിയ്ക്കയില് ചെയ്യാന് വെറുക്കപ്പെടുന്ന ഒരു കാര്യം പറയൂ


ഒക്കത്തൊരു കൈകുഞ്ഞും, തോളില് ഒരു ലേഡീസ് ബാഗും, കാലിന്റെ ഇടയില് തിരിഞ്ഞു കളിക്കുന്ന മൂന്നവയസ്സുകാരനുമായി; ഫിറ്റിങ് റൂമിലേയ്ക്കു കയറിപ്പോയ ഭാര്യയെ കാത്തു വെളിയില് നില്ക്കുന്നത്.


അപ്പോള് ഫെമിനിസ്റ്റായ ചോദ്യ കറ്ത്താവിന്റെ മുഖം കറക്കും.

കുട്ടന് സാറിപ്പോള്‌ സാധാരണ പുരുഷന്മാറ് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു. ഫിറ്റിങ് റൂമില് നിന്നും പുതിയ വസ്ത്രങ്ങള് ധരിച്ച് ഭാര്യ ഇറങ്ങി വരുമ്പോള്‌ അങ്ങേയ്ക്കൊരിക്കലും സന്തോഷം തോന്നിയിട്ടില്ല എന്നുണ്ടോ ?. അങ്ങനെ വരുമ്പോള്‌ ആ കാത്തു നില്പിനൊരു സുഖമില്ലേ? അപ്പോള്‌ ഇതിനെ വെറുക്കപ്പെട്ട ഒരു പ്രവൃത്തിയായി കൂട്ടാന് പറ്റില്ല. മറ്റൊന്നും അങ്ങേയ്ക്കോറ്മ്മ വരുന്നില്ലാ ?


ശരിയാണ്, ഞാന് നിഷേധിക്കുന്നില്ല. സുന്ദരിയായി അവള് ഇറങ്ങി വരുമ്പോള് ഞാന് സന്തോഷിക്കാറുണ്ട്. ഫ്രണ്ട് വ്യൂവും, ബാക്ക് വ്യൂവും ഒക്കെ കാണിച്ച് നമ്മളോട് അഭിപ്രായവും ആരാഞ്ഞ് അടുത്തത് ട്രൈ ചെയ്തു നോക്കാനായി അവള് അകത്തേയ്ക്കു കയറിപ്പോകും. അതു നോക്കി, പലപ്പോഴും, മറ്റൊരു ലോകത്തെന്നത്ു പോലെ ഞാന് നിന്നിട്ടുണ്ട്.

പിന്നെ പ്രജ്ഞ തിരിച്ചു കിട്ടുമ്പോഴാണ്, മൂന്നു വയസ്സുകാരനെ കാണാനില്ലല്ലോന്നു തിരിച്ചറിയുക. അപ്പോള്‌ ലേഡീസ് ബാഗും തോളില് തൂക്കി, ഒക്കത്തൊു കൈകുഞ്ഞിനെയും എടുത്ത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന, ബ്രെയിസറുകളുടെയും, പാന്റികളുടെയും, തോങ്ങുകളുടെയും ഇടയിലൂടെ മോനെ അന്വേഷിച്ചു നടക്കുന്നത്, ഞാന് തീറ്ത്തും വെറുക്കുന്ന ഒന്നാണ്.

Saturday, November 21, 2009

സ്വയം പാചകം

ഭാര്യമാറ് നാട്ടില് പോയതു കൊണ്ടു വിഭാര്യന്മാരായ ഞാനും സുഹൃത്തും ആഴ്ചാവസാനം ഒത്തു കൂടാന് തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സകല "സന്നാഹങ്ങളും" ആയി ചെന്നു ഞാന് സുഹൃത്തിന്റെ വാതിലില് മുട്ടി.

വാതില് തുറന്ന സുഹൃത്ത് തന്റെ നീല ഷഢിവരെ കാണത്തക്ക വിധത്തില് ലുങ്കിയുടെ ഒരു വശം പൊക്കി പിടിച്ചിരിക്കുന്നു.

"ഛായി .. എന്തുവാഡെ ഇതു" ഒരു നിമിഷം ഞാന് അവനെ സംശയിച്ചു പോയി. ജലസേചനമല്ലാതെ അജണ്ടയില് വേറെ എന്തെങ്കിലുമുണ്ടോന്നു അറിയണമല്ലോ

"ഇല്ലെടാ തുടയില് അല്പം പൊള്ളി", തുട ചെരിച്ചു പിടിച്ച് ഞാന് കാണത്തക്ക വിധത്തില് നിന്നുകൊണ്ടു പറഞ്ഞു.

"അയ്യോ എന്തു പറ്റി", അല്പ നിമിഷത്തേയ്ക്കെങ്കിലും അവനെ സംശയിച്ചു പോയതില് ഞാന് ഖേദിച്ചു.

"ദോശ ചുട്ടു കൊണ്ടിരുന്നപ്പോള്‌, കൊതികിനെ അടിച്ചതാ, ചൂടു ചട്ടുകം കൊണ്ടായിരുന്നെന്നെയ് ഉള്ളൂ", ഒട്ടും ഭാവഭേദമില്ലാതെ അവന് പറഞ്ഞു.

നിലത്തിരുന്നു ചിരിക്കുന്ന എന്നെ നോക്കി ഇളിഭ്യനായി നില്ക്കുന്ന സുഹൃത്തിന്റെ മുഖം എങ്ങനെ മറക്കാന് ....

ഏതായാലും പരിപാടികള്ക്കു മുടക്കമുണ്ടായില്ല. സ്നേഹമുള്ള അവന്റെ ഭാര്യ പോയപ്പോള്‌, ഒരു മാസത്തേയ്ക്കായി ഉലത്തി വെച്ചിരുന്ന ഇറച്ചി അന്നു രാത്രി തന്നെ തീറ്ത്തു. അരച്ചു സ്റ്റോക് ചെയ്തിരുന്ന മാവെടുത്തു ദോശ ചുട്ട് അത് തീറ്ത്തിട്ടാണ് പിറ്റേന്നു പോന്നത്. ഇനിയൊരപകടമുണ്ടകരുതല്ലോ.

എന്റെ ലവള്, നാട്ടിലോട്ടെന്നു പറഞ്ഞപ്പോഴേ ചാടി കൈയ്യും വീശിയങ്ങു പോയത് ഇത്തരം അപകടങ്ങള് തന്റെ കണവനു വരരുതേ എന്നൊരൊറ്റ ആഗ്രഹം കൊണ്ടായിരിക്കും ഹൂം !!

Sunday, November 15, 2009

ഫ്രോഡ് പ്രൊട്ടക്ഷന്

നീണ്ട ഒരു യാത്ര കഴിഞ്ഞു വന്ന് വീട്ടില് തിരിച്ചെത്തിയപ്പോള്‌, പതിവില്ലാതെ കൊച്ചുങ്ങള് നേരത്തേ ഉറങ്ങി. മടുപ്പിക്കുന്ന സ്ഥിര റുട്ടീനുകളില് നിന്നുണ്ടായ അല്പ മോചനം, പ്രിയ പത്നിയിലും ഒരു ഉണറ്വു സൃഷ്ടിച്ചിരിക്കുന്നു. അതായത്, കടമ്പകള് എല്ലാം ക്ളിയറ്. മിഥുന കേളിയ്ക്കു പറ്റിയ സാഹചര്യമൊത്തു വന്നിരിക്കുന്നു. എന്നാല് "സംരക്ഷണം" തീറ്ന്നിരിക്കുന്നു എന്ന നഗ്ന സത്യം ഒരു ഞെട്ടലോടെ മനസ്സിലാക്കി. അരിയും, മരുന്നുമൊന്നുമല്ലല്ലോ തീരുമ്പോള്‌ ഉടനെ ഓടിപ്പോയി മേടിച്ചു സ്റ്റോക് ചെയ്യാന്. മടിച്ചാണെങ്കിലും രാത്രിയില് തന്നെ കാറുമെടുത്തിറങ്ങി.

ഫെമിനീന് ഹൈജീനിന്റെ അയിലിനു ചുറ്റു വട്ടം പത്തു മിനിറ്റു ചുറ്റി നടന്നിട്ടാണ് പാക്കറ്റ് ഒപ്പിച്ചെടുത്തത് (സ്റ്റോറില് നമുക്കു പരിചയമുള്ളവറ് ആരുമില്ലാ എന്നുറപ്പു വരുത്തല്, സാധനം കയ്യിലാക്കിയതിനു ശേഷം ക്യാഷ് രെജിസ്റ്ററ് വരെ ചെല്ലാനുള്ള എളുപ്പ വഴി ഗണിക്കല് എന്നിവയ്ക്കാണ് പത്തു മിനിറ്റു സമയം). അധികം ആരുമില്ലാത്ത ഒരു രജിസ്റ്ററിന്റെ വരിയില് നിന്നു. കാഷിലെ സുന്ദരി സാധനം സ്വൈപ് ചെയ്തപ്പോള്‌, തിരക്കിട്ടു വാലറ്റില് നിന്നും ക്രേഡിറ്റകാറ്കഡ് എടുക്കുന്നതായി അഭിനയിച്ച കാരണം കണ്ണില് നോക്കണ്ടി വന്നില്ല. മുഖത്തു നോക്കാതെ കാറ്ഡ് നീട്ടി. സുന്ദരി കാറ്ഡ് ഉരച്ചു.

കീീീീീംംംംം ...

"It's says your card is declined"!!

"eh ?" [ഗള്പ്]

"Your card is declined sir ..let me try again"

കീീീീംംംംം ...

"Uh oh, its declined again, do you have another card on you"


ചിലവു നിയന്ത്രിക്കാന് ഒറ്റ കാറ്ഡുമായി നടന്നാല് മതിയെന്നെടുത്ത തീരുമാനത്തെ പഴിച്ചു കൊണ്ട്, വേറെ ഏതെങ്കിലും കാറ്ഡ് ഉണ്ടോ എന്നു വാലറ്റില് പരിശോധിക്കുന്നതായി അഭിനയിച്ചു.

"I fear, I don't have one" ഞാന് പ്രതിവചിച്ചു.

"I am sorry sir"; സുന്ദരിക്കെന്നോടു സഹതാപം

"That's ok, no problem" സമയം കളയാതെ പുറത്തിറങ്ങി

വിധിയെപ്പഴിച്ചു കൊണ്ടു തിരിച്ചു ഡ്രൈവ് ചെയ്യമ്പോള്‌, ക്രെഡിറ്റകാറ്ഡ് കമ്പനിയെ വിളിച്ചു. പുറം സംസ്ഥാനത്തു നിന്നും നിങ്ങളുടെ കാറ്ഡ് ഉപയൊഗിക്കുന്നതായി കണ്ടതിനെ തുടറ്ന്നു ഫ്രോഡ് പ്രൊട്ടക്ഷന് കാറ് കാറ്ഡ് താത്കാലികമായി സസ്പെന്റ് ചെയ്തത്രെ. നന്നായി ...

രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‌ ഇനി വാസക്ടെമി ചെയ്യുന്നോ എന്നു ചോദിച്ച ഡോക്ടറോട്, അതിന്റെ ആവശ്യമില്ല ഞാന് ക്ണ്ട്രോള് ചെയ്തോളാം എന്നു പറഞ്ഞത് ഇങ്ങനെ അറം പറ്റുമെന്ന് അന്നു വിചാരിച്ചില്ല. ഏതായാലും നാപ്പതു ഡോളറെങ്കിലും ക്യാഷ് ആയി കൊണ്ടു നടക്കുമെന്ന് അന്നെടുത്ത തീരുമാനം ഇന്നും പാലിക്കുന്നു.

Saturday, November 14, 2009

തുല്യ ദുഖിതറ്

വെള്ളിയാഴ്ച രാവിലെ, വന്നു പ്രതീക്ഷിച്ച പോലെ സുഹൃത്തിന്റെ വിളി.

"ഡെയ് ശനിയാഴ്ച ഇങ്ങോട്ടിറങ്ങുന്നോ, കപ്പയുണ്ടാക്കിത്തരാം"

ഞാന്: "പിന്നെ നിന്റെ ഒണക്ക കപ്പ തിന്നാന് ഞാന് ഒരു മണിക്കൂറ് വണ്ടിയോടിച്ചവിടെ വരെ വരണോ?, നീ ഇങ്ങോട്ടു വാ ബിരിയാണി തരാം"

ബിരിയാണി ഓഫറില് അവന് വീണൂ. പക്ഷെ അവനൊരു കണ്ടീഷന്.

"ഞാന് വരാം, പക്ഷെ നീ കോച്ചിനെയെടുക്കുക, ചീ ഛി ഡയപ്പറ് മാറ്റുക, കൊച്ചിനെ ആട്ടി ഉറക്കുക മുതലായ ഷോ ഇറക്കിയേക്കരുത് ... കഴിഞ്ഞ പ്രാവശ്യം വന്നിട്ടു, രണ്ടാഴ്ച എന്നെ ഇവടെ ഒരുത്തി, ഇരുത്തി പൊറിപ്പച്ചില്ല, കുട്ടനെ കണ്ടു പഠിക്കാനാ പറയുന്നേ, മനുഷ്യന്റെ സ്വൈരം കെട്ടു"

ഞാന്: "ഹ അതു ശരി, എന്നാല് നീ നിന്റെ ഭാര്യയുടെ പാചക നൈപുണ്യത്തെ പറ്റിയും വീരവാദം പറയരുത്, എനിക്കും ഇരിക്കപ്പൊറുതി ഇല്ലായിരുന്നു, തന്നെ കണ്ടു പഠിക്കാനാ എന്നോടു പറഞ്ഞിരിക്കുന്നത്"

ദുഖങ്ങള് തുല്യമായതില് സന്തോഷിച്ചു ഞങ്ങള് ഫോണ് വച്ചു പിരിഞ്ഞു